പേരയിലയിലെ പോഷകങ്ങൾ
text_fieldsപോഷകത്തിന്റെ കാര്യത്തിൽ പേരക്കയെയും മറികടക്കുന്നതാണ് പേരിയിലയിലെ സമ്പുഷ്ടമായ ഗുണങ്ങൾ. ആൻറി ഓക്സിഡന്റുകളുടെ കലവറയായ പേരയില ഒട്ടേറെ അസുഖങ്ങൾക്കും ഫലപ്രദമായ പ്രതിവിധിയാണ്. അസഹ്യമായ വയറുവേദനക്ക് അതിവേഗം ശമനം കാണാൻ പേരയിലെ ചേർത്ത വെള്ളം കുടിച്ചാൽ മതിയാകും.
പേരയുടെ തളിരില നുള്ളിയെടുത്ത് വൃത്തിയാക്കി, ചൂടു ചായയിലോ തിളപ്പിച്ച വെള്ളത്തിലോ ഇട്ട് കഴിച്ചാൽ നല്ല ഒരു ലിവർ ടോണിക്കിന്റെ ഫലം തന്നെ ചെയ്യും. കരളിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളാൻ സഹായിക്കുന്ന പേരയില ടീ ഇത്തരത്തിൽ തുടർച്ചയായി മൂന്നുമാസം കഴിച്ചാലേ ഗുണം ലഭിക്കൂവെന്ന് അനുഭവസ്ഥർ പറയുന്നു.
ഒരു കപ്പ് തിളക്കുന്ന വെള്ളത്തിൽ പേരയിലയും വേരും ചേർത്ത് കുടിച്ചാൽ വയറിളക്കം മൂലമുള്ള ബുദ്ധിമുട്ടുകൾ പമ്പ കടക്കും. പേരയില ചേർത്ത ചായ കുടിച്ചാൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കാനാകും. കൂടാതെ ഇവ നല്ല കൊളസ്ട്രോളിനെ ബാധിക്കുകയുമില്ല. പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിനും ഉത്തമ പ്രതിവിധിയാണ് പേരയില. ഭക്ഷണ ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് പേരയിലയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾക്കുണ്ട്.
അമിതവണ്ണം കൊണ്ട് അസ്വസ്ഥത അനുഭവപ്പെടുന്നവർക്കും പേരിയില വെള്ളം കഴിക്കുന്നത് നല്ലതാണ്. കാർബോഹൈഡ്രേറ്റ് ഷുഗറായി മാറ്റുന്ന പ്രവർത്തനത്തെ തടയുമെന്നതിനാൽ ശരീരഭാരം കുറക്കാൻ പേരയിലക്ക് കഴിവുണ്ട്. പല്ലുവേദന, വായിലെ അൾസർ, മോണയിലെ പഴുപ്പ് എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഏറെ ഗുണം ചെയ്യും.
ദഹനത്തിന് സഹായിക്കുന്ന എൻസൈമുകൾ വർധിപ്പിക്കുന്നത് വഴി മികച്ച ദഹനം സാധ്യമാക്കാൻ പേരയില ഫലപ്രദമാണ്. ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും പേരയിലയിട്ട വെള്ളമോ ചായയോ കഴിക്കുന്നത് പതിവാക്കിയാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.