സുന്ദരിയാകാന്‍ ബ്രൊക്കേഡ് ഫാഷന്‍
text_fieldsസാരി എന്നും സ്ത്രീക്ക് ഒരഴകാണ്. വാഡ്രോബില്‍ ജീന്‍സും ടോപ്പും സല്‍വാര്‍ കമ്മീസും എത്രയുണ്ടായാലും വിശേഷാവസരങ്ങളില്‍ സാരി ഉടുക്കാനായിരിക്കും കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ സാരിയില്‍ പുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കാന്‍ ഡിസൈനര്‍മാരും മത്സരമാണ്. ബ്രൊക്കേഡ് സാരികളുടെ കാലമാണിത്. എന്നാല്‍, അടിമുടി ബ്രൊക്കേഡില്‍ പൊതിയുന്ന സാരികളോടുള്ള പ്രിയം അല്‍പ്പമൊന്ന് കുറഞ്ഞിട്ടുണ്ട്. സാരിയുടെ ബോര്‍ഡറിലും പല്ലുവിലും ബ്രൊക്കേഡ് കൊണ്ടു പാച്ച്‌വര്‍ക് നടത്തുന്നതാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്.
ക്രേപ്, നെറ്റ്, ഷിഫോണ്‍, ഷിനോണ്‍, ജോര്‍ജറ്റ് സാരികളിലാണ് ബ്രൊക്കേഡ് പാച്ച്‌വര്‍ക് കൂടുതലായി ചെയ്യുന്നത്. ബ്രൊക്കേഡില്‍തന്നെ ആന്റിക് ബ്രൊക്കേഡിനോട് ഇഷ്ടക്കൂടുതലുള്ളവരുമുണ്ട്. ബ്രൊക്കേഡ് പാച്ച്‌വര്‍ക് സാരികളില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കളര്‍ കോമ്പിനേഷന്‍സ് ആണ്. കോണ്‍ട്രാസ്റ്റ് കളറില്‍ വേണം ഇത്തരം സാരികള്‍ക്കുള്ള മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കാന്‍. ഓഫ് വൈറ്റ്, ഗോള്‍ഡന്‍, നിറങ്ങള്‍ക്കൊപ്പം പര്‍പ്പിള്‍, മജന്ത, റെഡ്, ഗ്രീന്‍, ബ്ലൂ പോലെ കടും നിറങ്ങളിലുള്ള ബ്രൊക്കേഡ് പീസുകളാണ് തുന്നിച്ചേര്‍ക്കുന്നത്.
കറുത്ത സാരിയില്‍ ഗോള്‍ഡന്‍ ബ്രൊക്കേഡ് പീസ് വന്നാല്‍ പാര്‍ട്ടികളിലും മറ്റും തിളങ്ങാന്‍ നല്ലതാണ്. സാറ്റിന്‍ അല്ലെങ്കില്‍ ഗീച്ച പാച്ച്‌വര്‍ക് ചെയ്ത ശേഷം അതിനു മേല്‍ ബ്രൊക്കേഡ് പീസ് വെക്കുന്നതും ട്രെന്‍ഡിയാണ്. ബ്രൊക്കേഡ് പീസിനു കൂടുതല്‍ ഭംഗി നല്‍കാന്‍ അതില്‍ ബീഡ്‌സും സ്‌റ്റോണ്‍സും പിടിപ്പിക്കുന്ന പതിവുമുണ്ട്.
ബ്രൊക്കേഡ് സാരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ സാരിയുടെ പകിട്ടിനൊപ്പം ഇടിച്ചു നില്‍ക്കുന്ന ബഌസ് തന്നെ വേണമെന്ന് ഇന്നത്തെ തലമുറക്ക് വാശിയാണ്. സാരിയോ ബഌസോ ഏതാണ് മുന്നില്‍ എന്ന് തോന്നിപ്പോകും ബ്ലൗസ് ഫാഷന്‍ കണ്ടാല്‍. സാരിയെ വെല്ലുന്ന ബ്രൊക്കേഡ് ബ്ലൗസുകള്‍. അതാണിപ്പോള്‍ സ്‌റ്റൈല്‍. കോട്ടണ്‍, സില്‍ക്ക്, നെറ്റ് തുടങ്ങി ഏതു ഫാഷനിലുള്ള സാരിക്കൊപ്പവും ബ്രൊക്കേഡ് ബ്ലൗസാണു ഫാഷന്‍. സാരി ഒറ്റ കളര്‍ ആണെങ്കില്‍ ബ്ലൗസിന്റെ ഭംഗി കൂടൂം. കേരളാ സാരി ആണെങ്കില്‍ മലയാളിത്തത്തിനൊപ്പം മോഡേണ്‍ ലുക്കും തോന്നും.
വലുതും ചെറുതുമായ ഡോട്ട്, സിഗ് സാഗ്, ലൈന്‍ തുടങ്ങി പല ഡിസൈനുകളുണ്ടെങ്കിലും സിഗ് സാഗ് ഡിസൈനിനാണിപ്പോള്‍ ഡിമാന്റ് കൂടുതല്‍. നീല, ചുവപ്പ്, പച്ച, മഞ്ഞ തുടങ്ങിയവ ചേര്‍ന്ന മള്‍ട്ടി കളര്‍ ഡിസൈനുകളുമുണ്ട്. ഇത്തരം ബ്ലൗസുകള്‍ ഏതു സാരിക്കൊപ്പവും അണിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.