സൗകര്യപ്രദം കാഷ്വൽ ഫാഷൻ
text_fieldsകാഷ്വൽ വസ്ത്രങ്ങൾ എന്ന കാഴ്ചപ്പാട് കടമെടുത്തത് പശ്ചാത്യ ലോകത്തു നിന്നാണ്. ഇൻഫോർമൽ എന്നുവിളിക്കുന്ന, നിത്യമായോ അലസമായോ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫാഷൻ വസ്ത്രങ്ങളാണിത്. സുഹൃത്തിനെ കാണാൻ പോകുമ്പോഴോ ഔദ്യോഗികമായ യോഗങ്ങളിൽ അല്ലെങ്കിലോ എല്ലാം ധരിക്കാൻ സൗകര്യപ്രദമായ വസ്ത്രങ്ങളാണിത്.
ടീഷർട്ട്, ഡെനിം, കോട്ടൺ, ലിനൻ, പോളിസ്റ്റർ, കിഫോൺ തുടങ്ങിയവയിലെല്ലാം കാഷ്വൽ ഔട്ഫിറ്റ്സ് ലഭ്യമാണ്. എന്നാൽ ഫാഷൻ ഇൻഡസ്ട്രി പോലെയുള്ള ക്രിയേറ്റീവ് ഫീൽഡിൽ ജോലി ചെയ്യുന്നവർക്ക് അവരുടേതായ വ്യക്തിത്വം വസ്ത്രധാരണത്തിലൂടെ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കാറുണ്ട്.
ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും കാഷ്വൽ ഫ്രൈഡെ എന്ന കാഴ്ചപ്പാട് 1990കൾ മുതൽ നിലവിൽ വന്നുകഴിഞ്ഞു. ഇറുകിയതും ഒരുപാട് ഹെവി ലുക്ക് നൽകാത്തതുമായ വസ്ത്രങ്ങൾ ആയതിനാൽ ജോലി ചെയ്യുന്നവർക്ക് ഓഫിസിൽ ധരിക്കാൻ പ്രിയമുള്ളതുമാണ്. എന്നാൽ ഒരൽപം സ്റ്റൈലിഷ് കൂടി ആവണമെങ്കിൽ സ്കാർഫ്, ആകർഷണീയമായ ആയ ബെൽറ്റ്, ബൂട്ട്സ്/ഷൂസ്, സിംപിൾ ആയുള്ള ജ്വല്ലറിയും ഉപയോഗിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.