ഷാള്‍ അണിയാം; അനാര്‍ക്കലി സ്റ്റൈലില്‍
text_fieldsഷാള്‍ ഫാബ്രിക് വലിയുന്ന തരത്തിലുള്ളതാണെങ്കില്‍ എളുപ്പത്തില്‍ അനാര്‍ക്കലി സ്റ്റൈലില്‍ അണിയാനാകും. കൗമാരക്കാരിലും യുവതികളിലും ഏറെ പ്രിയമേറിയ സ്റ്റൈലാണിത്. കണ്ടണ്ടംപററി സ്റ്റൈല്‍ രീതിയില്‍ തലയും നെഞ്ചും നന്നായി മറയ്ക്കാന്‍ ഇത് സഹായിക്കുന്നു. താടിയെല്ലിന് താഴെയായി വരുന്ന തുന്നലുകള്‍ തലയില്‍ നിന്ന് ഷാള്‍ തെന്നിമാറാതെ നോക്കും. ഏത് മുഖ ഷെയ്പിലുള്ളവര്ക്കും അനുയോജ്യമാണിത്.
സാരിക്കും സല്വാറിനുമൊപ്പമാണ് ഉപയോഗിക്കുന്നതെങ്കില്‍ ലെയറുകളുടെ എണ്ണം കൂട്ടി മുന്‍വശത്തെ ഇറക്കം കുറക്കാം. കുര്‍ത്തയോ അബായയോ ആണ് വേഷമെങ്കില്‍ മുന്‍വശം നന്നായി മറയുന്ന രീതിയില്‍ അണിയാം.
1. മുടി തലയുടെ പിൻഭാഗത്ത് ചുരുട്ടിക്കെട്ടുക.
2. ചിത്രത്തിൽ കാണുന്നതുപോലെ അനാർക്കലി സ്റ്റൈലിൽ ഇൻസ്റ്റൻറ് ഷാൾ ധരിക്കുക.
3. ഇടതുവശത്തുള്ള ഷാളിെൻറ ഭാഗം ഇടതു കൈയിൽ പിടിച്ച് അതിെൻറ തുമ്പിനെ വലതുഭാഗത്തേക്ക് വലിച്ചെടുക്കുക.
4. അതിനെ വലിച്ച് ബണ്ണിെൻറ മുകളിലായി പിന്നിൽ പിൻ ചെയ്യുക.
5. ഇനി വലതുവശത്തുള്ള തുമ്പിനെ ഉള്ളിൽനിന്ന് പുറത്തെടുത്ത് ഇടതുവശത്തു ചെവിയുടെ മുകളിലേക്ക് എടുക്കുക.
6. ബണ്ണിെൻറ ഇടതുഭാഗത്ത് അതിനെ പിൻ ചെയ്യുക.
7. ഇടതുവശത്തുള്ള തുണി പുറത്തെടുത്ത് ചിത്രത്തിൽ കാണുന്നതുപോലെ ഫ്രിൽ ഒതുക്കിവെക്കുക.
(മുകളിലെ കളർ ചിത്രത്തിൽ കാണുന്നതു പോലെ ഇതിൽ പലതരം ഹിജാബ് ബ്രൂച്ചസ് െവച്ച് അലങ്കരിക്കാവുന്നതാണ് )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.