Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightചില്ലുകുപ്പികളില്‍...

ചില്ലുകുപ്പികളില്‍ ലോകാത്ഭുതങ്ങൾ; റെക്കോഡ്​​ നിറവിൽ ജിസ്ന

text_fields
bookmark_border
ചില്ലുകുപ്പികളില്‍ ലോകാത്ഭുതങ്ങൾ; റെക്കോഡ്​​ നിറവിൽ ജിസ്ന
cancel
camera_alt

ജിസ്ന കുപ്പിയിൽ തീർത്ത ലോകാത്​ഭുതങ്ങൾ., ഇൻസെറ്റിൽ ജിസ്ന ജിര്‍ഷ

അങ്കമാലി: ലോകാത്ഭുതങ്ങളെ ചില്ലുകുപ്പികളിൽ പുനരാവിഷ്​കരിച്ച ജിസ്ന നജിര്‍ഷ റെ ക്കോഡ് ​നിറവിൽ. ഡിസംബറിൽ ജന്മദിന സമ്മാനമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്​ ലഭിച്ചതിന്​ പിന്നാലെ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്​​സും തേടിയെത്തി. അങ്കമാലി പാറക്കടവ് മാമ്പ്ര നടക്കാപ്പറമ്പില്‍ നജിര്‍ഷയുടെ ഭാര്യയാണ്. മനോഹര രൂപകല്‍പനയിലൂടെ ബോട്ടില്‍ ക്രാഫ്റ്റില്‍ വിസ്മയം തീര്‍ക്കുകയാണിവർ.

ഹൈസ്കൂള്‍ പഠനകാലം മുതല്‍ കുപ്പികളിലും മറ്റും പെയിൻറിങ്ങിലൂടെ സ്​റ്റില്‍ മോഡലുകള്‍ക്ക് രൂപം നല്‍കിയിരുന്നു. ക്രാഫ്റ്റിങ്ങിലും അനുബന്ധ കലകളിലുമുള്ള അഭിരുചി വിവാഹത്തിനുശേഷവും തുടര്‍ന്നു.

ഭര്‍ത്താവ് നജിര്‍ഷയും വിദ്യാര്‍ഥികളായ മക്കള്‍ നജിന്‍ഷയും നജിൽഷയും പ്രോത്സാഹിപ്പിച്ചു. ഇതോടെ ഏഴ് ലോകാത്ഭുതത്തെ ബോട്ടില്‍ ക്രാഫ്റ്റിലൂടെ രൂപകല്‍പന ചെയ്​തു. ജിസ്നയുടെ ക്രാഫ്റ്റുകള്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്​ രേഖപ്പെടുത്തിയതാകട്ടെ ജന്മദിനമായ ഡിസംബര്‍ എട്ടിന്.

ഇതിനുശേഷമാണ് ക്രാഫ്റ്റുകള്‍ അംഗീകരിക്കുകയും റെക്കോഡാക്കിയതായും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്​​സി​െൻറ അറിയിപ്പും ലഭിച്ചത്​. മോള്‍ഡിറ്റ് എന്ന കളിമണ്ണും ഫെവിക്കോളും ആക്രിലിക് പെയിൻറും ഉപയോഗിച്ചാണ് ക്രാഫ്റ്റുകള്‍ക്ക് രൂപം നല്‍കുന്നത്. ഇനി ലിംക ബുക്ക് ഓഫ് റെക്കോഡ്​​സിലും സ്ഥാനം പിടിക്കുകയാണ് ലക്ഷ്യം. അതിനുള്ള ഒരുക്കം ആരംഭിച്ചതായും ജിസ്ന 'മാധ്യമ' ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jisnaglass bottle
Next Story