പ്രകൃതിദത്ത സൗന്ദര്യത്തിന് ഏഴു വഴികള്
text_fieldsസൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രകൃതിയിലേക്ക് മടങ്ങാനുള്ള െട്രൻഡാണ് ഇപ്പോൾ എവിടെയും. സ്വന്തമായി സൗന്ദര്യവർധക വസ്തുക്കൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളും പലരും നടത്തുന്നുണ്ട്. പക്ഷേ, ചർമത്തിന് അനുയോജ്യമായ സൗന്ദര്യവർധക വസ്തുക്കൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് നിങ്ങൾക്കറിയുമോ? സ്വാഭാവികമായ ഉൽപന്നങ്ങൾ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാനുള്ള പ്രവണതയാണ് ഇന്ന് കാണുന്നത്. പരമാവധി കൃത്രിമ രാസവസ്തുക്കൾ, ടോക്സിൻസ്, പ്രിസർവേറ്റിവ്സ് എന്നിവയിൽനിന്ന് അകലം പാലിക്കുകയാവും സൗന്ദര്യ സംരക്ഷണത്തിന് ഉചിതം.
വീടുകളിൽതന്നെ ഒരുക്കാവുന്ന സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് സാമ്പത്തികമായും ലാഭകരമായിരിക്കും. ഇങ്ങനെ വീടുകളിൽ തയാറാക്കാവുന്ന സൗന്ദര്യസംരക്ഷണത്തിനുള്ള മാർഗങ്ങൾ വിവേചനരഹിതമായി ഉപയോഗിക്കുന്നത് ശരിയാണെന്ന് വിദഗ്ധാഭിപ്രായമില്ല. ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ച് കൃത്യമായ ധാരണ വേണം. അതില്ലെങ്കിൽ ചർമത്തിൽ തടിപ്പ്, പൊള്ളൽ എന്നിവയെല്ലാം സംഭവിക്കാം. ഇവ ഉപയോഗിക്കുേമ്പാൾ ചർമത്തിന് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാവുമെന്നതിനെ കുറിച്ചും ധാരണയുണ്ടാവണം.
1. ആപ്പിൾ സിഡർ വിനഗർ: ചർമസൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ആപ്പിൾ സിഡർ വിനഗർ. ചർമത്തെ ശുദ്ധീകരിക്കാനും എണ്ണമയം ഇല്ലാതാക്കാനും പരുഷമായ ചർമത്തിൽനിന്ന് മോചനം നേടാനും ഇത് നിങ്ങളെ സഹായിക്കും. ആപ്പിൾ സിഡർ വിനഗറിനൊപ്പം പ്രകൃതിദത്ത തേൻ, കളിമണ്ണ് അല്ലെങ്കിൽ ഗ്രീൻ ടീ പൗഡർ എന്നിവയും കൂട്ടിച്ചേർത്താൽ മികച്ച ഒരു ഫേസ്പാക്ക് റെഡിയാകും. പൂർണമായും പ്രകൃത്യാലുള്ള ഒരു ഉൽപന്നമായിരിക്കും ഇത്. ആപ്പിൾ സിഡർ വിനഗർ ചർമ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനായും ഉപയോഗിക്കാം. താരൻ ഇല്ലാതാക്കി മുടിയിഴകളെ കൂടുതൽ മൃദുവാക്കാൻ ഇതിന് സാധിക്കും. എണ്ണമയമുള്ളതും ചുരുണ്ടതുമായ മുടിയുള്ളവർ ഇത് ഉപയോഗിക്കുന്നത് ഉചിതമാവും. ദിവസവും കുളിക്കുന്ന വെള്ളത്തിൽ കുറച്ച് ആപ്പിൾ സിഡർ വിനഗർ ഇടുന്നത് വിയർപ്പുനാറ്റം ഇല്ലാതാക്കുന്നതിന് നല്ലതാണ്.
2. കറ്റാർവാഴ: ആഫ്രിക്കയിലാണ് ഉത്ഭവമെങ്കിലും ഇന്ത്യൻ മണ്ണിലും എളുപ്പത്തിൽ വളരുന്ന ഒന്നാണ് കറ്റാർവാഴ. പെെട്ടന്ന് ലഭിക്കുന്നതും ചെലവ് കുറഞ്ഞതുമാണിത്. സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള നിരവധി ഗുണങ്ങൾ കറ്റാർവാഴക്കുണ്ട്. നല്ല ആൻറി ഒാക്സിഡൻറും ചർമത്തിന് ഇൗർപ്പം പ്രദാനം ചെയ്യുന്നതുമാണ് കറ്റാർവാഴ. മുഖക്കുരു, ചൂടുകുരു തുടങ്ങി ചർമത്തിലെ പല പ്രശ്നങ്ങൾക്കും ഒരു ഉത്തമ പ്രതിവിധിയാണിത്. മുറിവുകളിലും പൊള്ളലേറ്റ ചർമത്തിന്റെ ഭാഗങ്ങളിലും ഇത് ഉപയോഗിക്കാം. ചർമത്തെ കൂടുതൽ മൃദുവാക്കാൻ കറ്റാർവാഴ സഹായിക്കും.
3. ഒാട്സ്: ഒാട്സ് പോഷകങ്ങളുടെ കലവറയായാണ് കണക്കാക്കുന്നത്. എന്നാൽ, ഇതിനുമപ്പുറം സൗന്ദര്യസംരക്ഷണത്തിലും ഒാട്സ് ഉപയോഗിക്കാൻ സാധിക്കും. പല ചർമപ്രശ്നങ്ങൾക്കുമുള്ള ഒരു ഉത്തമ പ്രതിവിധിയാണിത്. ഇതിൽ അടങ്ങിയിരിക്കുന്ന ഒരു തരം കാർബോഹൈഡ്രേറ്റുകൾ വെള്ളവുമായി ചേർന്ന് ചർമത്തിന് സംരക്ഷണമൊരുക്കുന്നതിൽ മുഖ്യമായ പങ്കുവഹിക്കുന്നുണ്ട്. വിയർപ്പ് കുരു, ചൊറിച്ചിൽ, അലർജി എന്നിവയിൽനിന്ന് മോചനം നേടുന്നതിന് ഒാട്സ് സഹായിക്കും.
4. മഞ്ഞൾ: മഞ്ഞൾ ഇന്ത്യൻ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മികച്ച ഒരു അണുനാശിനി കൂടിയാണിത്. പ്രകൃതിദത്തമായി ലഭിക്കുന്ന മഞ്ഞൾ നൂറുശതമാനം സുരക്ഷിതവുമാണ്. മുഖക്കുരു ഇല്ലാതാക്കാനും ചർമത്തിന് കൂടുതൽ തിളക്കം നൽകാനും മഞ്ഞൾ ഉപയോഗിക്കാം. മുഖെത്ത രോമവളർച്ച തടയാനും മഞ്ഞളിന് സാധിക്കും. ചന്ദനത്തിന്റെ പൊടിയും മഞ്ഞളും കൂട്ടിച്ചേർത്ത് ഫേസ്പാക് ഉണ്ടാക്കാം. ചർമത്തിന് കൂടുതൽ ഇൗർപ്പം ലഭിക്കാൻ മഞ്ഞളിനൊപ്പം പാലോ തേനോ ചേർത്ത് ഉപയോഗിച്ചാൽ മതിയാകും.
5. വെളിച്ചെണ്ണ: ചർമത്തെയും മുടിയെയും മൃദുവാക്കുന്നതിൽ മുഖ്യമായ പങ്കുവഹിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. മുടികൊഴിച്ചിൽ തടയുന്നതിന് വെളിച്ചെണ്ണക്ക് പ്രത്യേകിച്ച് കഴിവുകളൊന്നുമില്ല. വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നവജാത ശിശുക്കൾക്ക് ഗുണകരമാണ്. വരണ്ട ചർമത്തിനും ചൊറിച്ചിലിനുമെല്ലാം ഒരു ഉത്തമ ഒൗഷധമാണ് വെളിച്ചെണ്ണ. നേരിട്ട് ശരീരത്തിൽ ഉപയോഗിക്കുകയോ കുളിക്കുന്ന വെള്ളത്തിനൊപ്പം ഇത് ഉപയോഗിക്കുകയോ ചെയ്യാം. ശിശുക്കളുടെ തലയിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതും നല്ലതാണ്.
6. ഹെന്ന: ഇന്ത്യയുടെയും പശ്ചിമേഷ്യയുടെയും സംസ്കാരത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഹെന്ന. െമെലാഞ്ചിയില ഉപയോഗിച്ച് നിർമിക്കുന്ന ഉൽപന്നമാണ് ഹെന്ന. പൗഡറിന്റെ രൂപത്തിലോ പേസ്റ്റിന്റെ രൂപത്തിലോ ഹെന്ന ലഭ്യമാണ്. മുടിക്ക് മാർദവവും സ്വാഭാവികതയും തിളങ്ങുന്ന കറുപ്പ് നിറവും ലഭിക്കാൻ ഹെന്ന ഉപയോഗിക്കാം. ഒാരോ മുടിയിഴകളെയും പൊതിഞ്ഞ് ബാഷ്പീകരണം തടയുന്നതിനാൽ മുടി കൂടുതൽ ഉണങ്ങി വരണ്ടു പോകാതെയും പൊട്ടിപ്പോകാതെയും സംരക്ഷിക്കാൻ കഴിയും.
7. അർഗൻ എണ്ണ: മൊറോക്കോയിൽ വളരുന്ന ഒരു തരം സസ്യത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് അർഗൻ ഒായിൽ. വിറ്റമിൻ- എ, വിറ്റമിൻ- ഇ, ആൻറിഒാക്സിഡൻറുകൾ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയെല്ലാം ഇവയിൽ അടങ്ങിയിരിക്കുന്നു. മുടിയെയും ചർമത്തെയും ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഇതിന് സാധിക്കും. മുഖക്കുരു, സ്ട്രച്ച് മാർക്കുകൾ എന്നിവയെല്ലാം ഒഴിവാക്കാൻ അർഗൻ ഒായിൽ ഉപയോഗിക്കാം. ഇതിന്റെ യഥാർഥ അത്ഭുതം പ്രതിഫലിക്കുന്നത് മുടിയിലാണ്. മുടിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു കണ്ടീഷണറാണ് അർഗൻ എണ്ണ. ചുണ്ടിലെ വരൾച്ച, നഖങ്ങളിലെ പൊട്ടൽ എന്നിവക്കും ഇത് ഒരു ഉത്തമ പ്രതിവിധിയാണ്.
വിറ്റമിനുകൾ, മിനറലുകൾ, അനിമൽ എക്സ്ട്രാറ്റുകൾ തുടങ്ങിയ രാസവസ്തുക്കൾക്കൊപ്പം ത്വഗ്രോഗ വിദഗ്ധർ സസ്യങ്ങളിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഉൽപന്നങ്ങളും ഉപയോഗിക്കുന്നുണ്ട്. കരിമ്പ്, ബാർളി, പാൽ എന്നിവയിൽനിന്ന് വേർതിരിച്ചെടുക്കുന്ന പദാർഥങ്ങൾ ഇതിന് ഉദാഹരണമാണ്.
ഓയില് ക്ലന്സിങ്: ഇത് ശ്രദ്ധിക്കാം
ഇത്തരം ഒായിലുകൾ ഉപയോഗിക്കുന്നതിനുമുമ്പ് മറ്റ് ഏതെങ്കിലും പദാർഥവുമായി ചേർത്ത് നേർപ്പിച്ച് വേണം ഉപയോഗിക്കാൻ. 15 മുതൽ 20 ഡ്രോപ്പുകളിൽ കൂടുതൽ ഉപയോഗിക്കരുത്. നേരിട്ട് മുഖത്ത് ഉപയോഗിക്കുന്നത് ചർമത്തിന് ഇറിറ്റേഷൻ ഉണ്ടാക്കുന്നതിന് കാരണമാവും. കുട്ടികളിൽ ഇത്തരം എണ്ണ ഉപയോഗിക്കുന്നതിനുമുമ്പ് അതിയായ ശ്രദ്ധ പുലർത്തണം.
പെപ്പർമിൻറ് ഒായിൽ, യൂക്കാലിപ്റ്റ്സ് ഒായിൽ, വിൻറർഗ്രീൻ ഒായിൽ എന്നിവ മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കരുത്. ചില ഒായിലുകൾ സൂര്യപ്രകാശം തട്ടിയാൽ രാസമാറ്റം സംഭവിക്കുന്നതായിരിക്കും. ഇതും ശ്രദ്ധിക്കണം. ഒാറഞ്ച്, നാരങ്ങ ഒായിലുകൾ സൂര്യപ്രകാശത്തിൽ ഉപയോഗിക്കരുത്. ഇത്തരം ഒായിലുകൾ ഉപയോഗിച്ചതിന് ശേഷം ചർമത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻതന്നെ ത്വഗ്രോഗ വിദഗ്ധനെ സമീപിക്കുകയാണ് ഉചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.