വനിത ദിനത്തിൽ മെട്രോ ഓടി, ഫാഷൻ റാംപായ്
text_fieldsകൊച്ചി: തെന്നിന്ത്യയിൽ ആദ്യമായി ഓടുന്ന മെട്രോ ട്രെയിനിൽ ഫാഷൻ ഷോ അവതരിപ്പിച്ച് വനിത ദിനാഘോഷം വർണാഭമാക്കി കൊച്ചി മെട്രോ അധികൃതർ.
ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ 20 വിദ്യാർഥികളാണ് നേതൃത്വം നൽകിയത്. സെലിബ്രിറ്റികളായ അമൃത സജു, ഷിയാസ് കരീം എന്നിവരായിരുന്നു ഷോ സ്റ്റോപ്പേഴ്സ്.
ഇതോടൊപ്പം വനിത ദിനാഘോഷത്തിെൻറ ഭാഗമായി മുട്ടം റെയിൽവേ സ്റ്റേഷൻ നിയന്ത്രിച്ചത് വനിതകളായിരുന്നു. ടിക്കറ്റിങ്, ഹൗസ് കീപ്പിങ്, കസ്റ്റമർ സർവിസ്, സെക്യൂരിറ്റി, സ്റ്റേഷൻ നിയന്ത്രണം എന്നിവയാണ് വനിതകൾ ഏറ്റെടുത്തത്.
ആലുവ മെട്രോ റെയിൽവേ സ്റ്റേഷനിൽനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് 'പവൻദൂത്' ഇലക്ട്രിക് ബസ് സർവിസിൽ യാത്രചെയ്യുന്ന സിയാൽ ജീവനക്കാർക്കുള്ള ട്രിപ് പാസും മെട്രോ പുറത്തിറക്കി. ട്രിപ് പാസ് കൈവശമുള്ള സിയാൽ ജീവനക്കാർക്ക് യാത്രാനിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും.
കെ.എം.ആർ.എൽ ഡയറക്ടർ ഡി.കെ. സിൻഹ, എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ എന്നിവർ ചേർന്നാണ് പാസ് പുറത്തിറക്കിയത്. വനിതകൾക്ക് പ്രത്യേക ഓഫർ ലഭിക്കുന്ന കൊച്ചി വൺ കാർഡും സിയാലിലെ വനിത ജീവനക്കാർക്ക് നൽകി.
സഖി വൺ സ്റ്റോപ് സെൻററിന് തുടക്കം
കൊച്ചി: 'സഖി' വൺ സ്റ്റോപ് സെൻറര്‍ ജില്ലയിൽ പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ ഇരയാകുന്നവര്‍ക്ക് അടിയന്തര അഭയം, വൈദ്യസഹായം, കൗണ്‍സലിങ്, പൊലീസ് സഹായം, നിയമസഹായം എന്നിവ ഒരുകേന്ദ്രത്തില്‍ ഒരുക്കുന്നതാണ് സഖി വൺ സ്റ്റോപ് സെൻറര്‍. കാക്കനാട് ചില്‍ഡ്രന്‍സ് ഹോം കാമ്പസിലാണ് സെൻറർ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാണ്. ജില്ല വികസന കമീഷണര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.