‘ഓർമക്കൂട്ടി’ലെ കൂട്ടുകാർക്ക് ഓർത്തിരിക്കാൻ നാല് പതിറ്റാണ്ടിനു ശേഷം ഒരു യാത്രയയപ്പ്
text_fieldsകോഴിക്കോട്: നാൽപതു വർഷം മുമ്പ് ഒരേ ക്ലാസിലിരുന്നു പഠിച്ച സഹപാഠികൾ ജോലിയിൽ നിന്ന് വിരമിക്കുന്ന വേളയിൽ അവർക്ക് യാത്രയപ്പൊരുക്കി പൂർവവിദ്യാർഥി കൂട്ടായ്മ. കോഴിക്കോട് ചേന്നമംഗല്ലൂർ ഹൈസ്കൂളിൽ 1984 എസ്‍.എസ്.എൽ.സി ബാച്ചിൽ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ കൂട്ടായ്മയായ ‘ഓർമക്കൂട്ട്’ ആണ് നാലു പതിറ്റാണ്ടുമുമ്പ് തങ്ങളുടെ സതീർഥ്യരായിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സർവീസിൽ നിന്നും റിട്ടയർ ചെയ്ത വേളയിൽ ഹൃദ്യമായ യാത്രയായപ്പൊരുക്കിയത്.
കൂട്ടായ്മയിലെ അംഗങ്ങളായ 10 സർക്കാർ ജീവനക്കാർക്കായിരുന്നു യാത്രയയപ്പ്. പഴയകാല അധ്യാപകരായ ടി. അബ്ദുല്ല, ലാലി, കെ.പി. കരീം, അലവിക്കുട്ടി എന്നിവർ തങ്ങളുടെ ശിഷ്യർക്ക് ഉപഹാരം നൽകി. മുഹമ്മദ് സഫറുള്ള സ്വാഗതം പറഞ്ഞു. പി.പി. ഹാഷിമിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗം കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചെറി അബ്ദുറഹ്മാൻ, കെ.സി. മെഹർബാൻ ടീച്ചർ, കെ. ബഷീർ, എൻ.കെ. ഹമീദ്, സി.കെ. വഹാബ്, കെ.പി.ടി. റഹീം, പർവീൻ ഹബീബ്, കെ.എ. ബുഷ്‌റ, വി.കെ. ജബ്ബാർ, ഇ.പി. സാജിത, ശാന്തകുമാരി, ഗഫൂർ പരപ്പിൽ, നൂറുൽ അമീൻ, അബ്ദുറഹ്മാൻ മേക്കുത്, സുൽഫിക്കർ ചാവക്കാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

