തടി കുറക്കാൻ മാജിക് ഡയറ്റുകൾ
text_fieldsപ്രത്യേക രീതിയിലുള്ള ഭക്ഷണക്രമത്തിലൂടെ ഏഴു ദിവസം കൊണ്ട് തടി കുറക്കാൻ കഴിയുമെന്ന പ്രഖ്യാപനവുമായി കടന്നുവന്ന ജി.എം ഡയറ്റിെൻറ ഒാരോ ദിവസത്തെയും പാക്കേജ് പരിചയപ്പെടാം...
ലോകപ്രശസ്ത കാർ നിർമാതാക്കളായ ജനറൽ മോേട്ടാഴ്സ് ആവിഷ്കരിച്ച ഡയറ്റിങ് പ്രോഗ്രാമാണ് ജി.എം ഡയറ്റ് എന്നപേരിൽ അറിയപ്പെടുന്നത്.
അവരുടെ കമ്പനിയിലെ ജീവനക്കാരിൽ മെറ്റബോളിക് സിന്‍ഡ്രോം മൂലമുള്ള രോഗങ്ങൾ കൂടുതലായി സ്ഥിരീകരിക്കപ്പെട്ടതോടെയാണ് പ്രഗല്ഭരായ ഡയറ്റീഷ്യന്മാരുടെ സഹകരണത്തോടുകൂടി ജി.എം ഡയറ്റ് പാക്കേജ് ഒരുക്കിയത്. അമേരിക്കയിലെ പ്രമുഖ ഭക്ഷ്യസുരക്ഷ ബോർഡായ യു.എസ്.എഫ്.ഡി.എയുടെ (United States Food and Drug Administration) സഹായത്തോടെയായിരുന്നു ഇത് ഒരുക്കിയത്. ജോൺസ് ഹോപ്കിൻസ് ഗവേഷണ സെൻററിൽ ജി.എം ഡയറ്റ് ശാസ്ത്രീയമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് കമ്പനി ഇത് ജീവനക്കാർക്കായി നടപ്പാക്കിത്തുടങ്ങിയത്.
ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പിനെ ഒഴിവാക്കി, പേശീബലം കൂട്ടിയെടുക്കുന്നതിലേക്കായി പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള ഡയറ്റാണ് കമ്പനി വികസിപ്പിച്ചെടുത്തത്. ഏഴു ദിവസംകൊണ്ട് ശരീരം ശുദ്ധീകരിച്ച്, മനസ്സിലും ശരീരത്തിലും ഉന്മേഷം പകരുന്ന ഈ ഡയറ്റ് ശരീരഭാരം ഗണ്യമായി കുറക്കാൻ സഹായിക്കുമെന്ന് ഇതിെൻറ വക്താക്കൾ അവകാശപ്പെടുന്നു. തുടർച്ചയായി ഏഴു ദിവസമാണ് ജി.എം ഡയറ്റ് ചെയ്യേണ്ടത്. ഒാേരാ ദിവസവും മെനു പ്രകാരമുള്ള ഭക്ഷണങ്ങൾ നിർബന്ധമായി കഴിക്കുകയും 10 മുതൽ 14 ഗ്ലാസ് വരെ വെള്ളം കുടിക്കുകയും വേണം.
ഇതിനൊപ്പം ആവശ്യത്തിന് വ്യായാമം ചെയ്യുകയും വേണം. ദിവസേന അരമണിക്കൂർ എങ്കിലും നടക്കുകയോ ജോഗിങ്, െെസക്കിൾ ചവിട്ടൽ, നീന്തൽ തുടങ്ങിയവയോ ചെയ്യാം. മറ്റ് കഠിന വ്യായാമമുറകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഡയറ്റ് തുടങ്ങുന്നതിന് തലേന്നാൾ അന്നജം ധാരാളമടങ്ങിയ ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, നേന്ത്രപ്പഴം, ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കാം. ഡയറ്റ് ആരംഭിച്ചാൽ മദ്യം പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.
ഒന്നാം ദിവസം
നേന്ത്രപ്പഴം ഒഴികെ മറ്റെല്ലാ പഴവര്‍ഗങ്ങളും കഴിക്കാം. ജലാംശം കൂടുതലായി കാണുന്ന തണ്ണിമത്തനാണ് ഒന്നാം ദിവസം ഏറ്റവും ഫലപ്രദം.
ആപ്പിൾ, െെപനാപ്പിൾ, ഒാറഞ്ച്, മുസംബി, പേരക്ക, പപ്പായ, സ്ട്രോെബറി തുടങ്ങിയവ മെനുവിൽ ഉൾപ്പെടുത്താം. വരുംദിനങ്ങളിലേക്കായി ശരീരത്തെ ഒരുക്കുകയാണിത്. പഴവര്‍ഗങ്ങള്‍ പ്രോട്ടീനുകളുടെ കലവറയാണ്. ഇടവേളകളിൽ ഒരു ഗ്ലാസ് ഒാറഞ്ച് ജ്യൂസോ കരിക്കിൻവെള്ളമോ ഉപയോഗിക്കാം. 10-12 ഗ്ലാസ് വെള്ളം കുടിക്കാൻ മറക്കരുത്.
രണ്ടാം ദിവസം
പച്ചക്കറികളാണ് രണ്ടാം ദിവസത്തെ മെനുവിലെ പ്രധാന താരം. അളവോ തരമോ നോക്കേണ്ടതില്ല (എന്നാൽ േചാളം, ഗ്രീൻപീസ്, കാരറ്റ് എന്നിവ ഒഴിവാക്കണം). സാലഡായും പാതി വേവിച്ചും വയറു നിറയുംവിധം കഴിക്കുക. പുഴുങ്ങിയ ഉരുളക്കിഴങ്ങ്, കപ്പ, മധുരക്കിഴങ്ങ്, കാച്ചിൽ, ചേമ്പ് തുടങ്ങി കിഴങ്ങുവർഗത്തിലെ എതെങ്കിലും ഒന്ന് പുഴുങ്ങി രാവിലത്തെ മെനുവിൽ ഉൾപ്പെടുത്താം. ഇവയിലേതെങ്കിലും കിഴങ്ങുവർഗം ഊർജം ലഭിക്കാൻ നല്ലതാണ്. അൽപം എണ്ണയോ നെയ്യോ വെണ്ണയോ പുഴുങ്ങിയ കിഴങ്ങ് വർഗങ്ങൾക്കൊപ്പം ഉപയോഗിക്കുന്നത് നല്ലതാണ്. ഉച്ചക്കും അത്താഴത്തിനും മറ്റു പച്ചക്കറികൾ മാത്രം ഉപയോഗിക്കുക. പച്ചക്കറികളില്‍ കലോറിയുടെ അംശം കുറവും ഫൈബറിെൻറ അംശം കൂടുതലുമാണ്. വേണമെങ്കിൽ ഇടനേരത്ത് ഗ്രീൻ ടീ, മധുരം ചേർക്കാത്ത നാരങ്ങവെള്ളം, കരിക്കിൻ വെള്ളം ഇവയിലേതെങ്കിലും ഒന്ന് ഒരു ഗ്ലാസ് കുടിക്കാം. ജി.എം ഡയറ്റ് സ്പെഷൽ സൂപ്പ്, എത്ര വേണമെങ്കിലും കുടിക്കാം. 10-12 ഗ്ലാസ് വെള്ളം രണ്ടാം ദിവസവും കുടിച്ചെന്ന് ഉറപ്പുവരുത്തണം.
മൂന്നാം ദിവസം
പഴങ്ങളും പച്ചക്കറികളും ഇടകലര്‍ത്തിയുള്ള ഭക്ഷണമാണ് മൂന്നാംദിവസം നിര്‍ദേശിക്കുന്നത്. നേന്ത്രപ്പഴം, ഉരുളക്കിഴങ്ങ് അടക്കമുള്ള കിഴങ്ങുവർഗങ്ങളും ചോളം, ഗ്രീൻപീസ്, പയർ-പരിപ്പുവർഗങ്ങൾ, കാരറ്റ് എന്നിവയും മൂന്നാം ദിവസം പാടില്ല. മറ്റെല്ലാ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക. ശരീരത്തിന് ആവശ്യമുള്ള കാര്‍ബോഹൈഡ്രേറ്റ് പഴവർഗങ്ങളിൽ നിന്ന് ലഭിച്ചുകഴിഞ്ഞു. ഇതോടെ അധികഭാരം കുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ ആരംഭിക്കുകയാണ്.
നാലാം ദിവസം
നേന്ത്രപ്പഴവും പാലുമാണ് നാലാം ദിവസത്തിൽ കൂടുതലായി കഴിക്കേണ്ടത്. എട്ട് ഏത്തപ്പഴവും മൂന്നു ഗ്ലാസ് പാലുമാണ് നാലാം ദിവസം നിര്‍ദേശിച്ചിരിക്കുന്നത്. ഇടവേളകളില്‍ കുറഞ്ഞ അളവില്‍ ജി.എം ഡയറ്റ് സൂപ്പും കഴിക്കാം. മറ്റു ജ്യൂസുകളും സൂപ്പുകളും ഒഴിവാക്കുക. വെള്ളം 10-12 ഗ്ലാസ് വരെ കുടിക്കാം. ഏത്തപ്പഴവും പാലും സൂപ്പും ശരീരത്തിനാവശ്യമായ ബലം നല്കുന്നു.
അഞ്ചാം ദിവസം
ബീഫ്, ചിക്കൻ, മീൻ എന്നിവയും തക്കാളിയും മാത്രം ഉപയോഗിക്കുക. കൊഴുപ്പ് നീക്കിയ ബീഫ് ഉപയോഗിക്കുന്നതാകും നല്ലത്. പലതവണകളായി 500 ഗ്രാം ബീഫ് അന്ന് ഉപയോഗിക്കാം. ബീഫിനൊപ്പം തക്കാളി (ആറ് വലിയ തക്കാളി) സാലഡായോ മറ്റോ കഴിക്കാം. ദഹനത്തിനു പറ്റിയതാണ് തക്കാളി സാലഡ്. ചിക്കെൻറ കൊഴുപ്പും തൊലിഭാഗവും മാറ്റിവേണം ഉപയോഗിക്കാൻ. മീൻ ഗ്രിൽഡ് ആയി ഉപയോഗിക്കണം. പാകം ചെയ്യാനും മറ്റും ഉപയോഗിക്കുന്ന എണ്ണയുടെ തോത് കുറക്കാനാണിത്. ഈ ദിവസം 12 ഗ്ലാസോളം വെള്ളം കുടിക്കണം. അധിക അളവിൽ ഉൽപാദിപ്പിക്കപ്പെടുന്ന യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനാണ് ഇത്രയും അളവിൽ വെള്ളം കുടിക്കേണ്ടത്. മൂത്രത്തിെൻറ അളവിലും നിറത്തിലും പ്രകടമായ വ്യത്യാസം കാണാം.
ആറാം ദിവസം
ബീഫും ചിക്കനും മീനും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരഭാരം ആരംഭ ദിവസത്തെക്കാൾ കുറഞ്ഞിരിക്കും. ആദ്യ ദിനത്തിൽനിന്ന് ആറാം നാള് എത്തുമ്പോള്‍ ശരീരത്തില്‍ പ്രകടമായ വ്യത്യാസം കാണാം.
ഏഴാം ദിവസം
അവസാന ദിവസമായ ഏഴാം ദിവസം കുത്തരിച്ചോറ് (തവിട് കളയാത്ത അരി), പച്ചക്കറികൾ, പഴച്ചാറുകൾ എന്നിവ ഉൾപ്പെടുത്തണം. വെള്ളം പതിവുപോലെ 10-12 ഗ്ലാസ് കുടിക്കണം. ധാരാളം പഴച്ചാറുകളും കഴിക്കണം. ഏഴാം ദിവസം ഡയറ്റ് പ്രോഗ്രാം അവസാനിക്കുകയാണ്.
തയാറാക്കിയത്: ഡോ. നിസ സലാഹുദ്ദീൻ BNYS, നാച്ച്വേറാപതി ഫിസിഷ്യൻ, കുളത്തൂപ്പുഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.