'ഇഹ'; നൂഹയുടെ മോഹത്തിന്റെ പേരാണ്
text_fields'ഇഹ' എന്ന ലാറ്റിൻ വാക്കിന് മോഹം എന്നാണർഥം. കൊച്ചി തോപ്പുംപടിയിൽ നിന്ന് ആലപ്പുഴ നഗരത്തിലേക്ക് മരുമകളായെത്തിയ നൂഹ സജീവിന്റെ മോഹങ്ങൾക്കും ആ പേര് നന്നായി ചേരും. ചെറുപ്പം മുതൽ നൂഹ മനസ്സിലിട്ട് താലോലിച്ച് വളർത്തിയ ഫാഷൻ ലോകത്തെ മോഹങ്ങൾക്കാ ണ് ഇഹയിലൂടെ ചിറകുകൾ മുളക്കുന്നത്.
'അഭി ഇഥർ കോയി കച്ച്റ െഎറ്റം നഹീ ഹേ, അബ് ജാവ ോ' എന്ന ഉത്തരേന്ത്യൻ വ്യാപാരിയുടെ പരിഹാസച്ചുവയുള്ള വർത്തമാനം കേട്ട് കണ്ണു നിറഞ ്ഞിട്ടുണ്ട് നൂഹ സജീവിന്. എന്നിട്ടും നൂഹ പിന്മാറിയില്ല. ആലപ്പുഴ പോലെ ചെറിയ നഗരത്തി ൽ കച്ചറത്തുണികൾ മാത്രമേ വിറ്റഴിയൂ എന്ന ആ ഉത്തരേന്ത്യൻ മാർവാടിക്കുള്ള ചുട്ട മറുപട ിയാണ് ഇന്ന് തലയുയർത്തി നിൽക്കുന്ന ഇഹ ഡിസൈൻസിന്റെ രണ്ട് ഷോറൂമുകൾ.
കൊച്ചിൻ േകാളജിൽ ബയോടെക്നോളജിക്ക് പഠിക്കുേമ്പാൾ കോൺവൻറ് ജങ്ഷനിലെ ഫാഷൻ ബുട്ടീക്കുകൾക്ക് മുന്നിലൂടെ തോപ്പുംപടിയിലെ വീട്ടിലേക്ക് പോകുേമ്പാഴൊക്കെ ഫാഷൻ മേഖലയിൽ ഒരു കൈ നോക്കണമെന്ന് ആ കൗമാരക്കാരിക്ക് മോഹം തോന്നിയിട്ടുണ്ട്. അതിനെ മനസ്സിലിട്ട് താലോലിക്കുേമ്പാൾതന്നെ ആലപ്പുഴ നഗരത്തിലേക്ക് വിവാഹിതയായി എത്തി. പഠനവും പാതിവഴിയിൽ നിലച്ചു. അപ്പോഴും ഫാഷൻ ഡിസൈനിങ് എന്ന വലിയ ആഗ്രഹം നൂഹ മനസ്സിൽനിന്ന് പറിച്ചെറിഞ്ഞില്ല.
ഭർത്താവ് സജീവിനോട് ആഗ്രഹം പറഞ്ഞപ്പോൾ ആലപ്പുഴയിൽതന്നെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫാഷൻ ഡിേപ്ലാമക്ക് ചേർന്നു. ആ കാലത്തുതന്നെ നഗരത്തിൽ പിച്ചു അയ്യർ ജങ്ഷനിൽ ഒരു ചെറിയ ഫാഷൻ വസ്ത്രങ്ങളുടെ കടയും തുടങ്ങി. തുടക്കം നിരാശയായിരുന്നു. വസ്ത്ര വൈവിധ്യത്തിനും ഫാഷൻ ട്രെൻഡുകൾക്കും ഒന്നും അക്കാലത്ത് ആലപ്പുഴ പിടികൊടുത്തിരുന്നില്ല. ഫാഷൻ താൽപര്യമുള്ളവർ എറണാകുളത്തും മറ്റിടങ്ങളിലും പോയാണ് വസ്ത്രങ്ങൾ വാങ്ങിയിരുന്നത്.
നൂഹ ക്ഷമയോടെ കാത്തിരുന്നു. ഒടുക്കം വ്യത്യസ്തങ്ങളായ നൂഹയുടെ കലക്ഷനുകൾ തേടി ആവശ്യക്കാർ സമീപിച്ചുതുടങ്ങി. മനസ്സിലെ മോഹങ്ങൾക്ക് മഴവില്ലിന്റെ അഴകുവിരിച്ച് ആലപ്പുഴയിൽ ഉയർന്നുനിൽക്കുന്ന ഇഹ ഡിസൈൻ ഷോറൂമുകൾക്ക് സ്വപ്നങ്ങളുമായി കഠിനമായി പരിശ്രമിച്ച ഒരു യുവതിയുടെ കഥ പറയാനുണ്ട്. ഇപ്പോൾ തുണിത്തരങ്ങൾ തേടി അഹ്മദാബാദിലും കൊൽക്കത്തയിലും മുംബൈയിലും ഒക്കെ എത്തുേമ്പാൾ വ്യാപാരികൾക്ക് നൂഹയോട് ആദരവാണ്. ഭർത്താവ് സജീവ് എല്ലാറ്റിനും കൂട്ടായി കൂടെയുണ്ട്.
യു.എ.ഇയിലെ ഒരു ഷോപ്പും ആലപ്പുഴയിലെ രണ്ട് ഷോപ്പുകൾക്കും പുറെമ സ്വന്തമായി പ്രൊഡക്ഷൻ യൂനിറ്റും ഇഹക്കുണ്ട്. ഇഹയെ ഒരു ബ്രാൻഡായി വളർത്തുകയാണ് ലക്ഷ്യം. 35ലധികം ആളുകൾക്ക് നേരിട്ട് തൊഴിൽ കൊടുക്കുന്നു. എല്ലാറ്റിനും അവരിൽ ഒരാളെപ്പോലെ കൂടെനിൽക്കും. ആലപ്പുഴ ലജ്നത്ത് വാർഡിലെ നൂഹ മൻസിലിൽ മക്കളായ ഇസ്മായിൽ സജീവിനും സുഹൈൽ സജീവിനുമൊപ്പം കഴിയുന്നു.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇഹയുടെ നാല് ബ്രാഞ്ച് തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. ആലപ്പുഴയിൽ ഒരു സമ്പൂർണ വെഡിങ് സെൻററും കൊച്ചിയിൽ ഒരു ബ്രാഞ്ചും തുടങ്ങണം. ആലപ്പുഴയിൽ ഒരു ഫാഷൻ ഷോ സംഘടിപ്പിക്കാനുള്ള ഒരുക്കവും തുടങ്ങി. സ്വപ്നങ്ങൾ ഇങ്ങനെ പടർന്നുകയറുകയാണ്. അതുകൊണ്ടു തന്നെ നൂഹയുടെ ഏറ്റവും വലിയ മോഹത്തിന്റെ പേരുകൂടിയാണ് ഇഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.