ഇനി ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെ...
text_fieldsഈ പരസ്യവാചകം ചിലര്‍ക്കെങ്കിലും ഓര്‍മ കാണും. ഇതൊന്ന് പ്രാവര്‍ത്തികമാക്കിയാലോ? അതായത് മുഖകാന്തി കൂട്ടുവാനാണല്ലോ നമ്മള്‍ പ്രധാനമായും പാര്‍ലറുകളെ ആശ്രയിക്കുന്നത്. ഇതിന് പകരം വീട്ടിലിരുന്ന് തന്നെ മുഖസൗന്ദര്യം മെച്ചപ്പെടുത്താന്‍ സാധിച്ചാലോ? വീടുകളില്‍ ഉണ്ടാവുന്ന ചില സാധാരണ വസ്തുക്കള്‍ മാത്രം മതി ഇതിന്. പണവും സമയവും ലാഭിക്കാമെന്ന് മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ളെന്നതും ഇതിന്റെ ഗുണമാണ്. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചില മാസ്ക്കുകളിതാ...ഒന്ന് പരീക്ഷിച്ച് നോക്കൂ...
ഓറഞ്ച് മാസ്ക്ക്
ഓറഞ്ച് തൊലി വെയിലില്‍ ഉണക്കി വായുകടക്കാത്ത പാത്രത്തിലോ മറ്റോ സൂക്ഷിക്കുക. കുറച്ച് ഓറഞ്ച് തൊലി എടുത്ത് അതിലേക്ക് തൈര് ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. മുഖത്തെ പാടുകളും മറ്റ് അടയാളങ്ങളും ഇല്ലാതാക്കാന്‍ ഈ ഫെയ്സ് പായ്ക്ക് സഹായിക്കും.
കടലമാവ് മാസ്ക്ക്
രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു നുള്ള് മഞ്ഞള്‍പൊടിയും ഒരു ടീസ്പൂണ്‍ നാരങ്ങാനീര് അല്ളെങ്കില്‍ യോഗര്‍ട്ട് ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. 20^25 മിനിറ്റ് കഴിഞ്ഞ് ഉണങ്ങുമ്പോള്‍ ഇത് കഴുകി കളയുക. മുഖകാന്തി പ്രദാനം ചെയ്യാന്‍ ഇത് വളരെ ഫലപ്രദമാണ്.
പാല്‍-തേന്‍ മാസ്ക്ക്
അനായാസം തയാറാക്കാന്‍ കഴിയുന്ന മറ്റൊരു ഫെയ്സ്പായ്ക്ക് പരിചയപ്പെടാം. ഓരോ സ്പൂണ്‍ വീതം പാല്‍, തേന്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.
ഓട്സ് മാസ്ക്ക്
ഒരോ ടീസ്പൂണ്‍ വീതം ഓട്സ്, യോഗര്‍ട്ട്, തക്കാളി നീര് എന്നിവയെടുത്ത് നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി വൃത്തിയാക്കുക. വെയിലേല്‍ക്കുന്നത് മൂലമുണ്ടാകുന്ന കറുപ്പ് മാറ്റാന്‍ ഈ ഫെയ്സ് പായ്ക്ക് ഫലപ്രദമാണ്.
നാരങ്ങ മാസ്ക്ക്
ഒരു ടീസ്പൂണ്‍ നാരങ്ങ നീരില്‍ ഒരു ടീസ്പൂണ്‍ വെള്ളരിക്ക ജ്യൂസ് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിയുമ്പോള്‍ ഇത് നന്നായി ഉണങ്ങും. ശേഷം മുഖം കഴുകുക. വെള്ളരിക്ക ചര്‍മ്മത്തിന് നല്ല തണുപ്പ് പകരും. ചൂട് സമയത്ത് ഉപയോഗിക്കാന്‍ പറ്റിയ ഫെയ്സ് പായ്ക്കാണിത്.
ബദാം മാസ്ക്ക്
ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, അര ടീസ്പൂണ്‍ ബദാം പൗഡര്‍ അല്ലങ്കെില്‍ ബദാം ഓയില്‍ എന്നിവ ചേര്‍ത്ത് ഇളക്കി കുഴമ്പ് രൂപത്തിലാക്കുക. മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി കളയുക.
തക്കാളി-മല്ലിയില മാസ്ക്ക്
രണ്ട് ടീസ്പൂണ്‍ തക്കാളി നീരില്‍ രണ്ട് ടീസ്പൂണ്‍ മല്ലിയില നീര് ഒഴിക്കുക. ഇതിലേക്ക് ഏതാനും തുള്ളി നാരങ്ങാനീരും ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയുക.
മേല്‍പറഞ്ഞ എല്ലാ മാസ്ക്കുകളും അനായാസം വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. കറുത്തപാടുകള്‍, വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ്, മുഖക്കുരു മൂലമുണ്ടാകുന്ന അടയാളങ്ങള്‍, നിറമില്ലായ്മ എന്നിവ മാറ്റാന്‍ വളരെ ഫലപ്രദമാണ്. ഇവ ചര്‍മത്തെ മൃദുവാക്കുകയും ചെയ്യും.
^നാന്‍സി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.