ദോഹയിൽ അതിശയങ്ങളുടെ ആഭരണക്കാഴ്ചകൾ വീണ്ടും...
text_fieldsദോഹ: 19ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ (ഡി.ജെ.ഡബ്ല്യു.ഇ) ഫെബ്രുവരി 20 മുതൽ 25 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കും.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഖത്തർ ടൂറിസവും ഖത്തർ ബിസിനസ് ഇവന്റ്സ് കോർപറേഷനും സംയുക്തമായാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച മേളയാണ് വീണ്ടും വിരുന്നെത്തുന്നത്.
ആഡംബര ഉൽപന്നങ്ങളുടെ ആഗോള പ്രദർശന വേദിയാണ് ഡി.ജെ.ഡബ്ല്യു.ഇ. ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള അഞ്ഞൂറിലേറെ ലോകോത്തര വാച്ച്, ജ്വല്ലറി ബ്രാൻഡുകളാണ് എക്സിബിഷനിൽ പങ്കെടുക്കുന്നത്. ഖത്തരി ഡിസൈനർമാരും മേളയിൽ ഉൽപന്നങ്ങളുമായെത്തും.
ലക്ഷ്വറി വാച്ചുകൾ, നെക്ലേസുകൾ, മോതിരങ്ങൾ, കമ്മലുകൾ, ഡയമണ്ട്, മറ്റു സ്വർണം-വെള്ളി ആഭരണങ്ങൾ എന്നിവയുടെ കണ്ണഞ്ചിക്കുന്ന ശേഖരമാണ് എക്സിബിഷനിലുണ്ടാവുക. 175 രാജ്യങ്ങളിൽനിന്നുള്ള 30000ലേറെ സന്ദർശകർ പ്രദർശനം കാണാനെത്തും.
ബോളിവുഡ്, തുർക്കി സിനിമാലോകത്തെ അഭിനേതാക്കൾ സ്ഥിരമായി ഡി.ജെ.ഡബ്ല്യു.ഇ സന്ദർശിക്കാൻ എത്താറുണ്ട്. വൈകീട്ട് മൂന്നുമണി മുതൽ രാത്രി പത്തുവരെയാണ് എക്സിബിഷൻ സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.