Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightആയിഷ മൻസിൽ

ആയിഷ മൻസിൽ

text_fields
bookmark_border
ആയിഷ മൻസിൽ
cancel
camera_alt

 യൂ​സ​ുഫ് മാ​സ്റ്റ​റും

ആ​യി​ഷയും

ഒ​ത്തു​ചേ​ര​ലി​ന്റെ​യും പ​ങ്കു​വെ​ക്ക​ലി​ന്റെ​യും പാ​ഠ​ങ്ങ​ളു​മാ​യി പു​തി​യേ​ട​ത്ത് വീ​ട്ടി​ൽ അ​വ​ർ ഓ​രോ പെ​രു​ന്നാ​ളും ആ​ഘോ​ഷി​ച്ചു. ആ​ഡം​ബ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ അ​ല്ലെ​ങ്കി​ലും അ​ത്ത​റി​ന്റെ​യും പു​ത്ത​നു​ടു​പ്പി​ന്റെ​യും സ്നേ​ഹ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും ന​റു​മ​ണ​പ്പൂ​ക്ക​ൾ കു​ടും​ബ​ത്തി​ൽ നി​റ​ഞ്ഞു​നി​ന്നു

ഇ​തൊ​രു മു​ത്ത​ശ്ശി​ക്ക​ഥ​യാ​ണ്. കോ​ഴി​ക്കോ​ട് മാ​യ​നാ​ട് പു​തി​യേ​ട​ത്ത് ത​റ​വാ​ട്ടി​ലെ ഒ​രു മു​തു​മു​ത്ത​ശ്ശി​യു​ടെ ക​ഥ. 12 മ​ക്ക​ളും 36 പേ​ര​ക്കു​ട്ടി​ക​ളും പേ​ര​ക്കു​ട്ടി​ക​ളു​ടെ മ​ക്ക​ളും അ​വ​രു​ടെ മ​ക്ക​ളു​മാ​യി അ​ഞ്ചാം ത​ല​മു​റ​ക്കൊ​പ്പം എ​ന്നും പെ​രു​ന്നാ​ളാ​യി ജീ​വി​ക്കു​ന്ന 94കാ​രി​യു​ടെ ക​ഥ.

ഈ ​ക​ഥ തു​ട​ങ്ങു​ന്ന​ത് കാ​ര​ന്തൂ​രി​ലാ​ണ്. കാ​ര​ന്തൂ​ർ സ്വ​ദേ​ശി​യാ​യ സെ​യ്ദി​ന്റെ​യും അ​സ്മ​യു​ടെ​യും മൂ​ന്ന് പെ​ൺ​മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ മ​ക​ളാ​യി​ട്ടാ​ണ് ആ​യി​ഷ ജ​നി​ച്ച​ത്. 16ാം വ​യ​സ്സി​ൽ എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ യൂ​സ​ുഫി​ന്റെ കൈ​പി​ടി​ച്ച് മാ​യ​നാ​ട് പു​തി​യേ​ട​ത്ത് വീ​ട്ടി​ലെ​ത്തി. ആ ​ദാ​മ്പ​ത്യ​ത്തി​ൽ 18ാം വ​യ​സ്സി​ൽ ആ​യി​ഷ ക​ടി​ഞ്ഞൂ​ൽ പെ​ൺ​മ​ണി​ക്ക് ജ​ന്മ​മേ​കി. പി​ന്നീ​ട് എ​ട്ടു പെ​ൺ​കു​ട്ടി​ക​ൾ കൂ​ടി ജ​നി​ച്ചു. ഒ​മ്പ​തു പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഒ​രാ​ൺ ത​രി​യെ​ന്ന ആ​ഗ്ര​ഹം സ​ഫ​ല​മാ​യ​ത്. പ​ത്താ​മ​ത്തെ മ​ക​നു​ശേ​ഷം വീ​ണ്ടും ര​ണ്ടാ​ൺ​കു​ട്ടി​ക​ളെക്കൂടി പ്ര​സ​വി​ച്ചു. അ​ങ്ങ​നെ 12 മ​ക്ക​ളു​ടെ ഉ​മ്മ​യാ​യി. സൈ​ന​ബ, ഫാ​ത്തി​മ​ത്ത് സു​ഹ​റ, ക​ദീ​ജ, അ​സ്മ, റു​ഖി​യ, ജ​മീ​ല, സു​ബൈ​ദ, സ​ക്കീ​ന, ന​ദീ​റ, മു​നീ​ർ, മു​ജീ​ബ്, റ​ഫീ​ഖ് എ​ന്നി​ങ്ങ​നെ മ​ക്ക​ൾ​ക്ക് പേ​രു​മി​ട്ടു.

മ​ക്ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നെ​ങ്കി​ലും യൂ​സ​ുഫി​നും ആ​യി​ഷ​ക്കും ജീ​വി​തം അ​ത്ര സ​മ്പ​ന്ന​മാ​യി​രു​ന്നി​ല്ല. ജോ​ലി​യി​ൽനി​ന്ന് കി​ട്ടു​ന്ന കു​റ​ഞ്ഞ മാ​സ​വ​രു​മാ​നം മാ​ത്ര​മാ​യി​രു​ന്നു ജീ​വി​തം പ​ച്ച​പി​ടി​പ്പി​ച്ചി​രു​ന്ന​ത്. വീ​ട്ടി​ൽ എ​ന്നും പെ​രു​ന്നാ​ൾ പോ​ലെ ആ​ളും ആ​ഘോ​ഷ​വു​മാ​യി​രു​ന്നെ​ങ്കി​ലും അ​ടു​ക്ക​ള​യി​ൽ ഓ​രോ ദി​വ​സ​വും ത​ള്ളി​നീ​ക്കാ​ൻ ആ​യി​ഷ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്നു. മ​ക്ക​ളു​ടെ ഇ​ഷ്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഓ​രോ​ന്നും ത​യാ​റാ​ക്കു​ക എ​ന്ന​ത് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി. ആ​ത്മ​വി​ശ്വാ​സ​വും ആ​ത്മ​സ​മ​ർ​പ്പ​ണ​വും ക​ഠി​നാ​ധ്വാ​ന​വും വ​ഴി ദ​മ്പ​തി​ക​ൾ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ച്ചു. വെ​ള്ള​വ​സ്ത്രം മാ​ത്രം ധ​രി​ക്കു​ന്ന ആ​യി​ഷ​ക്ക് രാ​വി​ല​ത്തെ പ​ത്ര​വാ​യ​ന​യും അ​ഞ്ചുനേ​ര​മു​ള്ള ന​മ​സ്കാ​ര​വും ജീ​വി​ത സ​പ​ര്യ​പോ​ലെ ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു. ഒ​ത്തു​ചേ​ര​ലി​ന്റെ​യും പ​ങ്കു​വെ​ക്ക​ലി​ന്റെ​യും പാ​ഠ​ങ്ങ​ളു​മാ​യി പു​തി​യേ​ട​ത്ത് വീ​ട്ടി​ൽ അ​വ​ർ ഓ​രോ പെ​രു​ന്നാ​ളും ആ​ഘോ​ഷി​ച്ചു. ആ​ഡം​ബ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ അ​ല്ലെ​ങ്കി​ലും അ​ത്ത​റി​ന്റെ​യും പു​ത്ത​നു​ടു​പ്പി​ന്റെ​യും സ്നേ​ഹ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും ന​റു​മ​ണ​പ്പൂ​ക്ക​ൾ കു​ടും​ബ​ത്തി​ൽ നി​റ​ഞ്ഞു​നി​ന്നു. കൂ​ട്ടു​കു​ടും​ബ​ത്തി​ന്റെ മ​ഹി​മ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​ളി​മ​യേ​കി. ഓ​രോ പെ​രു​ന്നാ​ൾ വ​രു​മ്പോ​ഴും യൂ​സ​ുഫ് മാ​ഷ് കോ​ഴി​ക്കോ​ട് ടൗ​ണി​ലേ​ക്ക് വ​ണ്ടി​ക​യ​റും. എ​ല്ലാ​വ​ർ​ക്കും ഒ​രു പോ​ല​ത്തെ മീ​റ്റ​ർ ക​ണ​ക്കി​ന് തു​ണി​യു​മാ​യി എ​ത്തും. ത​യ്യ​ൽ അ​റി​യു​ന്ന മൂ​ത്ത പെ​ൺ​കു​ട്ടി​ക​ൾ അ​തെ​ല്ലാം ഒ​രോ​രു​ത്ത​രു​ടെ​യും ഇ​ഷ്ടാ​നു​സ​ര​ണം ത​യ്ച്ചെ​ടു​ക്കും. പെ​രു​ന്നാ​ളി​ന്റെ അ​ന്ന് യൂ​നി​ഫോ​മി​ട്ട പോ​ലെ എ​ല്ലാ​വ​രും ഉ​ടു​ത്തൊ​രു​ങ്ങും. പെ​രു​ന്നാ​ൾ ത​ലേ​ന്ന് മൈ​ലാ​ഞ്ചി​യി​ട​ലും ഒ​രു​ക്ക​ങ്ങ​ളു​മാ​യി ആ​ഘോ​ഷം ത​ന്നെ​യാ​യി​രി​ക്കും.

ആ​യി​ഷ പേ​ര​ക്കു​ട്ടി​ക​ൾ​ക്കൊ​പ്പം

പെ​ൺ​മ​ക്ക​ൾ വി​വാ​ഹ പ്രാ​യ​മെ​ത്തി​യ​തോ​ടെ ഓ​രോ​രു​ത്ത​രെ​യാ​യി അ​നു​യോ​ജ്യ​രാ​യ​വ​ർ​ക്ക് കൈ​പി​ടി​ച്ചു കൊ​ടു​ത്തു. അ​വ​ർ​ക്കും മ​ക്ക​ളാ​യി. അ​തി​നി​ടെ, കോ​ട്ട​പ്പറ​മ്പ് യു.​പി സ്കൂ​ളി​ൽ നി​ന്ന് വി​ര​മി​ച്ച വ​ർ​ഷംത​ന്നെ യൂ​സ​ുഫ് മ​രി​ച്ചു. പി​ന്നീ​ട് ജീ​വി​ത​ത്തോ​ടു​ള്ള ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​യി​രു​ന്നു ആ​യി​ഷ​ക്ക്. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളും അ​തി​ജീ​വി​ച്ചു മു​ന്നോ​ട്ടു നീ​ങ്ങി. ക​ഷ്ട​പ്പാ​ടി​നി​ട​യി​ലും എ​ല്ലാ പെ​ൺമ​ക്ക​ളെ​യും വി​വാ​ഹം ക​ഴി​ച്ച​യ​ച്ചു. മ​ക്ക​ൾ​ക്കെ​ല്ലാം മ​ക്ക​ളാ​യി. അ​ഞ്ചാം ത​ല​മു​റ​യി​ലെ മൂ​ന്നു​വ​യ​സ്സു​കാ​രി​യെ വ​രെ താ​ലോ​ലി​ക്കാ​നു​ള്ള ഭാ​ഗ്യ​വും ആ​യി​ഷ​ക്ക് ല​ഭി​ച്ചു. എ​ല്ലാ​വ​രെ​യും ഒ​രു ക​ര​ക്കെ​ത്തി​ച്ചു. ഇ​പ്പോ​ൾ മൂ​ത്ത മ​ക​ൾ​ക്ക് 76 വ​യ​സ്സാ​യി.

90 വ​യ​സ്സു വ​രെ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ച ആ​യി​ഷ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം സ്ട്രോ​ക്കു​ണ്ടാ​യി. എ​ന്നാ​ൽ, അ​തും അ​തി​ജീ​വി​ച്ചു അ​വ​ർ. ചെ​റി​യ ഒ​രു ഓ​ർ​മ​ക്കു​റ​വു​ണ്ട് ഇ​പ്പോ​ൾ. 12 മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ മ​ക​ളെ ന​ഷ്ട​മാ​യ​താ​ണ് ഭ​ർ​ത്താ​വി​ന്റെ വി​യോ​ഗ​ത്തി​നു​ശേ​ഷം ആ​യി​ഷ​യെ ത​ള​ർ​ത്തി​യ​ത്. വാ​ർ​ധ​ക്യ​ത്തി​ന്റെ അ​വ​ശ​ത​ക​ളി​ലും മ​ക്ക​ളു​ടെ​യും പേ​ര​ക്കു​ട്ടി​ക​ളു​ടെ​യും കൂ​ടെ ദി​വ​സ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​ൻ ആ​യി​ഷ പോ​കാ​റു​ണ്ട്. എ​വി​ടെ പോ​യാ​ലും കു​റ​ച്ചു ദി​വ​സം ക​ഴി​ഞ്ഞാ​ൽ ത​റ​വാ​ട്ടി​ൽ തി​രി​ച്ചെ​ത്തും. ഇ​ള​യ മ​ക​നും കു​ടും​ബ​വു​മാ​ണ് കൂ​ടെ​യു​ള്ള​ത്. ഓ​രോ പെ​രു​ന്നാ​ളും എ​ത്തു​ന്ന​തി​ന് മു​മ്പേ ആ ​ഉ​മ്മ​യു​ടെ കാ​ത്തി​രി​പ്പ് തു​ട​ങ്ങും. മ​ക്ക​ളെ​യോ പേ​ര​ക്കു​ട്ടി​ക​ളെ​യോ കാ​ണാ​നു​ള്ള ആ​കാം​ക്ഷ​നി​റ​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി​രി​ക്കും. മ​ന​സ്സി​ന്റെ അ​ക​ത്തു​ള്ള മൈ​ലാ​ഞ്ചി​ത്തോ​പ്പി​ൽ ഇ​ശ​ൽ മൂ​ളു​ന്ന മാ​പ്പി​ള​പ്പാ​ട്ടു​മാ​യി കാ​ത്തു കാ​ത്തി​രി​ക്കും പു​തി​യേ​ട​ത്ത് വ​രാ​ന്ത​യി​ൽ. ആ ​കാ​ത്തി​രി​പ്പി​ന് നി​രാ​ശ ന​ൽ​കാ​തെ ആ ​മ​ടി​ത്ത​ട്ടി​ൽ അ​ണ​യാ​ൻ അ​വ​രെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aysha mansil
News Summary - aysha mansil
Next Story