കൈവിടരുത് കാലുകളെ...
text_fields42.5 കോടി രോഗികൾ, കൂടുതലും ഇന്ത്യ ചൈന പോലുള്ള രാജ്യങ്ങളിൽ, ഇതിൽ നല്ലൊരു ശതമാനവും 49-59 വയസ്സിനിടയിലുള്ള മധ്യവയസ്കർ, പകുതിയോളം (21.2 കോടിയോളം) പേർക്ക് തങ്ങൾക്ക് രോഗ ം ഉണ്ടെന്ന കാര്യം അറിയില്ല. ഓരോ വർഷത്തിലും ലോകത്താകമാനം 40 ലക്ഷം രോഗികൾ മരണമടയു ന്നു. ഒരു അപസർപ്പകദുരന്ത കഥയല്ലിത്. പ്രമേഹം എന്ന ഒറ്റരോഗത്തിെൻറ വിവരണങ്ങളാണ്. ഇതുപോലെ തന്നെ ഭയാനകമാണ് പ്രമേഹ രോഗികളിലെ പാദങ്ങളിലുണ്ടാകുന്ന വ്രണങ്ങളുടെ അ വസ്ഥയും.
ഓരോ വർഷവും 1-2.5 കോടി പ്രമേഹരോഗികളിൽ പാദങ്ങളിൽ വ്രണമുണ്ടാകുന്നു. 25 ശത മാനം രോഗികളിൽ അവരുടെ ജീവിതത്തിൽ എപ്പോഴെങ്കിലും രോഗം പിടിപെടുന്നു. ഓരോ മുപ്പത് സെക്കൻറുകളിൽ ലോകത്ത് ഒരു കാല് പ്രമേഹ പാദവ്രണം ബാധിച്ച് മുറിച്ചുമാറ്റുന്നു. എന് നാൽ, ഇവയിൽ 85 ശതമാനം കാൽമുറിച്ചുമാറ്റ ശസ്ത്രക്രിയകളും, ആരംഭത്തിലേ നന്നായി ശ്രദ്ധി ച്ചാൽ ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന വസ്തുതയാണ് പരമപ്രധാനം. ഇവിടെയാണ് പ്രമ േഹരോഗികളിൽ പാദസംരക്ഷണത്തിെൻറ പ്രാധാന്യം.
കാരണങ്ങൾ
പ്രമേഹരോഗികൾ ക്ക് പാദസംബന്ധമായ സങ്കീർണതകളുണ്ടാകാൻ കാരണങ്ങൾ പലതാണ്. അനിയന്ത്രിതമായ പ്രമേ ഹം തന്നെയാണ് ഇതിൽ പ്രധാനം. പ്രമേഹത്തിെൻറ ആദ്യ വർഷങ്ങൾ പലപ്പോഴും രോഗികൾ രോഗത്തെ അവഗണിക്കുകയോ, മരുന്നുകൾ കഴിക്കാൻ മടിച്ച് ഇതര മാർഗങ്ങൾ തേടുകയോ ചെയ്യാറുണ്ട്. ഈ സമയങ്ങളിൽ രക്തത്തിൽ ക്രമാതീതമായി വർധിക്കുന്ന പഞ്ചസാര കാലുകളിലെ രക്തധമനികളെയും (Arteries) നാഡികളെയും (Nerves) ബാധിക്കും. തൽഫലമായി കാലക്രമേണ ചിലപ്പോൾ കാലിെൻറ സ്പർശനശേഷി കാലുകളിലേക്കുള്ള രക്തചംക്രമണം മുതലായവ പ്രതികൂലമായി ബാധിക്കപ്പെടുന്നു.
കൂടാതെ, കാലിൽ വിയർപ്പ് കുറയുകയും തൊലി ഉണങ്ങി ചിലയിടങ്ങളിൽ കട്ടികൂടുന്നു. സ്പർശനശക്തിയും വേദന അറിയാനുള്ള കഴിവും കുറയുേമ്പാൾ പാദങ്ങളിൽ മുറിവുകളുണ്ടാവാനുള്ള സാധ്യതയും വർധിക്കുന്നു. പൊതുവെ, ഇത്തരക്കാരിൽ രോഗപ്രതിരോധ ശക്തിയും കുറഞ്ഞിരിക്കും. ഈ സങ്കീർണതകളുടെ പരിണിത ഫലമാണ് പാദങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വ്രണങ്ങൾ. തുടക്കത്തിലേ ഇവക്കു വേണ്ട പരിചരണം കൊടുത്തില്ലെങ്കിൽ ക്രമേണ ഈ മുറിവുകൾ പഴുക്കുകയും പഴുപ്പ് ഉള്ളിലേക്ക് എല്ലുകളെ ബാധിക്കുകയും ചിലപ്പോൾ വിരലുകളോ പാദമോ ചിലപ്പോൾ കാലുതന്നെയോ മുറിച്ചുമാറ്റപ്പെടേണ്ടതായി വന്നേക്കാം.
പാദ പരിരക്ഷ
പ്രമേഹബാധിതർ പാദങ്ങൾ മുഖത്തെപോലെ സംരക്ഷിക്കണം എന്നുപറയുന്നതിൽ തീെര അതിശയോക്തി ഇല്ല. നന്നായി പാദങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെയധികം സങ്കീർണതകൾ ഒഴിവാക്കാം. ശ്രദ്ധിക്കേണ്ടവ:
- വീട്ടിനകത്തും പുറത്തും പാദരക്ഷകൾ ഉപയോഗിക്കുക. രണ്ട്, വെവ്വേറെ ജോടിയുണ്ടാകുന്നത് നന്ന്.
- പാദങ്ങൾക്ക് അനുയോജ്യമായതും കാറ്റ് കയറുന്നതുമായ പാദരക്ഷകൾ തിരഞ്ഞെടുക്കുക. വൈകുന്നേരങ്ങളിൽ പാദരക്ഷകൾ വാങ്ങുന്നതാണ് ഉചിതം (ആ സമയം കാലിൽ ചിലപ്പോൾ അൽപം നീരുണ്ടാകും).
- കാറ്റ് കയറുന്നതും, അധികം ഇറുക്കമില്ലാത്തതുമായ കോട്ടൺ സോക്സുകൾ ഉപയോഗിക്കാൻ ശീലമാക്കുക. ദിവസവും ഇവ കഴുകി വൃത്തിയാക്കണം. കാലിൽ രക്തമോ, പഴുപ്പോ ഉണ്ടായാൽ വെള്ള നിറമായതിനാൽ നമുക്ക് പെട്ടെന്ന് കാണാൻ സാധിക്കും.
- കാലിലെ നഖങ്ങൾ, കൈയിലെ നഖങ്ങൾ മുറിക്കുന്നപോലെ വളഞ്ഞ് മുറിക്കരുത്. പകരം വളവില്ലാതെ നേരെ മുറിക്കുക.
- കാലുകൾ ദിവസവും നന്നായി കഴുകി, വിരലുകൾക്കിടയിലെ നനവ് നന്നായി തുടക്കുക. ഈർപ്പം നിന്നാൽ പൂപ്പൽ ബാധയുണ്ടാകും. പൂപ്പൽ ബാധയുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സിക്കുക. പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവെക്കരുത്. കഴുകിയുണക്കിയതിനു ശേഷം ചർമം ഉണങ്ങാതിരിക്കാൻ ലേപനങ്ങൾ പുരട്ടാം. എന്നാൽ, വിരലുകളുടെ ഇടയിൽ പുരട്ടരുത്.
- ചെറിയ മുറിവുകളോ പഴുപ്പോ, നീരോ ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണം.
- കാലുകളിലേക്കുള്ള രക്തചംക്രമണം തീരെ കുറവാണെങ്കിൽ മുറിവുണങ്ങാൻ പ്രയാസമേറും. അങ്ങനെയെങ്കിൽ രക്തചംക്രമണം കൂടുവാൻ ആൻജിയോപ്ലാസ്റ്റി വേണ്ടിവന്നേക്കാം. എന്നാലും കാലുകളെ നമുക്ക് സംരക്ഷിക്കാനാകും.
- പുകവലി ശീലമുണ്ടെങ്കിൽ നിർത്തുക. പുകവലി കാലുകളിലെ രക്തചംക്രമണത്തെ കുറക്കുന്നതിൽ ഒരു പ്രധാന കാരണമാണ്.
- ഏറ്റവും പരമപ്രധാനം പ്രമേഹം, രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പുകളുടെ അളവ് മുതലായവ തുടക്കത്തിലേ നിയന്ത്രിച്ച് നിർത്തുക എന്നതാണ്. മുറിവുകൾ വന്നതിനുശേഷമല്ല, തുടക്കത്തിലേ പാദപരിരക്ഷക്ക് പ്രാധാന്യം നൽകുക.
(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ കൺസൽട്ടഡ് ഫിസിഷ്യൽ ആൻഡ് ഡയബറ്റോളജിസ്റ്റ് ആണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.