ഒറിജിനലിനെ വെല്ലും ഷാഷാരോണിന്റെ ബൈക്കുകൾ
text_fieldsബൈക്കുകളുടെ മിനിയേച്ചറുകൾക്കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ് വൈപ്പിൻ പള്ളിപ്പുറം സ്വദേശി ഷാരോൺ. ആരുകണ്ടാലും നോക്കി നിന്നുപോകുന്ന കുഞ്ഞൻ വാഹനങ്ങളാണ് ഈ യുവാവിെൻറ കരവിരുതിൽ പിറവിയെടുത്തത്. ന്യു ജെൻ ബൈക്കുകളോടുള്ള യുവാക്കളുടെ പ്രിയം നിർമിതിയിൽ കാണാനുമുണ്ട്. പഴയ കാല ചേതക് മുതൽ സ്പോർട്സ് ബൈക്ക് ആയ നിഞ്ച എച്ച് ടു എച്ച് വരെ ഷോരോണിെൻറ ശേഖരത്തിലുണ്ട്.
പ്ലസ്ടു കാലം മുതലാണ് 'ബൈക്ക് നിർമാണത്തിന്' തുടക്കം കുറിച്ചത്. ഐ.ടി.ഐ പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുേമ്പാഴാണ് ലോക് ഡൗണ്‍ എത്തിയത്. പിന്നെ ന്യു ജെൻ ബൈക്കുകളുടെ ചെറു മോഡല്‍ നിർമിക്കുന്ന തിരക്കിലായി . ആദ്യമായി നിർമിച്ചതും ബൈക്കുകൾ തന്നെയായിരുന്നു. കല്യാണക്കുറികൾ, തെർമോകോൾ, മെറ്റൽ, എൽ.ഇ.ഡി ബള്‍ബുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മാണം. ഒരു ബൈക്ക് പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചയോളം വേണം.
ന്യുജനറേഷൻ ബൈക്കുകളായ ഡുക്കാട്ടി, ഹർലി ഡേവിഡ്സൺ, ഹിമാലയൻ ബൈക്കുകളാണ് കൂടുതൽ. ബൈക്ക്സ് ഹബ് എന്നപേരിൽ സ്വന്തമായൊരു യുട്യൂബ് ചാനലും ഷാരോണിനുണ്ട്. വിഡിയോകൾ കണ്ടും നിരവധിയാളുകളാണ് ബൈക്കുകൾക്കായി ഷാരോണിനെ സമീപിക്കുന്നത്. സ്വന്തം വാഹനങ്ങളുടെ മിനിയേച്ചറുകൾ നിർമിക്കാനും ആവശ്യക്കാർ ഏറെയാണ്. കേരളത്തിന് പുറത്തേക്കും കുഞ്ഞൻ ബൈക്കുകൾ വിൽപന നടത്തുന്നുണ്ട്. ടെയ്ലർ തൊഴിലാളിയായ മൈക്കിളും അമ്മ ലിസിയും സഹോദരി ഷാലിമയും കട്ട സപ്പോർട്ടുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.