കാലിഗ്രഫിയിൽ വിസ്മയമായി ഫാത്തിമത്ത് നജ
text_fieldsഎഴുത്തിന്‍റെ കലാത്മക രൂപമായ കാലിഗ്രഫിയിൽ വേറിട്ട വഴികൾ തേടി പിലിക്കോട് ചന്തേരയിലെ ഫാത്തിമത്ത് നജ. മരത്തടികളിലാണ് നജ അക്ഷരങ്ങൾകൊണ്ട് വിസ്മയം തീർക്കുന്നത്. അറബിക് കാലിഗ്രഫി എന്ന ഏറെ ശ്രമകരമായ കലയെഴുത്തിലാണ് നജയുടെ പ്രധാന പരീക്ഷണം.
ശ്രമകരമായ അക്ഷരക്കൂട്ടുകൾ മരത്തടിയിൽ കൊത്തിയെടുക്കുകയാണ് നജ. ആദ്യം മരത്തടിയിൽ മികവോടെ അക്ഷരമെഴുതും. പിന്നെ കൈവഴക്കത്തോടെ മുറിച്ചെടുക്കും.ഒടുവിൽ നിറങ്ങൾ ചാലിച്ച് അക്ഷരങ്ങൾക്ക് ചാരുതയേകും. പടന്ന മൈമ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
കോവിഡ് കാലത്ത് വീട്ടിൽ തന്നെ കഴിയേണ്ടി വന്നപ്പോൾ ഒഴിവുനേരങ്ങളിലേറെയും എഴുത്തിനും വരക്കുമായി നീക്കിവെച്ചു. പിതാവ് ജമാൽ അബ്ദുല്ലയും മാതാവ് ഹസീന ബീവിയും മകളുടെ കലാപ്രകടനത്തിന് നിറഞ്ഞ പ്രോത്സാഹനം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.