എണ്ണയിൽ പൊരിയുന്ന ഹൃദയങ്ങൾ
text_fieldsആർഭാടത്തിൽ പൊതിഞ്ഞ ആഹാരം. അതാണ് ഇന്ന് പല മലയാളികളുടെയും ആഹാരശൈലി. ശരീരാരോഗ്യത്തിന് കഴിക്കുന്ന ആഹാരം നല ്ലതോ ചീത്തയോ എന്നതിനപ്പുറം, നാവിന് രുചിതരുന്നുണ്ടോ എന്നുമാത്രമാകുന്നു എന്നും പുതുരുചികൾ തേടിപ്പോകുന്ന നമ്മുടെ ഏകലക്ഷ്യം. ജീവിത ശൈലീരോഗങ്ങളുടെ കാരണങ്ങളിൽ ഏറിയപങ്കും ആഹാരമാണ്. സാധാരണഗതിയിൽ ജീവിതശൈലി രോഗങ്ങൾ പുരുഷന്മാരെയാണ് ബാധിക്കുന്നത് എന്ന അബദ്ധധാരണയാണ് കുറച്ചുവർഷങ്ങൾക്കുമുമ്പ് കേരളത്തിൽ നടത്തിയ ഒരു പഠനം തിരുത്തിയത്. കേരളത്തിൽ സ്ത്രീകളിൽ ജീവിതശൈലീ രോഗങ്ങൾ ക്രമാതീതമായി വർധിക്കുന്നതായി അവർ കണ്ടെത്തി.
കൂനിന ്മേൽ കുരു എന്നതുപോലെയാണ് ലോകത്തിലെ ഏറ്റവും ആധികാരികമായ വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ ബ്രിട്ടീഷ് മെഡിക് കൽ ജേണലിൽ ഇക്കഴിഞ്ഞ ജനുവരിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്. ദിവസവും ഒരു പ്രാവശ്യമെങ്കിലും എണ്ണയിൽ പൊരി ച്ച ആഹാരം കഴിക്കുന്നവരിൽ ഹൃദയാഘാത സാധ്യതയും മരണസാധ്യതയും ഏകദേശം 13 ശതമാനം വരെ കൂടുതലായിട്ടാണ് പഠന റിപ്പോർട്ട്. 50 മുതൽ 70 വയസ്സുവരെയുള്ള 1,06,966 സ്ത്രീകളിൽ ശരാശരി 18 വർഷക്കാലം നടത്തിയ നിരീക്ഷണങ്ങളിൽനിന്നാണ് ഇൗ നിഗമനത്തിൽ എത്തിച്ചേർന്നത്.
നിർണായക കണ്ടെത്തൽ
എണ്ണയിൽ പൊരിച്ച കോഴിയിറച്ചി, മത്സ്യം, കക്ക, കൊഞ്ച് മുതലായവ കഴിക്കുന്നവരിലാണ് ഹൃദ്രോഗ സാധ്യത കൂടുതലായി കണ്ടത്. അമേരിക്കയിെല 40 സെൻററുകളിൽ നടത്തിയ ഇൗ പഠനം ഇന്ന് പൊതുസമൂഹങ്ങളിൽ നിലനിൽക്കുന്ന ഒരുപാട് അബദ്ധധാരണകളെ വെളിച്ചത്തുകൊണ്ടുവരാൻ പോന്നതാണ്. എണ്ണയിൽ പൊരിച്ചെടുത്ത ആഹാരങ്ങൾ കഴിച്ച് 'തടികുറക്കാൻ' ശ്രമിക്കുന്ന യുവതലമുറ പ്രത്യേകിച്ചും ഇത്തരം ആധികാരിക പഠന റിപ്പോർട്ടുകൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. 'എണ്ണയിൽ മുക്കി പൊരിക്കുക'എന്നത് വളരെ സങ്കീർണമായ ഒരു പാചകരീതിയാണ്. അത് ആഹാര പദാർഥത്തിെൻറയും എണ്ണയുടെയും ഘടനകൾ -ഒാക്സീകരണം, ഏകകങ്ങളെ കൂട്ടിച്ചേർക്കുന്ന േപാളിമറീകരണം, ഹൈഡ്രോജനേഷൻ എന്നീ പ്രക്രിയകളിലൂടെ രാസമാറ്റം സംഭവിക്കുന്നു.
മാത്രമല്ല, പൊരിക്കുന്ന സമയത്ത് ആഹാര പദാർഥങ്ങളിലെ ജലാംശം നഷ്ടപ്പെടുകയും പകരം കൊഴുപ്പുകൾ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ, വീണ്ടും വീണ്ടും എണ്ണ ചൂടാക്കുേമ്പാൾ അത് ശരീരത്തിന് കൂടുതൽ ഹാനികരമാകുന്നു. പൊരിച്ചെടുത്ത ആഹാരപദാർഥങ്ങൾക്ക് സ്വാദ് കൂടുതലാകുന്നതു കൊണ്ട് കൂടുതൽ കഴിക്കാനുള്ള ആഗ്രഹവും വർധിക്കും. മറ്റു രോഗങ്ങൾക്ക് അടിത്തറ പാകുന്ന ഇത്തരം പദാർഥങ്ങൾ ഹൃേദ്രാഗം മാത്രമല്ല, പ്രമേഹം, പൊണ്ണത്തടി, രക്താദിസമ്മർദം എന്നീ അസുഖങ്ങൾക്കും വഴിതെളിക്കും. ആരോഗ്യദായകമായ സമീകൃതാഹാരം കഴിക്കുന്ന ഒരു സംസ്കാരം നമ്മുടെ കുട്ടികളുടെ ഇടയിൽ ചെറുപ്പം മുതലേ വളർത്തിയെടുക്കണം. ആഹാരത്തിൽ സംസ്കരിച്ച ധാന്യങ്ങൾ, മധുരം, എണ്ണ, ഉപ്പ് ഇവയുടെ ഉപയോഗങ്ങൾ ഗണ്യമായി കുറച്ചാൽതന്നെ പകുതിയിലധികം ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാനാവും.
ശ്രദ്ധിക്കേണ്ടവ
ആഹാരത്തിൽ മിതത്വം പാലിക്കുക എന്നതാണ് പരമപ്രധാനം. ഒരു നേരത്തെ ആഹാരം അടുത്ത ആഹാരനേരം വരെയുള്ള നമ്മുടെ ദൈനംദിന കാര്യങ്ങൾക്ക് ഉൗർജം പകരാനാണ്. അത്രയും മാത്രമേ ഭക്ഷിക്കാവൂ. ആഹാരം ശരീരത്തിെൻറ ആരോഗ്യത്തിന് വേണ്ടിയാകണം. അല്ലാതെ മനസ്സിനെയോ നാക്കിനെയോ തൃപ്തിപ്പെടുത്താനാവരുത്.
- ആഹാരങ്ങളിൽ മൂന്നുനേരവും ധാരാളം പച്ചക്കറികളും സാലഡുകളും ഉൾപ്പെടുത്തണം.
- പഞ്ചസാര, ശർക്കര, കരുപ്പട്ടി, തേൻ മുതലായ മധുരദായക പദാർഥങ്ങൾ വളരെ കുറക്കുക.
- പ്രീ സ്കൂൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലെ കേക്ക്, ചോക്ലറ്റ്, മധുരപാനീയങ്ങൾ എന്നിവയുടെ ഉപയോഗം ബോധവത്കരണ ക്ലാസുകളിൽ കൂടി അധ്യാപകരും ആരോഗ്യപരിപാലകരും കൈകോർത്ത് ഗണ്യമായി കുറയ്ക്കുക.
- പ്രത്യേകിച്ചും ജന്മദിനാഘോഷവേളകളിൽ. ഇടയ്ക്കിടക്ക് ആഹാരം കഴിക്കുന്ന രീതി ഉപേക്ഷിക്കുക.
- രാത്രി ലഘുവായ ആഹാരം കഴിക്കുകയും അത് നേരത്തേ പൂർത്തിയാക്കുകയും ചെയ്യാം.
- വിലകൂടിയ ഫലങ്ങൾക്ക് പകരം ഒാരോ സീസണിലും കിട്ടുന്ന ഫലവർഗങ്ങൾ കഴിക്കുക.
- പച്ചക്കറികൾ നന്നായി വെള്ളത്തിൽ കഴുകി മാത്രം ഉപയോഗിക്കുക.
- ഒാരോ വീട്ടിലും അൽപമെങ്കിലും പച്ചക്കറികൾ നട്ടുവളർത്തുക.
- മായംചേർക്കലിനെതിരെ ജാഗ്രതാസമിതികൾക്ക് രൂപം നൽകുക.
- അയൽസംസ്ഥാനങ്ങളിൽ നിന്നും മറ്റും കൊണ്ടു വരുന്ന ഭക്ഷ്യവസ്തുക്കൾ കർശന പരിശോധനകൾക്ക് വിധേയമാക്കണം.
- ഭക്ഷണ പദാർഥങ്ങളിലെ മായങ്ങൾ കണ്ടെത്താനുള്ള മാർഗങ്ങൾ പൊതുജനങ്ങൾ സ്വായത്തമാക്കുകയും വേണം.
(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്റ്റാണ് ലേഖകന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.