ഈ വീട്ടില്‍ എന്നും 'വോട്ട്'
text_fieldsതദ്ദേശ തെരഞ്ഞെടുപ്പിന് അരങ്ങുണരുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് തേടിയുള്ള യാത്ര തുടങ്ങാറായി. ഓരോ വോട്ടും വിലയേറിയതാണ്. എന്നാല്‍, കോഴിക്കോട്ടെ ഒരു വീട്ടില്‍ തെരഞ്ഞെടുപ്പുകാലത്ത് മാത്രമല്ല എല്ലാകാലത്തും 'വോട്ട്' ആണ്. പ്രവാസിയായ ആല്‍ബര്‍ട്ട് വോട്ടിെൻറയും സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രൈമറി വിഭാഗം ഇംഗ്ലീഷ് ടീച്ചർ ജൂലി വോട്ടിെൻറയും വീട്ടിലാണ് ഒരിക്കലും തീരാത്ത 'വോട്ട്' വിശേഷം.
ജര്‍മനിയില്‍ വേരുകളുള്ള ആല്ബര്ട്ടിെൻറ കുടുംബനാമമാണ് വോട്ട്. ജര്‍മനിയിലെയും സമീപരാജ്യങ്ങളിലെയും പ്രശസ്തമായ കുടുംബനാമങ്ങളിലൊന്ന്. തെരഞ്ഞെടുപ്പിലെ വോട്ടുമായി ഇംഗ്ലീഷ് സ്പെല്ലിങ്ങില്‍ അല്പം വ്യത്യാസമുണ്ട്. vogt എന്നാണ് എഴുതുന്നതെങ്കിലും ഉച്ചാരണം 'വോട്ട്' ആണ്. മക്കളായ അലിസ്റ്റര്‍ ഇഗ്നേഷ്യസ് വോട്ടും അലീഷ മേരി വോട്ടും ആല്ബര്ട്ടിെൻറ അമ്മ അല്‍ഫോന്‍സ വോട്ടും ചേരുന്നതോടെ ആംഗ്ലോ ഇന്ത്യന്‍ വംശ വോട്ടുകുടുംബം സമ്പൂര്‍ണമാകും.
ബ്രിട്ടീഷ് ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന ജര്മന്കാരന് ആല്‍ബര്‍ട്ട് വോട്ടായിരുന്നു ഇപ്പോള്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ആല്‍ബര്‍ട്ട് വോട്ടിെൻറ മുത്തച്ഛന്. ഒന്നാം ലോക യുദ്ധകാലത്താണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. പോർചുഗീസ് പാരമ്പര്യമുള്ള ക്ലാരയെ വിവാഹം ചെയ്യുകയായിരുന്നു. ഇവരുടെ മകന് സെബാസ്റ്റ്യന്‍ ബോബിയുടെ മകനാണ് ഇപ്പോഴത്തെ കുടുംബനാഥൻ ആല്‍ബര്‍ട്ട് വോട്ട്. പേരിലെ കൗതുകം എല്ലാവരും എടുത്തുപറയുമെന്ന് ജൂലി വോട്ട് പറഞ്ഞു.
പേരില്‍ വോട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ ഈ വീട്ടില്‍ നിന്ന് കൂടുതല്‍ വോട്ടില്ല എന്നതാണ് 'ആൻറി ക്ലൈമാക്സ്'. ജൂലി ടീച്ചർക്കും അൽഫോൻസക്കും മാത്രമാണ് ഇവിടെ വോട്ടുള്ളത്. ഭര്‍ത്താവ് ആല്‍ബര്‍ട്ട് 30 വര്‍ഷമായി വിദേശത്തായതിനാല്‍ തെരഞ്ഞെടുപ്പുകാലത്ത് നാട്ടിലെത്താറില്ല. വോട്ടര്‍പട്ടികയില്‍ പേരുമില്ല.
പ്ലസ്ടു പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോകാനൊരുങ്ങുന്ന അലിസ്റ്ററിന് 18 വയസ്സ് പൂര്‍ത്തിയാകാന്‍ അടുത്ത വര്‍ഷമാകണം. അലീഷ സെൻറ് ജോസഫ്സ് സ്കൂളില്‍ ഒമ്പതാം ക്ലാസിലാണ്. ആല്ബര്ട്ടിെൻറ സഹോദരനായ ക്രിസ്റ്റഫറിേൻറതാണ് നഗരത്തിലുള്ള മറ്റൊരു 'വോട്ട്' കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.