Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightമണവാട്ടിക്കൊപ്പം കളം...

മണവാട്ടിക്കൊപ്പം കളം നിറയാൻ...​

text_fields
bookmark_border
flower-girls
cancel

പശ്ചാത്യ രീതിയാണെങ്കിലും നമ്മുടെ നാട്ടിലും ഏറെ പ്രചാരമുള്ളതാണ് മണവാട്ടിയെ അനുഗമിക്കുന്ന സുന്ദരികളായ ചെറിയ പെൺകുട്ടികൾ. വധുവി​െൻറ അടുത്ത ബന്ധുക്കളായ മൂന്നു മുതൽ എട്ടു വയസ്സുവരെ പ്രായമുള്ളവരായിരിക്കും ഇങ്ങിനെ അണിനിരക്കാറ്​. ഏറ്റവും ചെറിയ ഫ്ലവർ ഗേൾ ആയിരിക്കും വധുവി​െൻറ തൊട്ടടുത്തായി നിലകൊള്ളുക. പുറകിൽ വലുപ്പമനുസരിച്ച്​ മറ്റു കുട്ടികളും.

വധുവി​െൻറ വസ്ത്രത്തിന്​ മാച്ച്​ ആയി കൈയിൽ ​െബാക്കെയും തലയിൽ ഫ്ലവർബാൻഡുമായി (Tiara ) ഇവർ തിളങ്ങും. വധുവി​െൻറ വസ്ത്രത്തി​െൻറ തലം കൈയിലേന്തിയോ പരസ്പരം കൈകൾ കോർത്തോ ബലൂണുകൾ കൈകളിൽ പിടിച്ചോ ആണ് ഇവർ വേദിയിലേക്ക് വരാറുള്ളത്. വിവാഹ ദിനത്തിൽ ഏറെ നേരം ധരിക്കേണ്ടതായതിനാൽ കുഞ്ഞുങ്ങൾക്ക് ധരിക്കാൻ സൗകര്യമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം.

Models: Ishal, Riti | Photo: Anshad Guruvayoor

ഒരുപാട് സ്​റ്റിഫ് ആയി നിൽക്കാത്തതും വളരെ ഹെവി വർക്ക്​ ഉള്ളതും ഈ അവസരത്തിൽ പാടെ ഒഴിവാക്കണം. ഷിഫോൺ, ഓർഗാൻസാ, ടുൾ നെറ്റ്​ ഫ (tulle) തുടങ്ങിയവയാണ് പൊതുവെ കാണാറുള്ളത്. മുട്ടിന്​ അൽപം താഴെ വരെയുള്ളതോ ഫ്ലോർ ലെങ്​തുള്ളതോ ആയ ഡിസൈൻ തെരഞ്ഞെടുക്കാം. അമിത സൈസുള്ള വസ്ത്രങ്ങൾ ഉപേക്ഷിക്കണം. ബ്രൈഡൽ സ്​റ്റോറുകളിലോ ഓൺലൈൻ

ആയോ ഇത്തരം വസ്ത്രങ്ങൾ വാങ്ങാം. കോട്ടൺ ലൈനിങ്ങും ലൈറ്റ്​ വെയ്​റ്റായ വസ്​ത്രവുമാണ്​ അനുയോജ്യം. കാരണം, കുട്ടികൾക്ക്​ കൂടുതൽ നേരം ധരിക്കാൻ ഇത്​ സഹായകരമാകും. ഫ്ലാറ്റ്​ ഷൂ ഉപയോഗിക്കുന്നതാണ്​ ഉചിതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Small FrockfashionEmarat beats
News Summary - frock dress
Next Story