Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightചര്‍മ്മത്തെ അറിയാം

ചര്‍മ്മത്തെ അറിയാം

text_fields
bookmark_border
ചര്‍മ്മത്തെ അറിയാം
cancel

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവാണ് ചര്‍മ്മം. ശരീരത്തിന്‍്റെ ഏതാണ്ട് 16 ശതമാനം വരെ ചര്‍മ്മഭാരമാണ്. സൗന്ദര്യം ആഗ്രഹിക്കുന്നവര്‍ക്കും ശ്രദ്ധയോടെ പരിപാലിക്കുന്നവര്‍ക്കും ചര്‍മ്മത്തെകുറിച്ച് അറിയുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിന്‍്റെ ആവരണമായ ചര്‍മ്മം കടുത്ത കാലാവസ്ഥയില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു. നമ്മുടെ ചര്‍മ്മത്തിന് നിറം നല്‍കുന്നത് മെലാനിന്‍ എന്ന പദാര്‍ത്ഥമാണ്. മെലാനിന്‍്റെ അളവനുസരിച്ച് ചര്‍മ്മത്തിന്‍്റെ നിറത്തിനും വ്യത്യാസം സംഭവിക്കുന്നു.

നമ്മുടെ ചര്‍മ്മത്തിന് മൂന്നു അടുക്കുകളാണ് ഉള്ളത്. എപ്പിഡെര്‍മിക്, ഡെര്‍മിക്, ഹൈപ്പോഡെര്‍മിക്.
ചര്‍മ്മത്തില്‍ പ്രധാനമായും രണ്ട് ഗ്രന്ഥികളാണുള്ളത്. സ്നേഹഗ്രന്ഥിയും ശ്വേതഗ്രന്ഥിയും. ചര്‍മ്മത്തില്‍ പറ്റുന്ന അഴുക്കുകളെ വിയര്‍പ്പിന്‍്റെ രൂപത്തില്‍ പുറംതള്ളുന്നത് ശ്വേതഗ്രന്ഥിയാണ്. എന്നാല്‍ സ്നേഹഗ്രന്ഥി ത്വക്കിനാവശ്യമായ കൊഴുപ്പ് പുറപ്പെടുവിക്കുന്നു. ഇത് ചര്‍മ്മോപരിതലത്തെ മയപ്പെടുത്തുകയും അധികമായ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ അര്‍ദ്ധദ്രവക വസ്തുവായ സെബം ഉണ്ടാകുന്നുണ്ട്. ഇത് നമ്മുടെ മുഖചര്‍മ്മത്തിലെ സുഷിരങ്ങളില്‍ വന്നടിയുമ്പോള്‍ ബ്ളാക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്,മുഖക്കുരു എന്നിവയുണ്ടാകുന്നു.

സാധാരണ ചര്‍മ്മം

സാധാരണ ചര്‍മ്മം മിനുസമുള്ളതും നേര്‍മ്മയുള്ളതുമായിരിക്കും. ഇത്തരം ചര്‍മ്മത്തിന് എല്ലായ്പ്പോഴും ശരിയായ രീതിയിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ സാധിക്കും. അതായത് എണ്ണമയമുള്ള ചര്‍മ്മത്തിന്‍്റെയും വരണ്ട ചര്‍മ്മത്തിന്‍്റെയും ഇടയിലുള്ളതാണിത്. അതുകൊണ്ട് സാധാരണചര്‍മ്മം അധികം ഈര്‍പ്പമുള്ളതോ വരണ്ടതോ വഴുവഴുപ്പുള്ളതോ ആയിരിക്കില്ല. ഈ ചര്‍മ്മം എല്ലായ്പ്പോഴും വൃത്തിയുള്ളതായിരിക്കും. ശരിയായ ആരോഗ്യത്തെയും ചര്‍മ്മസംരക്ഷണത്തെയുമാണിത് സൂചിപ്പിക്കുന്നത്. സാധാരണ ചര്‍മ്മത്തിന് പ്രത്യേക പരിരക്ഷയൊന്നും ആവശ്യമില്ല. പതിവായി രണ്ടുനേരം വൃത്തിയാക്കുകയും ടോണ്‍ ചെയ്യുകയും വേണം.

  • മുള്‍ട്ടാണി മിട്ടിയും പാലും ചേര്‍ന്ന പാക്ക് ഈ ചര്‍മ്മക്കാര്‍ക്ക് നല്ലതാണ്.


വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം കാഴ്ചയില്‍ എപ്പോഴും വരണ്ടതായിരിക്കും. ഇതിന് പൊട്ടുന്ന സ്വഭാവം കൂടുതലായിരിക്കും. വരകളും ചുളികളും വീഴാനുള്ള സാധ്യതയും കൂടുതലാണ്. സ്നേഹഗ്രന്ഥി ആവശ്യത്തിന് സെബം ഉല്‍പാദിപ്പിക്കാത്തതും ചര്‍മ്മത്തിന് ഈര്‍പ്പത്തെ അധികനേരം നിലനിര്‍ത്താന്‍ കഴിവില്ലാത്തതുമാണ് ഇതിന് കാരണം. വരണ്ട ചര്‍മ്മത്തിന് തണുപ്പുള്ള കാലാവസ്ഥയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും.
വരള്‍ച്ച തടയാന്‍ വേണ്ടത്ര ജലാംശം എത്തിക്കലാണ് ആദ്യ പരിരക്ഷ. ഈ ചര്‍മ്മക്കാര്‍ ദിവസവും 10-12 ഗ്ളാസ് വരെ വെള്ളം കുടിക്കണം.
സോപ്പുപയോഗിക്കുന്നത് നല്ലതല്ല. പകരം പയറുപൊടിയോ ചെറുപയര്‍ പൊടിയോ ഉപയോഗിക്കാം. ചര്‍മ്മം വൃത്തിയായി സൂക്ഷിക്കണം. തുടര്‍ച്ചയായി വെയിലുകൊള്ളല്‍, എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ ഏറെ നേരം കഴിച്ചുകൂട്ടല്‍, ചൂടേല്‍ക്കല്‍ എന്നിവ കഴിവതും ഒഴിവാക്കുക.

  • മുട്ടയുടെ മഞ്ഞക്കരുവും നാരാങ്ങാനീരും ഒലീവോയിലും മിക്സ് ചെയ്ത് മുഖത്തിടുന്നത് നല്ലതാണ്. തക്കാളിനീരും പാല്‍പാടയും വരണ്ട ചര്‍മ്മക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല പാക് തന്നെയാണ്.


എണ്ണമയമുള്ള ചര്‍മ്മം

സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതല്‍ സെബം ഉല്പാദിപ്പിക്കുന്നതുകൊണ്ടാണ് ചര്‍മ്മം എണ്ണമയമുള്ളതാകുന്നത്. കൂടുതലായി ഉത്പാദിപ്പിക്കുന്ന സെബം ചര്‍മ്മോപരിതലത്തില്‍ വന്നിരുന്ന് ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കുന്നു. അമിതമായ എണ്ണമയം ചര്‍മ്മത്തിലേക്ക് പൊടിയും അഴുക്കും അടിയുന്നതിന് കാരണമാകുന്നു. അതുകൊണ്ടു തന്നെ ഇത്തരം ചര്‍മ്മം പൊതുവെ മങ്ങിയതായിരിക്കും. ഈ ചര്‍മ്മത്തില്‍ ബ്ളാക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, മുഖക്കുരു എന്നിവ കൂടുതലായി ഉണ്ടാകുന്നു.
വൃത്തി തന്നെയാണ് ആദ്യമരുന്ന്. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക. പുഴുങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കുക. വിറ്റമിന്‍ ബി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കട്ടിയുള്ള ക്രീമും ഓയിലി ഫൗണ്ടേഷനും ഒഴിവാക്കുക.

  • ഒരു സ്പൂണ്‍ ആപ്പിള്‍ ജ്യൂസ്, ഒരു സ്പൂണ്‍ നാരങ്ങാ നീര് എന്നിവ യോജിപ്പിച്ച് മുഖത്തിടുന്നത് നല്ലതാണ്.
  • ഒരു സ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ നാരങ്ങാ നീര് എന്നിവ യോജിപ്പിച്ച് മുഖത്തിടുന്നതും നല്ലതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skin care tips
Next Story