പ്രായം മുഖത്തിന്; ഹൃദയത്തിനെന്നും ചെറുപ്പം
text_fieldsഒരിക്കൽ ഉപേക്ഷിച്ച സ്വപ്നങ്ങൾ 92ാം വയസ്സിൽ ഒാരോന്നായി സാക്ഷാത്കരിച്ച സന്തോഷത്തിലാണ് േജാഹന്നാസ് ക്വാസ്. ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജിംനാസ്റ്റിക് താരമെന്ന പേരിൽ ഗിന്നസ് ബുക്ക് ഒാഫ് വേൾഡ് റെക്കോഡ്സിൽ ഇടം േനടിയ താരമാണ് ജോഹന്നാസ്. എന്നാൽ, കടന്നുവന്ന കടമ്പകളെയോർത്ത് പുഞ്ചിരിക്കുകയാണ് ഇൗ ജിംനാസ്റ്റ് മുത്തശ്ശി. സ്വപ്നങ്ങൾ സാധ്യമാക്കാൻ പ്രായമോ ജീവിത സാഹചര്യങ്ങളോ ഒരു തടസ്സമല്ലെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ഇവർ.
ചെറുപ്രായത്തിൽ തന്നെ ജിംനാസ്റ്റിക്സ് അഭ്യസിച്ചിരുന്ന േജാഹന്നാസിെൻറ സ്വപ്നങ്ങളിലെന്നും ചാമ്പ്യൻഷിപ്പുകളും മെഡലുകളും മാത്രമായിരുന്നു. 1963ൽ കോച്ച് കൂടിയായ ജെർഹാഡ് ക്വാസിനെ വിവാഹം ചെയ്തതോടെ ആ സ്വപ്നങ്ങൾക്ക് കൂടുതൽ ജീവൻവെച്ചു. വൈകാതെ അമ്മയായ ജോഹന്നാസിെൻറ ജീവിതം മാറിമറിഞ്ഞു. കുടുംബത്തിനുവേണ്ടി സ്വപ്നങ്ങൾ മാറ്റിവെക്കേണ്ടി വന്നു. പിന്നെയും രണ്ടു തവണ ഗർഭിണിയായി. നിരവധി മത്സരങ്ങളും ചാമ്പ്യൻഷിപ്പുകളും കടന്നുപോയി.
നഷ്ടബോധമുണ്ടായിരുന്നെങ്കിലും കുടുംബത്തിനു തന്നെയായിരുന്നു അവരുടെ മനസ്സിൽ മുൻഗണന. കുട്ടികളെ വളർത്തി ഉത്തമ കുടുംബിനിയായി കഴിയുമ്പോഴും മനസ്സിൽ പഴയ സ്വപ്നം അണയാതെ കിടന്നു. പിന്നീട് മുത്തശ്ശിയും മുതുമുത്തശ്ശിയും ആയേപ്പാഴും അതിനു മാറ്റമുണ്ടായില്ല. അതു മനസ്സിലാക്കിയ ഭർത്താവ് ചോദിച്ചു: ‘‘ഇനി പറയൂ, നീ നിെൻറ സ്വപ്നങ്ങൾ മറക്കുന്നോ അേതാ പ്രായം മറക്കുന്നോ.’’ ആ ചോദ്യമാണ് വർഷങ്ങൾക്ക് മുമ്പ് മാറ്റിെവച്ച സ്വപ്നങ്ങളെ ഇപ്പോൾ പറത്തിവിടാൻ പ്രേരിപ്പിച്ചതെന്ന് ജോഹന്നാസ് പറയുന്നു.
അങ്ങനെ 84ാം വയസ്സിൽ ഉൗന്നുവടിക്കു പകരം ജിംനാസ്റ്റിക് ബാർ പിടിക്കാൻ തീരുമാനിച്ചു. തിരിച്ചുവരവിൽ ഏറ്റവും അഭിമാനം തോന്നിയത് തെൻറ വിഭാഗത്തിൽ മത്സരിക്കാൻ ആളില്ലാതെ വന്നപ്പോൾ 70-75 വരെയുള്ളവരോടു മത്സരിച്ച് ഒന്നാമതെത്തിയപ്പോഴാണെന്ന് ജോഹന്നാസ്. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് നേട്ടങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ് ഇൗ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.