അൽപം 'സാരി' ചിന്തകൾ
text_fieldsപുരാതന കാലത്തിലെ പല കഥകളിലും വരകളിലും സാരി വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ഫാഷൻ രംഗത്ത് വിസ്മയം സൃഷ്ടിക്കുന്ന അഞ്ചര മീറ്റർ നീളമുള്ള വ്യത്യസ്തമായ വസ്ത്രം എന്നതിലുപരി സംസ്കാരവും പാരമ്പര്യവുമെല്ലാമായി ഇഴുകിചേർന്ന ചരിത്രമുണ്ട് സാരിക്ക്. വിവാഹ മംഗള കർമ്മങ്ങൾക്കും വിശിഷ്ട ചടങ്ങുകൾക്കും പുടവകൊടുക്കൽ ചടങ്ങുകളിലുമെല്ലാം മുഖ്യപങ്കുവഹിക്കുന്ന വസ്ത്രം തന്നെയാണ് സാരികൾ.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പലതരം സാരി നെയ്ത്തുകൾ വിപുലമായി നടക്കുന്നുണ്ട്. കാഞ്ചിപുരം സിൽക്ക്, ബനാറസ് സിൽക്ക്, ബംഗാളി കോട്ടൻ, കേരള സെറ്റ് സാരി, രാജസ്ഥാൻ ഷിഫോൺ, പഴച്ചാറുകൾ കൊണ്ട് ചായം ചേർത്ത് നെയ്തെടുത്ത കലങ്കാരികളും ഇന്ത്യൻ സ്ത്രീകൾക്ക് എന്നും പ്രിയപ്പെട്ടതാണ്.
വെസ്റ്റേൺ കൾച്ചറിലേക്ക് നമ്മൾ ചുവട് മാറിയപ്പോഴും സാരിയോടുള്ള പ്രിയം കുറഞ്ഞിട്ടില്ല. കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി സാരിയും ന്യൂ ജെനായി മാറി. പുത്തൻ ഫാഷനുകൾ ഉള്ള ബ്ലൗസുകളുടെ കടന്നുവരവ് സാരിയെ കൂടുതൽ ജനകീയമാക്കി.
ഏതൊരു വ്യക്തിക്കും തന്‍റെ ശരീരത്തിന് യോജിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഇന്ന് കൂടുതൽ അവസരങ്ങൾ ഉണ്ട്. എല്ലാ രാജ്യങ്ങളുടെയും പരമ്പരാഗത ശൈലിയിലുള്ള ഫാഷൻ ഇന്ന് മാർക്കറ്റുകളിൽ സുലഭമാണ്.
ബ്രിട്ടീഷുകാരുടെ കടന്നു വരവോടെ ഇന്ത്യയിൽ വിദേശികളുടെ വസ്ത്രങ്ങൾ നമ്മുടെ ഫാഷൻ ലോകത്ത് പുതുചലനങ്ങൾ ഉണ്ടാക്കി. ഇന്ത്യയിൽ ഫാഷൻ രംഗത്ത് വലിയ ഒരു മാറ്റം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വെസ്റ്റേൻ കൾച്ചർ ഇന്ത്യക്കാർ ഏറ്റെടുക്കുന്നതും ഈയൊരു ഫാഷൻതരംഗത്തിന്‍റെ ഭാഗമായാണ്.
ഇവിടെ സാരിയുടെ ബ്ലൗസുകളിൽ പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഫാഷൻ രംഗത്തെ പുതിയ ഡിസൈനർമാർ കാലങ്ങളിലായി പിന്തുടരുന്ന വസ്ത്രസങ്കല്പത്തെ കൂടുതൽ ആകർഷകമാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. പുതിയ തലമുറ വേറിട്ട ഫാഷൻ അനുഭവങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പാശ്ചാത്യ വസ്ത്രധാരണവും ഭാരതീയ വസ്ത്രധാരണവും കൂട്ടിയിണക്കി കൊണ്ടുള്ള ഫ്യൂഷൻ ആണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.
Story and Photography: Anshad Guruvayoor
Insta: anshad_guruvayoor
Model: Sabina Biju
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.