പൂ പോലൊരു ഫ്രോക്ക്
text_fieldsഫ്രാൻസിലെ ട്യുല്ലേ എന്ന പട്ടണത്തിൽ നിന്നാണ് ട്യുല്ലേയുടെ ഉത്ഭവം. സിൽക്ക്, നൈലോൺ, പോളിസ്റ്റർ തുടങ്ങിയ ഫൈബറുകൾ ഉപയോഗിച്ചാണ് പൊതുവെ ട്യുല്ലേ ഡ്രസുകളും പൂക്കളും നിർമിക്കുന്നത്.
പാർട്ടി വെയർ ആയി ഉപയോഗിക്കാവുന്ന ഒന്നാണ് ട്യുല്ലേ ഫ്രോക്ക്. വിവാഹ ഗൗണുകളായി പാശ്ചാത്യരിൽ ഒരു വിഭാഗം ട്യുല്ലേ കൺസപ്റ്റ് പിന്തുടരുന്നുണ്ട്. മൾട്ടി കളർ ഫ്രോക്കിന് സ്കർട്ട് പാർട്ട് എങ്ങനെ സ്വന്തമായി ഒരുക്കാമെന്നാണ് ഇക്കുറി പരിചയപ്പെടുത്തുന്നത്. ഒപ്പം മോടി കൂട്ടാൻ ട്യുല്ലേ ഫ്ലവേഴ്സ് ഉപയോഗിച്ചിരിക്കുന്നു. ലൈറ്റ് വെയ്റ്റായ എന്നാൽ അൽപം കട്ടിയുള്ള നെറ്റാണ് ട്യുല്ലേ ഫ്ലവേഴ്സിനും വസ്ത്രങ്ങൾക്കും നല്ലത്. ട്യുല്ലേ ഫ്ലവേഴ്സ് നിർമിക്കാൻ നിരവധി മാർഗങ്ങളുണ്ട്. അവയിൽ പേൾസ് ഉപയോഗിച്ച് ചെയ്യുന്ന ഒരു രീതി പരിചയപ്പെടാം.
ട്യുല്ലേ ലീവ്സ്
1: 2.5" വൃത്താകൃതിയിൽ ( radius) ഫാബ്രിക് കട്ട് ചെയ്ത് എടുക്കാം
2: ചിത്രത്തിൽ കാണുന്ന പോലെ ഫോൾഡ് ചെയ്യാം
3: ഇനി ചെറുതായി റോൾചെയ്ത് എടുക്കുക. എഡ്ജ് സൂചിയും നൂലും ഉപയോഗിച്ച് ഫിക്സ് ചെയ്യുക
4: അത്തരത്തിൽ റോൾ ചെയ്തെടുത്ത ട്യുല്ലേ പെറ്റൽസ്
5: വളരെ എളുപ്പം പെറ്റൽ സ് തുണിയിൽ ഘടിപ്പിക്കാം
6: ആദ്യം ഒന്ന് ഘടിപ്പിച്ച ശേഷം മറ്റൊരു െലയർ എന്ന രീതിയിലാണ് ഘടിപ്പിക്കേണ്ടത്
സ്കർട്ട് പാർട്ട്
1: ഏതെങ്കിലും ഒരു പാറ്റേണിൽ ഷെയ്ഡ്സ് അറേഞ്ച് ചെയ്യുക
2: 11" നീളവും (ആവശ്യമായി വന്ന ഉടുപ്പിെൻറ അളവാണിത്) 15" വീതിയുമുള്ള സ്ട്രിപ്പ്സ് ആണ് കട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ കാണുന്നപോലെ ഒാവർലാപ്പ് ചെയ്ത് മുകൾ ഭാഗം മാത്രം സ്റ്റിച്ച് ചെയ്യാം.
3: സ്കർട്ട് പാർട്ട് തയാറായിക്കഴിഞ്ഞു. ലൈനിങ് െലയറിലേക്ക് ഫിക്സ് ചെയ്യാം
ട്യൂല്ലേ ഫ്ലവർ പാർട്ട്
4: 10-12 പെറ്റൽസ് െവച്ച് ട്യുല്ലേ ഫ്ലവർ നിർമിക്കാം
5: ഫ്ലവേഴ്സും ലീവ്സും ഫിക്സ് ചെയ്തശേഷം പേൾസ് കൊണ്ട് ഭംഗിയാക്കിയിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.