പഴങ്ങള്‍ കഴിക്കാം... പ്രമേഹം നിയന്ത്രിക്കാം...
text_fieldsഭക്ഷണച്ചിട്ടകളോടൊപ്പം പഴങ്ങളും ശീലമാക്കിയാല്‍ ജീവിതശൈലീ രോഗങ്ങളില്‍ പ്രമുഖനായ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താനാവും. ദിവസവും 250 ഗ്രാം പഴങ്ങളെങ്കിലും കഴിക്കുന്നവര്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാനാവും. ആന്‍റി ഓക്സിഡന്‍റുകള്‍ സമ്പുഷ്ടമായ ആപ്പിള്‍, അയേണിന്‍റെ കലവറയായ മാതള നാരങ്ങ, ഫൈബറും.
വിറ്റമിനുകളും ധാരാളം അടങ്ങിയിട്ടുള്ള മുന്തിരി, സമൃദ്ധമായി വിറ്റമിന്‍ എ, വിറ്റമിന്‍ സി എന്നിവയുള്ള പേരക്ക, ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന സെല്ലുകളെ ഉണര്‍ത്തുന്നതും ആന്‍റി-ഇൻഫ്ലമേറ്ററി ഘടകങ്ങള്‍ ഉള്ളതുമായ ചെറി, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന മധുരനാരങ്ങ, ബ്ലൂബെറി തുടങ്ങിയവ പ്രമേഹ രോഗിയുടെ മെനുവില്‍ ഉള്‍പ്പെടുത്താവുന്ന പഴ വര്‍ഗങ്ങളാണ്. എന്നാല്‍, രോഗികള്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രമേ മെനുവില്‍ മാറ്റം വരുത്താവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.