ചിമ്പാൻസി മാസ്ക് മുതൽ ഏലിയൻ മാസ്ക് വരെ.... അറിയാം ഫാഷൻ ലോകത്തെ പുത്തൻ താരങ്ങളെ
text_fields2020െൻറ തുടക്കത്തിൽ ഫാഷൻ രംഗവും പുത്തൻ ഉണർവിലായിരുന്നു. എന്നാൽ മഹാമാരിയെത്തുടർന്ന് ലോകം സ്തംഭിച്ചതോടെ ഫാഷൻ വിപണിക്കും പൂട്ടു വീണു. എന്തിലും ഏതിലും ഫാഷനും സ്റ്റൈലും കൊണ്ടുവരുന്ന ജനങ്ങൾ കോവിഡ് കാലത്തും അത് തുടർന്നു.
കോവിഡിന് തടയിടാനുള്ള ഏറ്റവും മികച്ച പ്രതിരോധ മാർഗമായ 'മാസ്ക്' ആണ് ഇക്കാലത്തെ ഏറ്റവും വലിയ ഫാഷൻ ഐക്കണായി മാറിയത്. ക്രിയാത്മകമായ മാറ്റങ്ങളും സ്റ്റൈലുകളും വരുത്തിയ മാസ്കുകൾ വിപണി കീഴടക്കി. വൈവിധ്യമായ മാസ്കുകൾ പുറത്തിറക്കിയ നിരവധിയാളുകൾ വൈറലായി മാറി. ഫാഷൻ ലോകം കീഴടക്കിയ പുത്തൻ മാസ്കുകളെ പരിചയപ്പെടാം.
ട്രെൻഡി മാസ്കിെൻറ തുടക്കം
ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 വിവിധ ലോകരാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചതോടെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. കോവിഡിനെ ചെറുക്കാൻ എൻ 95 മാസ്കാണ് അത്യുത്തമം എന്നായിരുന്നു ആദ്യം പറഞ്ഞത്. ഇതോടെ കടകളിൽ എൻ 95 മാസ്കിന് ആവശ്യക്കാർ ഏറുകയും ക്ഷാമം നേരിടുകയും ചെയ്തു.
ആളുകൾ അവശ്യ സാധനം എന്ന രീതിയിൽ എൻ 95 മാസ്കുകൾ വാങ്ങിക്കൂട്ടുകയായിരുന്നു. എന്നാൽ സർജിക്കൽ മാസ്ക്, തുണി മാസ്ക്, വിവിധ ലെയറുകളിലുള്ള മാസ്കുകൾ എന്നിവയിെലല്ലാം ജനങ്ങൾ 'പരീക്ഷണം' തുടങ്ങി.
സ്വർണ മാസ്ക്
മാസ്കുകളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം കൈവന്നത് സ്വർണം കൊണ്ട് നിർമിക്കപ്പെട്ട മാസ്കുകൾക്കാണ്. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ ശങ്കർ കുറാതെയാണ് 2.89 ലക്ഷം രൂപ മുടക്കി സ്വർണ മാസ്ക് നിർമിച്ചത്.
മാസ്കിൽ ചെറിയ ദ്വാരങ്ങൾ ഉള്ളതിനാൽ ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടില്ലെന്നതാണ് ഇയാൾ കണ്ട ഉപകാരം. എന്നാൽ ഈ മാസ്ക് ഫലപ്രദമാണോ എന്ന കാര്യത്തിൽ ഇയാൾക്ക് തന്നെ ഉറപ്പില്ല. പിന്നാലെ ഒഡീഷ സ്വദേശിയായ മറ്റൊരുരാളും സ്വർണ മാസ്ക് ഉണ്ടാക്കി. മുംബൈയിലെ സാനേരി ബസാറിൽ നിന്ന് ഇയാൾ നിർമിച്ച 100 ഗ്രാം തൂക്കം വരുന്ന മാസ്കിന് 3.5 ലക്ഷം രൂപ ചെലവ് വന്നു.
പ്ലേഗ് ഡോക്ടർ മാസ്ക്
14ാം നൂറ്റാണ്ടിലെ പ്ലേഗ് കാലത്ത് ആേരാഗ്യപ്രവർത്തകർ ഉപയോഗിച്ചിരുന്ന പ്ലേഗ് ഡോക്ടർ മാസ്കിെൻറ തിരിച്ചു വരവിനും കോവിഡ് കാലം സാക്ഷിയായി. നീണ്ട കൊക്കിെൻറ ഡിസൈനിലുള്ള മാസ്ക് ധരിച്ചാണ് നടി രാധിക മിച്ചൽ വെനീസ് ചലച്ചിത്ര മേളയിൽ ചുവടുവെച്ചത്.
പിഗ് മാസ്ക്
മികച്ച ഡിസൈനിൽ മുഖം മൊത്തം മറക്കാൻ സാധിക്കുന്ന മാസ്കുകൾ ലഭിക്കുേമ്പാൾ വായും മൂക്കും മാത്രം മറച്ച് എന്തിന് റിസ്ക് എടുക്കണം. പന്നിയുടെ മുഖത്തോട് സാദൃശ്യമുള്ള മാസ്കുകൾ ധരിച്ച് പുറത്തിറങ്ങിയ ജപ്പാൻകാരാണ് ആദ്യമായി ഈ ഉപായം കണ്ടെത്തിയത്.
ചിത്രങ്ങൾ ൈവറലായതോടെ മറ്റ് മൃഗങ്ങളുടെ തലക്ക് സമാനമായ മാസ്കുകൾ രംഗപ്രവേശനം ചെയ്യപ്പെട്ടു തുടങ്ങി.
ചിമ്പാൻസി മാസ്ക്
മാസ്കുകളിൽ പരീക്ഷണം നടത്തി വ്യത്യസ്തരാകാൻ ആളുകൾ ശ്രമം തുടങ്ങി കഴിഞ്ഞിരുന്നു. സിനിമാ താരങ്ങൾ ആയിരുന്നു ഇവരിൽ പ്രധാനികൾ.
ചിമ്പാൻസിയുടെ മുഖമുള്ള മാസ്ക് ധരിച്ച് പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ട നടി അദാ ശർമ ആരാധകരെ ചിരിപ്പിച്ചു.
പ്രകൃതി സൗഹൃദ മാസ്ക്
മാസ്കിനുള്ള ആവശ്യം കൂടിയതോടെ വിലയും റോക്കറ്റ് പോലെ ഉയർന്നു. ഇതോടെ ആളുകൾ മാസ്ക് സ്വന്തമായി തയ്ക്കാനും മറ്റ് മാർഗങ്ങൾ തേടാനും തുടങ്ങി.
ഇതിനിടെ കാബേജ് ഇലകൾ കൊണ്ട് മക്കൾക്ക് പ്രകൃതി സൗഹൃദ മാസ്ക് നിർമിച്ച് നൽകിയ ഫലസ്തീനി മാതാവിെൻറ ചിത്രം വൈറലായി മാറി.
വേസ്റ്റിൽ നിന്ന് മാസ്ക്
ഫിലിപ്പീൻസുകാരനായ ഒരാളാണ് പ്ലാസ്റ്റിക് വാട്ടർ ടാങ്ക്, മാസ്കും ഫേസ് ഷീൽഡുമാക്കി മാറ്റി കോവിഡിനെ പ്രതിരോധിക്കാമെന്ന് കാണിച്ചു തന്നത്.
വ്യത്യസ്ത പ്രതിഷേധങ്ങൾ
സ്വന്തം പൗരൻമാരെ രോഗബാധയിൽ നിന്ന് രക്ഷിക്കാനായി ലോകരാജ്യങ്ങൾ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ ചട്ടങ്ങൾ ജനജീവിതത്തെ ദുഷ്കരമായി ബാധിച്ചതോടെ പൗരൻമാർ തന്നെ പ്രതിഷേധങ്ങളുമായി രംഗത്ത് വന്നു. ജർമനിയിൽ നടന്ന പ്രതിഷേധത്തിനിടെ സ്വന്തം അടിവസ്ത്രം മാസ്കാക്കി ധരിച്ചാണ് യുവാവ് പ്രതിഷേധിച്ചത്.
ഗ്യാസ് മാസ്ക് അല്ലെങ്കിൽ ഏലിയൻ മാസ്ക്
അമേരിക്കയിലെ ഐഡഹോയിൽ ബിരുദദാനച്ചടങ്ങിനായി തൊപ്പിക്കും ഗൗണിനുമൊപ്പം ഗ്യാസ് മാസ്ക് ധരിച്ചെത്തിയ വിദ്യാർഥിയാണ് ശ്രദ്ധ കവർന്നത്.
ഇതിെൻറ ചിത്രങ്ങൾ ഇൻറർനെറ്റിൽ വൈറലായി. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ മാസ്കിന് 'അന്യഗ്രഹ മാസ്‌ക്' എന്നും വിളിപ്പേര് വീണു.
അവലംബം: https://mumbaimirror.indiatimes.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.