'പഴഞ്ചൻ ബൂട്ടും കുറ്റിമീശയുമായി പുരുഷവേഷമണിഞ്ഞ സ്ത്രീയായിരുന്നു ഞാൻ'
text_fieldsവഡാല സെൻറ് ജോസഫ് ഹൈസ്കൂളിലെ ആൺകുട്ടികൾ സ്വപ്നിൽ ഷിൻഡെയെ പരിഹാസം പൊതിഞ്ഞ് 'അയേ, ബെയ്ല' എന്ന് നീട്ടിവിളിച്ചപ്പോൾ ഉറപ്പുകൂടിയ ഒരു ച്യുയിംഗം നെഞ്ചിൽ തറച്ച പ്രതീതിയിരുന്നു. ''നാണം കുണുങ്ങലും ഒപ്പം പെൺകുട്ടികളുടെ സ്വഭാവവും കണ്ടായിരുന്നു പിന്നാലെ കൂടൽ. ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു അത്''- സമൂഹ മാധ്യമത്തിൽ അടുത്തിടെ സ്വയം പരിചയപ്പെടുത്തി രംഗത്തെത്തിയ ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലെ അവരുടെ വാക്കുകൾ ഇങ്ങനെ. സ്കൂൾ പരിസരത്തെ ദേവാലയം ആയിരുന്നു അന്ന് അഭയം. എല്ലാവരും പോയെന്ന് ഉറപ്പാകുംവരെ ഓരംപറ്റി ആരും കാണാതെ നിൽക്കും.
പ്രായം 20കളിൽ നിൽക്കെ 'ഗേ' ആയി രംഗത്തുവരുേമ്പാൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ വിദ്യാർഥി കൂടിയായിരുന്നു. 'സ്കൂൾ ജീവിതത്തിലേറെയും പൗരുഷ സ്വാഭാവം തെല്ലും തീണ്ടാത്ത കാലമായിരുന്നു. അതുകഴിഞ്ഞതോടെ, പരിധിവിട്ട് പുരുഷ രീതി സ്വീകരിക്കാെമന്നായി മനസ്സ്. 100 ശതമാനം ബോധപൂർവമായ മനംമാറ്റം. 'ഗേ' ആയ പുരുഷന്മാർ കാരിക്കേച്ചർ മാത്രമായി കണ്ട 90കളുടെ ആരംഭത്തെ കുറിച്ചാണ് പറയുന്നത്''- അവൾ പറയുന്നു.
ഈ വർഷം ജനുവരി അഞ്ചിന് ഷിൻഡെ സ്വയം പരിചയപ്പെടുത്തി- താൻ 39 കാരിയായ സെയ്ഷ എന്ന ട്രാൻസ് ജെൻഡർ സ്ത്രീയാണെന്ന്. പുരുഷനായാണ് ജനനമെങ്കിലും ഓർമ വെച്ച കാലം മുതൽ താൻ സ്ത്രീയായിരുന്നുവെന്ന് അവർ പറയുന്നു. പാവകളുമായി കളിക്കണം. മുടി മുറിക്കൽ ഇഷ്ടമേയല്ല. പ്രായം 20കളിലെത്തിയതോടെ പുരുഷന്മാരോട് ഇഷ്ടം കൂടുതൽ പ്രകടമായതോടെ 'ഗേ' സ്വത്വം പരസ്യമാക്കി. പക്ഷേ, ഏഴു വർഷം മുമ്പ്, ചികിത്സ തേടിയപ്പോൾ 'ജെൻഡർ ഡിസ്ഫോറിയ' അഥവാ, വ്യക്തിയുടെ യഥാർഥ ലൈംഗികതയും അയാൾ പ്രകടമാക്കുന്ന ലൈംഗികതയും തമ്മിലെ പൊരുത്തക്കേട് രോഗം ബാധിച്ചെന്ന് ബോധ്യമായി. 2020െൻറ അവസാന ആറു മാസങ്ങളിലായിരുന്നു താൻ പൂർണമായി 'ട്രാൻസ് സ്ത്രീ' ആണെന്ന് ബോധ്യമായതെന്ന് അവൾ പറയുന്നു.
സമൂഹ മാധ്യമത്തിൽ എല്ലാം വെളിപ്പെടുത്തുേമ്പാൾ, ഗേ എന്ന നിലക്ക് ജീവിതം അത്ര സങ്കീർണമൊന്നുമായിരുന്നില്ല ഷിൻഡെക്ക്. ''മോശമല്ലാത്ത കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. ഡിസൈനർ എന്ന നിലക്ക് സാമ്പത്തികമായി പിടിച്ചുനിൽക്കുകയും ചെയ്യുന്നു. എല്ലാം നിഷേധിച്ച് ഇനിയും ജീവിക്കാമായിരുന്നു. പക്ഷേ, അരുതാത്ത ചിലതുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. യഥാർഥമായതിലേക്ക് ജീവിതം പറിച്ചുനടേണ്ടതുണ്ടെന്നും. എെൻറ സൗഹൃദക്കൂട്ടത്തിന് അറിയില്ലായിരുന്നു പിന്നാമ്പുറത്തിരുന്ന് മേക്കപ്പും ഹീലുള്ള ചെരിപ്പും പ്രത്യേക വേഷവും അണിയുന്ന കാര്യം. രണ്ടു ലൈംഗികതകൾക്ക് മധ്യേയായിരുന്നു എെൻറ ജീവിതം. പഴഞ്ചൻ ബൂട്ടും കുറ്റിമീശയുമായി പുരുഷവേഷമണിഞ്ഞ ഒരു സ്ത്രീ.
അവസാനം, മാതാപിതാക്കളോടും സഹപ്രവർത്തകരോടും പറയാൻ സമയമെത്തിയപ്പോൾ കാര്യങ്ങൾ പിന്നെയും കുഴമറിഞ്ഞു- അവർ എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നില്ല പ്രശ്നം, അവർക്കത് മനസ്സിലാകുമോ?''. മറാഠി ഭാഷയിൽ കൃത്യമായ വാക്കുകൾ തെരയുകയായിരുന്നു ഞാൻ. എെൻറ മനസ്സ് പറയുന്നതും ഭാവിയിൽ ആരായി മാറുന്നുവെന്നതും അവർക്ക് മനസ്സിലാകണം''.
ദാദറിലെ ഹിന്ദു കോളനിയിൽ ജനിച്ച ഷിൻഡെ 24ാം വയസ്സിൽ വഡാലയിലെ സ്വന്തം ഫ്ലാറ്റിലേക്ക് താമസം മാറ്റിയതാണ്. സംരംഭകനായ പിതാവ് പട്ടണത്തിൽ ഹോട്ടൽ ശൃംഖല നടത്തിവരുന്നു. ദാദർ സ്റ്റേഷനിലെ 'ഋഷി' അതിൽ ഒന്നാണ്. കലാകാരി കൂടിയായ മാതാവ് ഗൃഹസ്ഥയാണ്.
''പിതാവിന് അങ്ങേയറ്റം സ്വതന്ത്ര മനസ്സാണ്. അദ്ദേഹം എന്നും എപ്പോഴും എനിക്കൊപ്പമുണ്ട്. കുഞ്ഞായപ്പോൾ കളിപ്പാവ വാങ്ങിനൽകിയും മുതിർന്നപ്പോൾ ഫാഷൻ ലോകത്തെ കരിയറിൽ സഹായിച്ചും, ജെൻഡർ മാറ്റം അറിയിച്ചപ്പോൾ അപ്പോഴും കൂടെ നിന്നു. ഡോക്ടർമാരെ കാണാൻ പോകുേമ്പാൾ അവരോട് പോലും എനിക്കുവേണ്ടി സംസാരിക്കാൻ ചിലതുണ്ടാകും''. പക്ഷേ, മാതാവ് അങ്ങനെയായിരുന്നില്ല. ഒരു ദിവസമെടുത്തു മാതാവിന് കാര്യങ്ങളിലെത്താൻ. ''ആദ്യമായി സ്ത്രീ വേഷമണിഞ്ഞ എന്നെ അമ്മക്ക് പിടികിട്ടിയില്ല. ഒരു പേര് തെരഞ്ഞെടുക്കാൻ അവരാണ് സഹായിച്ചത്. മുടി, മേക്കപ്പ് പോലുള്ളവയിൽ പരസ്പരം കാര്യങ്ങൾ പങ്കുവെക്കാറുണ്ടിപ്പോൾ''- ഷിൻഡെ ചിരിക്കുന്നു.
അടുത്ത പ്രശ്നം കൂടെയുള്ള ജീവനക്കാരുടെ പ്രതികരണം എന്താകുമെന്നതായിരുന്നു. ''സാർ, താങ്കൾ വല്ലാതെ മാറിയിട്ടുണ്ട്''- ഡിസൈൻ സ്റ്റുഡിയോയിലെ ഒരാളുടെ വാക്കുകൾ. തെൻറ തീരുമാനം പങ്കുവെക്കാൻ ഒരു യോഗം തന്നെ വിളിക്കേണ്ടിവന്നു. വർഷങ്ങളായി കൂടെ പ്രവർത്തിക്കുന്നവരെ അങ്ങനെ കാര്യങ്ങൾ അറിയിച്ചു. ''അവരെല്ലാം ഏറെ സന്തോഷിച്ചു. ഇപ്പോൾ 'മാം' എന്നായി വിളി മാറി''.
സായ്ഷ എന്ന ഡിസൈനർ മുദ്ര 2006ലെ ലക്മെ ഫാഷൻ വീക്കി'ൽ ആദ്യമായി അരങ്ങേറി. അതിനു ശേഷം റെഡ് കാർപറ്റ് ഗൗണുകൾ, കോക്ടെയ്ൽ ഡ്രസ്സുകൾ എന്നിവയെല്ലാം സായ്ഷ മയം. ബോളിവുഡ് താരങ്ങളായ കരീന കപൂർ, ദീപിക പദുകോൺ, അദിതി റാവു ഹൈദരി തുടങ്ങി ഏതുവിഭാഗത്തിലെ വനിതകളെയും മുഗ്ധകളാക്കി മാറ്റും അവരുടെ വേഷങ്ങൾ. എന്നുവെച്ചാൽ, കാലമിപ്പോൾ അവരുടെതാണ്.
പക്ഷേ, 2020 ഫെബ്രുവരിയിലെ ലക്മേ ഫാഷൻ വീക്കിലാണ് കാര്യങ്ങൾ പിന്നെയും മാറിമറിഞ്ഞത്. അവളുടെ മനസ്സിനു വന്ന മാറ്റങ്ങൾ അവിടെയും കണ്ടു. 'ദ കൂൾ ഗേൾ' എന്നു പേരിട്ട പുതിയ കളക്ഷൻ പക്ഷേ, അത്രക്ക് വാണിജ്യ വിജയം കണ്ടില്ല. 2019 ഒക്ടോബറിൽ തന്നെ, ജെൻഡർ മാറ്റത്തിന് ഞാൻ തീരുമാനമെടുത്തിരുന്നു. എെൻറ ലേബലും മാറ്റുന്ന തിരക്കിലാണിപ്പോൾ. പുതിയ സ്വത്വം അടയാളപ്പെടുത്തുന്ന ലൈവ് ഷോയാണ് ഇനി മനസ്സിൽ''- അവൾ പറയുന്നു.
ഫാഷൻ ലോകമാണ് ഷിൻഡെക്ക് കരുത്തും അവസരവും നൽകിയതെന്നുറപ്പ്. പക്ഷേ, തുറന്ന മനസ്സിന് ഒപ്പം നിൽക്കാൻ ഇന്ത്യൻ ഫാഷൻ ലോകം അത്ര പാകം വന്നിട്ടില്ല. പുറത്ത് എല്ലാം സ്വാഗത വാക്യമാണെങ്കിലും 'ഗേ' ആയി എത്ര പേർ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്? സ്ത്രീകളുടെ കാര്യമെന്താണ്? രാജ്യത്ത് ലെസ്ബിയൻ ഡിസൈനർമാരുണ്ടോ? പുറംലോകത്തിനു മുന്നിൽ മനസ്സ് തുറന്നാൽ വ്യക്തിത്വം അപകടത്തിലാകുമെന്ന് അവർ കരുതുന്നു''- ഷിൻഡെ പറയുന്നു. നേപാൾ സ്വദേശിയായ അഞ്ജലി ലാമ (നബിൻ വയ്ബ എന്നായിരുന്നു ആദ്യ പേര്) പ്രശംസയർഹിക്കുന്നുവെന്ന് ഷിൻഡെ.
ജെൻഡർ മാറ്റം 40 ശതമാനം പൂർത്തിയാക്കിയ ഷിൻഡെക്ക് 2021 കഴിയുേമ്പാഴേക്ക് എല്ലാം പൂർത്തിയാക്കാനാകും. സൈക്യാട്രിസ്റ്റുകളായ ഡോ. നെഹ ഷാ, ഡോ. അർമാൻ പാണ്ഡെ എന്നിവരടങ്ങിയ സംഘമാണ് പുതിയ ജെൻഡർ മാറ്റത്തിന് പ്രാരംഭം കുറിച്ചത്. ധീരുഭായ് അംബാനി ആശുപത്രിയിലെ എൻഡോക്രിനോളജിസ്റ്റ് ഡോ. ധീരജ് കപൂർ ഹോർമോൺ മാറ്റത്തിന് ചുക്കാൻ പിടിച്ചു. മെറ്റമോർഫോസിസ് ക്ലിനിക്കിലായിരുന്നു ചർമ, മുടി ചികിത്സ. ശബ്ദ മാറ്റ പരിശീലനവും അതിനിടെ പൂർത്തിയാക്കി. മുഖത്തിന് പൂർണ സ്ത്രൈണത വരുത്താൻ ഇനി ബെൽജിയം യാത്രയാണ് അടുത്ത ലക്ഷ്യം.
'സുന്ദരനായ' 6.2 അടി പുരുഷനെ സ്ത്രീയായി മാറ്റാൻ ഏറെ പണിപ്പെടേണ്ടിവന്നിട്ടുണ്ടെന്ന് ഷിൻഡെ സമ്മതിക്കുന്നു. തെൻറ ജനിത ശരീരഘടന പൂർണാർഥത്തിൽ ഒരു സ്ത്രീയായി മാറാൻ തെന്ന അനുവദിച്ചേക്കില്ലെന്ന് ഷിൻഡെക്ക് ഇപ്പോഴും ശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.