12 വയസ്സിനിടെ 124 ആല്‍ബങ്ങളില്‍; താരമായി കേദാര്‍നാഥ്
text_fieldsകല്പറ്റ: 12 വയസ്സിനുള്ളില്‍ 124 ആല്‍ബങ്ങളില്‍ പാടി അഭിനയിച്ച കേദാര്‍നാഥ് ശ്രദ്ധേയനാവുന്നു. ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് കേദാര്‍നാഥ്. മാവിലേരിയില്‍ താമസിക്കുന്ന കേദാര്‍നാഥ്, ഫ്ലവേഴ്സ് ടി.വി ടോപ് സിങ്ങര്‍, അമൃത ടി.വി റെഡ് കാര്‍പറ്റ്, ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ പ്രമുഖ ചാനലുകളില്‍ നൂറുക്കണക്കിന് പരിപാടികളില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. അഞ്ച് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു.
ചൂരല്‍മല ദുരന്ത പശ്ചാത്തലത്തില്‍ അടുത്ത കാലത്തായി പുറത്തിറങ്ങിയ ഒരു ഞൊടിയില്‍ എന്ന സംഗീത ആല്‍ബം മൂന്നാഴ്ചകൊണ്ട് മൂന്നു ലക്ഷം പേരാണ് കണ്ടത്. ചൂരല്‍മലയില്‍ നിന്നുതന്നെ ഷൂട്ട് ചെയ്ത സംഗീത ആല്‍ബത്തില്‍ പ്രദേശത്തു തന്നെയുള്ള കുട്ടിയായാണ് കേദാര്‍ അഭിനയിച്ചത്. നവംബറില്‍ പുറത്തുവന്ന കാന്‍സറിനെ കുറിച്ചുള്ള വേവലാതി എന്ന ഹ്രസ്വചിത്രവും ശ്രദ്ധേയമായിരുന്നു.
അർബുദ രോഗിയായ രാഘവന് മാഷെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ഉണ്ണി എന്ന പത്തുവയസ്സുകാരനായാണ് വേവലാതിയില്‍ കേദാര്‍നാഥ് അഭിനയിച്ചത്. ഫോട്ടോഗ്രാഫറായ വി.കെ. അശോകന്റെയും കെ. രശ്മിയുടെയും മകനാണ്. അശോകൻ ചില സംഗീത ആല്‍ബങ്ങളുടെയും ഹ്രസ്വചിത്രങ്ങളുടെയും കാമറയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. മികച്ച ഗായകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.