ഡാർക്ക് ചോക്ലേറ്റും തേനും; സന്തുഷ്ട ജീവിതത്തിനായി അങ്കിൾ ജാക്കിന്‍റെ ആറ് ഉപദേശങ്ങൾ
text_fields100 വയസുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് കലിഫോർണിയക്കാരനായ 'അങ്കിൾ ജാക്ക്' എന്നറിയപ്പെടുന്ന വാൻ നോർഹൈം. നൂറ്റാണ്ടിലെത്തിയ തന്‍റെ സന്തുഷ്ടജീവിതത്തിന്‍റെ രഹസ്യങ്ങൾ അദ്ദേഹം ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 'ആസ്ക് അങ്കിൾ ജാക്ക്: 100 ഇയേഴ്‌സ് ഓഫ് വിസ്ഡം' എന്നാണ് പുസ്തകത്തിന്‍റെ പേര്. 100 വർഷത്തെ തന്റെ ജീവിതാനുഭവങ്ങളിൽ നിന്നും കിട്ടിയ അറിവുകളാണ് അദ്ദേഹം പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്.
2023 ജൂലൈ 31നാണ് ലോസ് ഏഞ്ചൽസിലെ മൃഗശാലയിൽ വച്ച് അങ്കിൾ ജാക്ക് തന്റെ നൂറാം ജന്മദിനം ആഘോഷിച്ചത്. പക്ഷിശാസ്ത്രജ്ഞനായും പ്രകൃതിശാസ്ത്രജ്ഞനായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഒരു മൃഗസ്‌നേഹി കൂടിയാണ്. അതിനാലാണ് പിറന്നാൾ ആഘോഷത്തിനായി മൃഗശാല തിരഞ്ഞെടുത്തത്.
തന്റെ ആരോഗ്യത്തിനും ദീർഘായുസിനും സന്തോഷ ജീവിതത്തിനും കാരണമായി അങ്കിൾ ജാക്ക് പറയുന്നത് ആറ് കാര്യങ്ങളാണ്. അതിൽ ഒന്നാമത്തെ കാര്യം ഡാർക്ക് ചോക്ലേറ്റും തേനുമാണ്. ദിവസത്തിൽ രണ്ട് തവണ ഡാർക്ക് ചോക്ലേറ്റും തേനും കഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ടാമത്തെ കാര്യം കൂടുതൽ സമയം പുറത്ത് ചെലവഴിക്കുകയെന്നതാണ്. സെൽഫോൺ ഉപയോഗിക്കാതിരിക്കാനുള്ള മാർഗം കൂടിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുക, ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക, കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുക എന്നിവയാണ് അടുത്ത ടിപ്സ്. സന്തോഷ ജീവിതം നയിക്കാനുള്ള ആറാമത്തെ ഉപദേശമായി അദ്ദേഹം പറയുന്നത് പ്രകൃതിയോട് കൂടുതൽ താല്പര്യമുള്ളവരായിരിക്കുക എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.