ജീവിതപങ്കാളിയെ കണ്ടെത്താൻ 'അക്പാഹി'യുടെ ബധിരസംഗമം
text_fieldsആലുവ: ശ്രവണ-സംസാര വൈകല്യമുള്ളവർക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ അവസരമൊരുങ്ങുന്നു. ശ്രവണ-സംസാര വൈകല്യമുള്ളവരുടെ രക്ഷിതാക്കളുടെ സംഘടനയായ ഓൾ കേരള പേരൻറ്സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇംപയേർഡ് (അക്പാഹി) സംസ്ഥാന സമ്മേളനത്തിലാണ് ഇതിനുള്ള വേദിയൊരുക്കുന്നത്. ആലുവ തോട്ടുമുഖം വൈ.എം.സി.എയിൽ ഞായറാഴ്ച 2.30നാണ് 'ബധിരസംഗമം' സംഘടിപ്പിച്ചിട്ടുള്ളത്. എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് കെ. തോമസ് സംഗമം ഉദ്ഘാടനം ചെയ്യും.
അക്പാഹിയുടെ 14ാമത് സംസ്ഥാന സമ്മേളനവും രജതജൂബിലി ആഘോഷവും തോട്ടുമുഖം വൈ.എം.സി.എ ഹാളിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് സംസ്ഥാന ചെയർമാൻ ഡോ. കെ.വി. ജയചന്ദ്രൻ പതാക ഉയർത്തും. 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10.30ന് പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ബേബി ജോസഫ്, സ്വാഗതസംഘം ചെയർമാൻ ആർ.കെ. ശിവൻ, ജനറൽ കൺവീനർ അഡ്വ. എൻ.ടി. ബോസ്, ട്രഷറർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.