Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2018 12:12 PM GMT Updated On
date_range 11 Jun 2018 2:10 PM GMTനോമ്പ് ശീലങ്ങൾ
text_fieldsbookmark_border
നോമ്പുകാലത്ത് പ്രഭാതം മുതൽ പ്രദോഷം വരെ ആഹാരം ത്യജിക്കുേമ്പാൾ ശരീരവും മനസ്സും പുതിയ ചര്യയിേലക്ക് കടക്കും. അതുകൊണ്ടു തന്നെ, ഭക്ഷണക്രമീകരണം, വ്യായാമം, വിശ്രമം എന്നിവക്ക് വലിയ പ്രാധാന്യമുണ്ട്. അനുയോജ്യമായ സമയമാണിത്. മരുന്ന് കൂടാതെയുള്ള ചികിത്സയാണെന്നാണ് ആയുർവേദത്തിൽ ഇതിന് പറയുന്നത്. ആഹാരം മാത്രമല്ല ഇന്ദ്രിയങ്ങൾ കൊണ്ട് ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിന്നാേല മാനസിക ആരോഗ്യം ആർജിക്കാൻ സാധിക്കുകയുള്ളൂ.
നിയന്ത്രിക്കേണ്ടത് നാവിനെ
ആരോഗ്യസംരക്ഷണത്തിന് ഏറ്റവും അനുേയാജ്യമായ കാലമാണ് റമദാൻ. ആയുർവേദത്തിൽ നിയന്ത്രിത ഉപവാസമായി ഇതിനെ കണക്കാക്കാം. മാനസിക ആരോഗ്യത്തിനാണ് ഉപവാസം ചെയ്യുന്നത്. ഇത് ചെയ്യുന്നതിന് ചില ചട്ടങ്ങളുണ്ട്. മനുഷ്യന് ഏറ്റവും നിയന്ത്രിക്കാൻ കഴിയാത്ത അവയമാണ് നാവ്; അതുപോലെ ഭക്ഷണവും. അതിനൊരു നിയന്ത്രണം വരുത്താനാണ് നോമ്പ്. നാവിനെ നിയന്ത്രിക്കാൻ കഴിഞ്ഞാലാണ് മനസ്സിനെ നിയന്ത്രിക്കാനാകുക.
എണ്ണ വിഭവങ്ങളോട് നോ പറയുക
പകൽ മുഴുവൻ പട്ടിണികിടന്ന് അത്താഴത്തിനും രാത്രിയിലും വയർ നിറയെ ഭക്ഷണം കഴിച്ചാൽ ഫലം ലഭിക്കുകയില്ല. നോമ്പ് ആരംഭിക്കുന്നതിന് മുമ്പും തുറന്ന ശേഷവും ലഘു ഭക്ഷണമാണ് കഴിക്കേണ്ടത്. എണ്ണ വിഭവങ്ങളുടെ കാലം കൂടിയാണിത്. വളരെ ഏറെ സൂക്ഷ്മത പുലർത്തണം. അത്താഴത്തിന് എണീറ്റ ഉടൻ ഭാരിച്ച ഭക്ഷണം കഴിക്കരുത്. ലഘുവായ, ദ്രവം കൂടുതലുള്ളവ കഴിക്കുക. ഫ്രൂട്ട്സ്, ജ്യൂസ്, കഞ്ഞി എന്നിവ കഴിക്കാം. നോമ്പ് തുറക്കുന്ന സമയത്തും ഭാരിച്ച ഭക്ഷണം കഴിക്കരുത്.
ഭക്ഷണം തൃപ്തിയാകുന്നത് വരെ കഴിക്കരുത്
ആയുർവേദത്തിൽ ഭക്ഷണത്തിെൻറ അളവ് ഒാരോ വ്യക്തിക്കനുസരിച്ചാണ്. അവനവെൻറ ദഹനത്തിനനുസരിച്ചാണ് കഴിക്കേണ്ടത്. ഒരാൾക്ക് എത്ര എന്ന് പറഞ്ഞുകൊടുക്കാൻ പറ്റില്ല. അവനവൻ ജീവിതക്രമത്തിലൂടെ കണ്ടുപിടിക്കണം. ആ കാര്യത്തിൽ നമ്മൾ സ്വയം ഡോക്ടറാകണം. ഉറക്കത്തിെൻറ കാര്യത്തിലും.
ഭക്ഷണം പകൽ കഴിക്കാത്തതുമൂലം ആന്തരിക അവയവങ്ങൾക്ക് നിരവധി മാറ്റം ഉണ്ടാകും. ശരീരത്തിനകത്ത് ഒരു സാങ്കൽപിക ക്ലോക്കുണ്ട്. അതുകൊണ്ടാണ് സമയമാകുേമ്പാൾ നമുക്ക് വിശപ്പ് അനുഭവപ്പെടുന്നത്. ശരീരം ആ സമയം ട്യൂൺ ചെയ്തിരിക്കുകയണ്. ഉച്ചയാകുേമ്പാൾ ശരീരം ഭക്ഷണം പ്രതീക്ഷിക്കും. ആ സമയത്ത് ലഭിച്ചില്ലെങ്കിൽ കൂടുതൽ ഭക്ഷണം ശേഖരിച്ചുവെക്കാനുള്ള പ്രവണത ശരീരം കാണിക്കും. ഇവ കൊഴുപ്പാക്കി മാറ്റി ശേഖരിച്ച് വെക്കും.
ആവിയിൽ തയാറാക്കിയ വിഭവങ്ങൾ കഴിക്കുക
ആവിയിൽ വേവിക്കുന്ന വിഭവങ്ങൾ കഴിക്കുന്നതാണ് ഉത്തമം. നോമ്പ് തുറ സമയത്ത് തരിക്കഞ്ഞി, ഗോതമ്പ് നുറുക്ക്, ഒാട്സ്, കൊഴുക്കട്ട, പത്തിരി, ഇഡലി, ഇടിയപ്പം എന്നിവ കഴിക്കാം. ബിരിയാണി പോലുള്ള ഭാരിച്ച വിഭവം ഒഴിവാക്കുക. ഉഴുന്ന് ഉപയോഗിച്ച് ഉണ്ടാക്കുന്നതും ഒഴിവാക്കുക.
ഉൗർജത്തിന് ആട് സൂപ്പ്
മാംസം സൂപ്പായി സേവിക്കുന്നതാണ് നല്ലത്. മാംസം നന്നായി നുറുക്കിയിട്ട് ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, ചുക്ക് എന്നിവ ചേർത്ത് തിളപ്പിക്കുക. പച്ചക്കറി സൂപ്പും നല്ലതാണ്. അതിെൻറ കൊത്ത് കളയരുത്. ആടുമാംസമാണ് സൂപ്പിന് ഏറ്റവും നല്ലത്.
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
സാധാരണ ഒരു ദിവസം രണ്ട് ലിറ്റർ വരെ വെള്ളം കുടിക്കണമെന്നാണ്. വലിയ അളവിൽ ഒരുമിച്ച് കുടിക്കാതിരിക്കുക. ചുക്കും മല്ലിയും ചേർത്ത തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. നോമ്പുകാലത്ത് കട്ടൻ ചായ, കാപ്പി, ഗ്രീൻ ചായ ഇവ ഒഴിവാക്കുന്നത് നല്ലതാണ്. ഒരു ഉത്തേജകം കഴിച്ച് നോെമ്പടുക്കുന്നതിൽ അർഥമില്ല. ചായക്ക് പകരം കാരറ്റ്, ബീറ്റ് റൂട്ട് എന്നിവയുടെ ജ്യൂസ് തേങ്ങാപ്പാലും ചേർത്ത് കഴിക്കുക.
വ്യായാമം
വയർ ഒഴിഞ്ഞിരിക്കുന്ന സമയത്താണ് വ്യായാമം ചെയ്യാൻ എപ്പോഴും അനുയോജ്യം. സാധാരണ ചെയ്യുന്ന അത്രയും ചെയ്യരുത്. . നെറ്റി വിയർക്കാൻ തുടങ്ങിയാൽ നിർത്തണമെന്ന് ആയുർവേദത്തിൽ പറയുന്നു. ആഹാരം കഴിച്ച ഉടൻ ചെയ്യരുത്. രാവിലെയും വൈകീട്ടും ചെയ്യാം. മുമ്പ് ശേഖരിച്ച കൊഴുപ്പ് ഉൗർജം കുറഞ്ഞ നോമ്പ് കാലത്ത് ഉപയോഗിക്കും. ദഹനത്തിന് ഒരുപാട് ഉൗർജം ആവശ്യമാണ്. പ്രഭാതം മുതൽ വൈകീട്ടു വരെ ഭക്ഷണം ഒഴിവാക്കുന്ന രോഗികൾ ശ്രദ്ധ പുലർത്തണം. പ്രത്യേകിച്ച് പ്രമേഹം, ഹൈപർ ടെൻഷൻ പോലുള്ള രോഗമുള്ളവർ.
തയാറാക്കിയത്: കെ.എം.എം. അസ്ലം

എറണാകുളം ജില്ല ഗവ. ആയുർവേദ ഹോസ്പിറ്റൽ എം.ഡിയും ചീഫ് മെഡിക്കൽ ഒാഫിസറുമാണ് ലേഖകൻ
തയാറാക്കിയത്: കെ.എം.എം. അസ്ലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story