കൗള്‍ ടോപ്പ് തയ്ക്കാം
text_fieldsഒഴുകിക്കിടക്കുന്ന സിന്തറ്റിക്, ക്രെപ് തുടങ്ങിയ ഫാബ്രികില്‍ സ്വന്തമായി എളുപ്പം തയ്ച്ചെടുക്കാവുന്ന കൗള്‍ ടോപ്പ്. ജീന്‍സിന്റെയും സ്കര്‍ട്ടിന്റെയും കൂടെ ഈ ലൂസ് ഫിറ്റഡ് ടോപ് ധരിക്കാം. ഈ പാറ്റേണ്‍ പ്രത്യേകം ഫോര്‍മുലകളുടെ അടിസ്ഥാനത്തിലല്ലാത്തതിനാല്‍ തുടക്കക്കാര്‍ക്കുപോലും എളുപ്പത്തില്‍ തയ്ക്കാനാകും. സ്ലീവ് വേറെ വെക്കേണ്ടതില്ലാത്തതിനാല് കൗള്‍ ടോപ്പ് കുറഞ്ഞ ചെലവില്‍ ഇഷ്ടാനുസരണം തയാറാക്കാം. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഒരുപോലെ ഇണങ്ങുന്ന പാറ്റേണ്‍ ആണിത്...
ഫാബ്രിക് ഫ്ലവേഴ്സ്
കൗൾ ടോപ്പിന് എലഗൻസ് നൽകുന്ന ഫാബ്രിക് ഫ്ലവേഴ്സിനെയും പരിചയപ്പെടാം. ടോപ്പിന് ചേരുന്ന കോൺട്രാസ്റ്റിൽ ഉള്ളത് അല്ലെങ്കിൽ സെയിം ഷേഡിൽ ഫ്ലവേഴ്സ് ഉണ്ടാക്കാം. ഷുഗർ ബീഡ്സ് അല്ലെങ്കിൽ പേൾസ് ഉപയോഗിച്ച് ഫാബ്രിക് ഫ്ലവേഴ്സിന് അട്രാക്റ്റിവ് ലുക്കും നൽകാം.
1. രണ്ടര ഇഞ്ച് ചതുരം മുറിച്ചത് അഞ്ച് എണ്ണം
2. ത്രികോണാകൃതിയിൽ മടക്കുക
3. ഇത് ഒന്നുകൂടി ത്രികോണാകൃതിയിൽ മടക്കി എല്ലാ അറ്റവും വരുന്ന ഭാഗം നൂലിൽ കോർക്കുക
4. അതുപോലെ അഞ്ചെണ്ണവും കോർക്കുക
5. നൂല് രണ്ടറ്റവും ചേർത്ത് വലിച്ച് ചുരുക്കിയാൽ മതി, അഞ്ച് ഇതളുകളുമായി മനോഹരമായി ഒരു പൂവ് റെഡി
6. പൂവിന്റെ മധ്യഭാഗത്ത് കോൺട്രാസ്റ്റിങ് കളർ മുത്തുകൾ തുന്നിച്ചേർത്ത് കൂടുതൽ ഭംഗി വരുത്താം
1. അളവിനുള്ള ടോപ്പ് ഒരു സിംഗ്ൾ ലെയർ ബ്രൗൺ പേപ്പറിൽ ചിത്രത്തിൽ കാണുന്ന പോലെ ഫ്രൻറും ബാക്കും വെവ്വേറെ െട്രയ്സ് ചെയ്യുക. തുന്നലിനായി ഒന്നര ഇഞ്ച് വശത്ത് മാത്രം ഇടുക
2. സ്ലീവ് പ്രത്യേകം ഇല്ലാത്തതു കൊണ്ട് സ്െട്രയ്റ്റ് ആയി ജോയിൻറ് ചെയ്യുക
3. ബാക് പാർട്ട് കട്ട് ചെയ്തു ശേഷം കൈക്കുള്ള സ്പേസ് കഴിഞ്ഞ് ഒന്നര ഇഞ്ച് സ്റ്റിച്ചിങ് ൈലനായി മാർക്ക് ചെയ്യുക
4. ഫ്രൻറ് പാർട്ട് കട്ട് ചെയ്യുേമ്പാൾ വെയ്സ്റ്റ് മുതൽ പ്രത്യേകം കാൽക്കുലേഷൻ ആവശ്യമില്ലാതെ വെറുതെ മൂന്ന് പോയൻറുകൾ മാർക്ക് ചെയ്യുക
5. ഓരോ കഷണവും മൂന്ന്–നാല് ഇഞ്ച് വിടർത്തി ചിത്രത്തിൽ കാണുന്ന പോലെ െട്രയ്സ് ചെയ്തെടുക്കുക
6. ബ്രൗൺ പേപ്പർ സ്പ്രെഡ് ചെയ്തു െവച്ച മാതൃകയിൽ ട്രെയ്സ് ചെയ്യുക
7. കട്ട് ചെയ്യുക
8. തുറന്നാൽ കഴുത്ത് സ്െട്രയ്റ്റ് ലൈൻ ആയിരിക്കും. മടക്കി തയ്ക്കുക
9. ഷോൾഡർ ജോയിൻ ചെയ്യുക
10. സ്ലീവിന്റെ ഭാഗം മടക്കി തയ്ക്കുക. മാച്ചിങ് ലെയ്സ് പിടിപ്പിച്ചിരിക്കുന്നു. വശങ്ങൾ ജോയിൻ ചെയ്യുക. ഹെംലൈനിൽ വരുന്ന ലെവൽ വ്യത്യാസം മുറിച്ച് മാറ്റി മടക്കി തയ്ക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.