ചിറക്കടവ് സ്വദേശിനിക്ക് 55 ലക്ഷത്തിെൻറ കേന്ദ്ര ഫെലോഷിപ്
text_fieldsശാസ്ത്രസാങ്കേതിക വിദ്യാർഥികള്‍ക്ക് മികച്ച സ്ഥാപനങ്ങളില്‍ ഗവേഷണം നടത്തുന്നതിന് കേന്ദ്ര മാനവശേഷി മന്ത്രാലയം നല്കുന്ന പ്രൈംമിനിസ്റ്റേഴ്സ് റിസര്‍ച് ഫെലോഷിപ്പിന് (പി.എം.ആര്.എഫ്) കോട്ടയം ചിറക്കടവ് സ്വദേശിനി രേഷ്മ ബാബു അർഹയായി.
തിരുപ്പതി ഐസറിൽ പിഎച്ച്.ഡി വിദ്യാർഥിനിയാണ്. ഓര്‍ഗാനിക് കെമിസ്ട്രിയിലാണ് ഗവേഷണം. മാസം 70,000-80,000 രൂപ വീതം അഞ്ചുവര്‍ഷത്തേക്കാണ് ഫെലോഷിപ് ലഭിക്കുക. ഗവേഷണ ഉപകരണങ്ങള്‍ വാങ്ങാനും വിവിധ വിദേശരാജ്യങ്ങളില്‍ അധ്യയനം നടത്തുന്നതിനുമായി 10 ലക്ഷം രൂപ വേറെയും കിട്ടും.
തിരുപ്പതി ഐസറില്‍ ഒരുവിദ്യാർഥിക്ക് ആദ്യമായാണ് ഇത്രയും വലിയ ഫെലോഷിപ് ലഭിക്കുന്നത്. പൊതുവിദ്യാലയത്തില്‍ മലയാളം മീഡിയം പഠിച്ച് റാങ്കുകളും ഫെലോഷിപ്പും നേടിയ രേഷ്മ ബാബുവിെനയും മാതാപിതാക്കെളയും മാതൃവിദ്യാലയമായ ചിറക്കടവ് വെള്ളാള സമാജം സ്കൂളിെൻറ ചെയര്മാന് ടി.പി. രവീന്ദ്രന്‍പിള്ള വീട്ടിലെത്തി അഭിനന്ദിച്ചു.
ചിറക്കടവ് ഉലകുവീട്ടില്‍ ഒ.എന്‍. ബാബുവിെൻറയും ശ്രീദേവിയുെടയും മകളാണ് രേഷ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.