മുതിർന്നവർക്കും ഒരു ദിനചര്യ
text_fieldsആരോഗ്യത്തോടെ ജീവിക്കാൻ വളരെ ആരോഗ്യകരമായ ദിനചര്യ അത്യാവശ്യമാണ്. എല്ലാ പ്രായക്കാർക്കുമെന്ന പോലെ പ്രായം കൂടിയവർക്കും ചിട്ടയായ ജീവിതക്രമം തന്നെ വേണം. പ്രായം കൂടിയവർക്കുള്ള ദിനചര്യകൾ വിവരിക്കുന്നു...
ദിനാരംഭം: കഴിയുമെങ്കിൽ ആറു മണിക്ക് മുമ്പുതന്നെ ഉണരുക. പ്രഭാതകൃത്യങ്ങൾക്കു ശേഷം വ്യായാമമാകാം. ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വ്യായാമം ചെയ്യാം. പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുസരിച്ചുള്ള വ്യായാമമുറകൾ തെരഞ്ഞെടുക്കണം. നടക്കുകയാണെങ്കിൽ തിരക്ക് കുറഞ്ഞ വഴികൾ തിരഞ്ഞെടുക്കുക.
ഉൗന്നുവടി ഉപയോഗിക്കുന്നവർ അതുപയോഗിക്കാൻ ശ്രദ്ധിക്കണം. നടത്തം, യോഗ, തായ്ച്ചീ (Balancing Excercises), ഉപകരണങ്ങളുടെ സഹായത്താൽ ചെയ്യുന്ന വ്യായാമങ്ങൾ ഇതൊക്കെയാണ് മുതിർന്നവർ ചെയ്യുന്ന സാധാരണ വ്യായാമ മുറകൾ. പകൽ സമയം വായന, കൃഷി, തുന്നൽ, കമ്പ്യൂട്ടർ, ടെലിവിഷൻ പരിപാടികൾ ആസ്വദിക്കുക എന്നിങ്ങനെ ഇഷ്ടമുള്ളത് ചെയ്യാം. പകലുറക്കം, കട്ടിലിൽ വെറുതെ മടിപിടിച്ചു കിടക്കുക എന്നിവ ശീലമാക്കാതിരിക്കുക.
ആഹാരക്രമം: കുട്ടികൾക്കുള്ളതു പോലെ പോഷകാഹാരങ്ങൾ പ്രായമുള്ളവർക്കും വേണം. സമയത്ത് ആഹാരം കഴിക്കണം. ആഹാരത്തിെൻറ സമയം മാറിയാൽ മരുന്നുകളുടെ സമയം കൂടി മാറും. ഡയറ്റീഷ്യെൻറ സഹായത്തോടെ ആഹാരക്രമങ്ങൾ വരുത്തുക. സ്വയം നിയന്ത്രണങ്ങൾ വരുത്തുേമ്പാൾ പലപ്പോഴും പോഷകങ്ങൾ കുറയാൻ സാധ്യതയുണ്ട്.
ഒരു ദിവസത്തിൽ ശരാശരി രണ്ടു ലിറ്റർ ദ്രാവകം മതിയാകും. വേനലിൽ അഞ്ഞൂറു മില്ലി ലിറ്റർ അധികമാവാം. വെള്ളം, പാനീയങ്ങൾ, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, നാരങ്ങവെള്ളം, മോരുംവെള്ളം എന്നിവയൊക്കെയാണ് ദ്രാവകം എന്നതു കെണ്ടുദ്ദേശിക്കുന്നത്. ഇവ പകൽസമയത്ത് കൂടുതൽ കുടിക്കാം. രാത്രികളിൽ വളരെ മിതമായിട്ട് മതി. അളവ് കൂടിയാൽ മൂത്രമൊഴിക്കുന്നതിെൻറ തവണകൾ കൂടും. ഇത് ഉറക്കത്തിന് ഭംഗം വരുത്തിയേക്കും.
ഉറക്കം (Sleep Hygiene): രാത്രികളിൽ കൃത്യസമയത്തുതന്നെ ഉറങ്ങുവാൻ ശ്രമിക്കണം. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയിൽ നിന്നും ശ്രദ്ധ മാറ്റണം. മൃദുവായ ഗാനങ്ങൾ, കീർത്തനങ്ങൾ കേൾക്കുന്നതും ഒരു ഗ്ലാസ് പാൽ കുടിക്കുന്നതും നല്ലതാണ്. ചില മരുന്നുകൾ ഉറക്കത്തിനെ ബാധിക്കാം. പകലുറക്കം കഴിവതും ഒഴിവാക്കണം. ചില അവസരങ്ങളിൽ ഉറക്ക ഗുളികകളുടെ സഹായം ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ധൈര്യമായി തന്നെ ഉപയോഗിക്കാം.
ഡോ. പ്രിയ വിജയകുമാർ, പ്രഫസർ, ഡിപ്പാർട്മെൻറ് ഒാഫ് ജിറിയാട്രിക്സ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, കൊച്ചി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.