'ടിയാന ഡിസൈനേഴ്സ്'; ഇത് സഹോദരിമാരുടെ കൂട്ടായ്മ
text_fieldsകാലടി ചെങ്ങൽ പുതിയപറമ്പിൽ വീട്ടിൽ ടീന, ടാനിയ, തൻവി സഹോദരിമാർ ഫാഷൻ ഡിസൈൻ രംഗത്ത് സ്വന്തമായ മേൽവിലാസം ഉണ്ടാക്കാനുളള ശ്രമത്തിലാണ്. സ്വന്തമായി ഒരു തൊഴിൽ സംരംഭം ആരംഭിക്കണമെന്ന ആഗ്രഹമാണ് കാലടി ആസാദ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന 'ടിയാന ഡിസൈനേഴ്സ്' എന്ന സ്ഥാപനം തുടങ്ങാൻ കാരണം.
എറണാകുളത്ത് നിന്ന് 25 വർഷം മുമ്പ് കാഞ്ഞൂരിലേക്ക് താമസം മാറ്റിയ ആഗ്ലോ ഇന്ത്യൻ ദമ്പതികളായ ലോറൻസിന്‍റെയും എയ്മിയുടെയും മക്കളാണ് ഈ പെൺകുട്ടികൾ. ഇൻഫോ പാർക്കിലെ ജോലി രാജിവച്ചാണ് വിവാഹിതയായ ടീന ഫാഷൻ ഡിസൈനിങ്ങിലേക്ക് ഇറങ്ങിയത്. ടാനിയ ശ്രീശങ്കര കോളജിൽ നിന്നും എം.എസ്.സി മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദവും ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമയും തൻവി പ്ലസ്ടു കഴിഞ്ഞ് മേക്കപ്പിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
വായ്പക്കായി പല ബാങ്കുകളെയും സമീപിച്ചപ്പോൾ മിക്ക മാനേജർമാരും നിരുഝാഹപ്പെടുത്തിയതായി ഇവർ പറയുന്നു. ഒടുവിൽ കാലടി ഗ്രാമീണ ബാങ്ക് പ്രൈം മിനിസ്റ്റർ എംപ്ലോയ്മെന്‍റ് ജനറേഷൻ പ്രോഗ്രാം പദ്ധതിയിൽപെടുത്തി ഏഴര ലക്ഷം രൂപ വായ്പ നൽകി. മൂന്നു പേരുടെയും സമ്പാദ്യമായ മൂന്ന് ലക്ഷം രൂപയും കൂടി ചേർത്താണ് ഡിസൈനിങ് സ്ഥാപനം തുടങ്ങിയത്.
ഗുജറാത്ത്, ബംഗളൂരൂ എന്നിവടങ്ങളിൽ നിന്നാണ് സ്ഥാപനത്തിലേ് തുണിത്തരങ്ങൾ എത്തിക്കുന്നത്. പഠന കാലത്തും സഹോദരിമാർ തങ്ങൾക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്താണ് ധരിച്ചിരുന്നത്. മറ്റുളളവർക്ക് മാതൃകയാകുന്ന രീതിയിൽ ഒരുമയോടെ ഒരേ മനസോടെയാണ് മൂന്നു പേരുടെയും പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.