രാജസ്ഥാനി പാവകളി മുതൽ കശ്മീരി പഷ്മീന വരെ; ഹിറ്റായി രാജസ്ഥാനി മേള
text_fieldsകൊല്ലം: പഞ്ചാബി ധോളിന്റെ താളവും രാജസ്ഥാൻ പാവകളിയുടെ സൗന്ദര്യവും നിറയുന്ന അന്തരീക്ഷത്തിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന പരമ്പരാഗത കരകൗശല, വസ്ത്രശേഖരമൊരുക്കി രാജസ്ഥാൻ പ്രദർശന മേള. കൊല്ലം ജവഹർ ബാലഭവൻ കാമ്പസിൽ ആരംഭിച്ച മേള വൈവിധ്യം കൊണ്ട് ആദ്യ ദിനങ്ങളിൽ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രശേഖരത്തിനൊപ്പം കരകൗശല വസ്തുക്കളും ആഭരണങ്ങളും പാദരക്ഷകളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ പ്രധാന ആകർഷണമാണ് ലൈവ് പഞ്ചാബി ധോളും രാജസ്ഥാൻ പാവകളിയും. സൗജന്യമായി ഈ കലാരൂപങ്ങൾ മേളയിൽ ആസ്വദിക്കാനാകും. പ്രശസ്തമായ പഷ്മീനയുമായി ജമ്മു കശ്മീരിന്റെ സ്റ്റാളും ആദ്യമായി മേളയിൽ എത്തിയിട്ടുണ്ട്. രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റാളുകളും ഏറെ ആകർഷകമാണ്.
സാരികൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളതെന്ന് വ്യാപാരികൾ പറയുന്നു. ബിഹാറിന്റെ ഭഗൽപൂർ ഓർഗാനിക് ടസർ സിൽക് സാരികൾ, രാജസ്ഥാനിൽ നിന്നുള്ള മൽമൽ കോട്ടൻ സാരികൾ, പശ്ചിമ ബംഗാൾ കോട്ടൺ സാരികൾ, ഒഡിഷ ഇക്കത് സാരികൾ, തമിഴ്നാട്ടിൽനിന്ന് കൈത്തറി സാരികൾ, ഛത്തീസ്ഗഡിന്റെ കോറ സിൽക് സാരികൾ, മധ്യപ്രദേശിന്റെ ചന്ദേരി സിൽക് സാരികൾ എന്നിങ്ങനെ പലതരം സാരികളാണ് ആകർഷണമായുള്ളത്.
ഇതുകൂടാതെ കുർത്തി, കോട്ടൺ ഡ്രസ് മറ്റീരിയലുകൾ, പട്ട് കൈത്തറി, ഒഡീഷ ടൈ ആൻഡ് ഡൈ, ചികൻകാരി, ഒഡീഷ പട്ടചിത്ര പെയിന്റിംഗ്, മധുബനി പെയിന്റിംഗുകൾ, ബന്ധനി, കോട്ടൻ, സിൽക് ഡ്രസ് മെറ്റീരിയലുകൾ, ഖാദി ഷർട്ടുകൾ, ബെഡ്ഷീറ്റ്, കുട്ടികളുടെ ചെന്യാചോളി ഡ്രസ് എന്നിങ്ങനെ വസ്ത്രശേഖരം നീളുന്നു.
വീടുകൾക്കായി അലങ്കാര വസ്തുക്കൾ, എത്നിക് ആഭരണങ്ങൾ, പാദരക്ഷകൾ, ബാഗുകൾ, കുട്ടികൾക്കായി ചെന്നപട്ന കളിപ്പാട്ടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ പ്രവേശനമുള്ള മേള 31ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.