കൈകളെ കൈവിടേണ്ട
text_fields'സൗന്ദര്യ സംരക്ഷണം' എന്നു കേട്ടാല്‍ തന്നെ മനസില്‍ വരിക മിന്നിതിളങ്ങുന്ന മുഖമാണ്. എന്നാല്‍, കൈകളുടെയും പാദങ്ങളുമെല്ലാം മനോഹാരിത സൗന്ദര്യത്തിന്‍റെ മാറ്റുകൂട്ടുന്നുണ്ട്. ചുളിഞ്ഞു കരിവാളിച്ച് പരുക്കനായ കൈകളും പൊട്ടിയ നഖങ്ങളുമെല്ലാം നിരാശപ്പെടുത്തുന്നതാണ്. ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളെക്കാള്‍ പ്രായമെടുത്തു കാണിക്കുക കൈകളാണ്. അതിനാല്‍ അവയുടെ പരിചരണതിന് അല്‍പം സമയം മാറ്റിവെക്കാന്‍ മറക്കേണ്ട. ഡിറ്റെര്‍ജെന്‍റ്, സോപ്പ്, പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന ലിക്വിഡുകള്‍ എന്നിങ്ങനെ ഉള്ളവയുടെ നിത്യ ഉപയോഗമാണ് പലപ്പോഴും കൈകളെ ഒളിപ്പിക്കേണ്ട അവസ്ഥയില്‍ എത്തിക്കുന്നത്.
അല്‍പം ശ്രദ്ധയാകാം
സോപ്പ്, സോപ്പുപൊടി എന്നിവയുടെ ഉപയോഗ ശേഷം കൈകള്‍ ഏതെങ്കിലും ക്രീം ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മത്തെ പരുക്കനാക്കുന്നതില്‍ നിന്നും ചുളിവു വീഴ്ത്തുന്നതില്‍ നിന്നും സംരക്ഷിക്കും. നാരങ്ങ, മഞ്ഞള്‍ എന്നിവയുടെ ക്രീമുകളാണ് നല്ലത്. വീട്ടുജോലികള്‍ കഴിഞ്ഞ് കിടക്കുന്നതിനു മുമ്പ് കൈകള്‍ വൃത്തിയായി കഴുകി തുടച്ച് ഹാന്‍ഡ് ക്രീം തേച്ച് മസാജ് ചെയ്യുന്നത് കൈകളിലെ ഈര്‍പ്പം നഷ്ടപ്പെട്ട് വരണ്ടുപൊട്ടുന്നത് തടയും. മസാജ് കൈകളിലെ രക്തചംക്രമണം സുഗമമാക്കുകയും കൂടുതല്‍ മൃദുവും ഭംഗിയുമാവുകയും ചെയ്യും.
ഗ്ലൗസ് ധരിക്കാം: തുണികള്‍ അലക്കുമ്പോഴും പാത്രങ്ങള്‍ കഴുകുമ്പോഴും കൈകളെ കൈവിടേണ്ട സൗന്ദര്യ സംരക്ഷണം എന്നുകേട്ടാല്‍ തന്നെ മനസില്‍ വരിക മിന്നിതിളങ്ങുന്ന മുഖമാണ്. എന്നാല്‍ കൈകളുടെയും പാദങ്ങളുമെല്ലാം മനോഹാരിത സൗന്ദര്യത്തിന്‍റെ മാറ്റുകൂട്ടുന്നുണ്ട്. ചുളിഞ്ഞു കരിവാളിച്ച് പരുക്കനായ കൈകളും പൊട്ടിയ നഖങ്ങളുമെല്ലാം നിരാശപ്പെടുത്തുന്നതാണ്. ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളെക്കാള്‍ പ്രായമെടുത്തു കാണിക്കുക കൈകളാണ്. അതിനാല്‍ അവയുടെ പരിചരണതിന് അല്‍പം സമയം മാറ്റിവെക്കാന്‍ മറക്കേണ്ട. ഡിറ്റെര്‍ജെന്‍റ്, സോപ്പ്, പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന ലിക്വിഡുകള്‍ എന്നിങ്ങനെയുള്ളവയുടെ നിത്യ ഉപയോഗമാണ് പലപ്പോഴും കൈകളെ ഒളിപ്പിക്കേണ്ട അവസ്ഥയില്‍ എത്തിക്കുന്നത്.
സ്ക്രബിങ്: ആഴ്ചയിലൊരിക്കല്‍ കൈകള്‍ സ്ക്രബ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കി കൈകള്‍ മൃദുവാകാന്‍ സഹായിക്കും. വരണ്ട ചര്‍മമാണെങ്കില്‍ പരലുപ്പ് കൊണ്ട് സ്ക്രബ് ചെയ്യുന്നതായിരിക്കും നല്ലത്. മാത്രമല്ല ഇളംചൂടുവെള്ളത്തിലോ പാലിലോ കൈകള്‍ 10-15 മിനിട്ട് മുക്കിവെക്കുന്നത് നഖങ്ങള്‍ ആരോഗ്യമുള്ളതാകാന്‍ സഹായിക്കും.
സൗന്ദര്യ കലവറ: അടുക്കളയിലെ പല സാധനങ്ങളും കൈകള്‍ മനോഹരമാക്കാന്‍ ഉപയോഗിക്കാം. തേങ്ങാവെള്ളം, ഒലിവ് ഓയില്‍, തക്കാളിനീര്, വെളിച്ചെണ്ണ, വെള്ളരിക്ക നീര്, തേന്‍, പാല്‍ ഇവയെല്ലാം തന്നെ പ്രകൃതിദത്തമായ മോയിസ്ചറൈസറുകള്‍ ആണ്. ഇവ കൈകളുടെ ഭംഗിയും മൃദുലതയും വീണ്ടെടുക്കാന്‍ സഹായിക്കും.
ഭക്ഷണം, വ്യായാമം: ആരോഗ്യകരമായ ഭക്ഷണം കൈകളുടെ സൗന്ദര്യവും കാത്തുസൂക്ഷിക്കും. പ്രോട്ടീന്‍ അടങ്ങിയവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ ബി ഉള്‍പ്പെടെയുള്ള വിറ്റാമിനുകള്‍ നഖങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്. മാത്രമല്ല സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ കൈകള്‍ക്ക് ശരിയായ വ്യയാമം നല്‍കാന്‍ മറക്കരുത്.
തയാറാക്കിയത്: ദീപ്തി വി.ആർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.