Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightരാജ്യാന്തര...

രാജ്യാന്തര ഡിസൈനറെത്തുന്നു; ബാലരാമപുരം കൈത്തറിയുടെ മുഖം മിനുക്കും

text_fields
bookmark_border
sanjan jon balaramapuram kaithari
cancel
camera_alt

ലോക പ്രശസ്ത ഡിസൈനർ സഞ്​ജന ജോൺ, സിസ്സ ജനറൽ സെക്രട്ടറി ഡോ. സി സുരേഷ്കുമാറിനോടൊപ്പം ബാലരാമപുരം കൈത്തറിയെക്കുറിച്ച് ചർച്ച നടത്തിയപ്പോൾ

തിരുവനന്തപുരം: ബാലരാമപുരം കൈത്തറിയെ ലോക പ്രശസ്തമാക്കാൻ ന്യൂയോർക്ക് ആസ്ഥാനമായ രാജ്യാന്തര പ്രശസ്ത ഫാഷൻ ഡിസൈനറും മൂവി മേക്കറും മോട്ടിവേഷൻ സ്പീക്കറുമായ സഞ്​ജന ജോൺ സഹകരിക്കും. തന്‍റെ ഫാഷൻ ഡിസൈനിങ്​ കഴിവുകൾ ബാലരാമപുരത്തെ കൈത്തറി നെയ്ത്തുകാരിലേക്ക് സെന്‍റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (CISSA) വഴി വ്യാപിപ്പിക്കും.

'ബാലരാമപുരം കൈത്തറി വ്യവസായം അതിന്‍റെ എല്ലാവിധ ഭംഗിയോടും പരമ്പരാഗത കെട്ടുറപ്പോടും കൂടി ലോകം മുഴുവൻ വ്യാപിപ്പിക്കേണ്ട സമയമാണ്​. ബാലരാമപുരം കൈത്തറി സാരികൾക്കും മറ്റ് ഫാബ്രിക് മെറ്റീരിയലുകൾക്കും അന്താരാഷ്ട്ര ഫാഷൻ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്ന തിളക്കമാർന്ന രൂപമാറ്റം ആവശ്യമാണ്​' -സഞ്​ജന അഭിപ്രായപ്പെട്ടു. ബാലരാമപുരത്തെ കൈത്തറി നെയ്ത്തുകാരുടെ ഉന്നമനത്തിന് വേണ്ടി സഹകരിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇവരോട്​ അഭ്യർഥിച്ചിരുന്നു.

ബാലരാമപുരം കൈത്തറിയിലെ നെയ്ത്തുകാരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം സംരക്ഷിക്കപ്പെടണമെന്ന് വിദേശകാര്യമന്ത്രി വി. മുരളീധരൻ പറഞ്ഞു. കരകൗശല വിദഗ്ധർ, നബാർഡ്, സിസ്സ എന്നിവയെ ഉൾപ്പെടുത്തി കൈത്തറി നെയ്ത്ത് വ്യവസായത്തിന്‍റെ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടതായും മന്ത്രി അറിയിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ബാലരാമപുരം കൈത്തറിയുടെ പ്രത്യേകത നമ്മുടെ പരമ്പരാഗത സമ്പത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ്. ഇന്നത്തെ ട്രെൻഡുകൾക്ക് അനുസൃതമായി മാന്യമായ വരുമാനവും ഇവർക്ക് ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മിസ് കേരള മത്സരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സഞ്ജന, സിസ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാറുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. അടുത്ത മാർച്ചിൽ നടക്കാനിരിക്കുന്ന ഓസ്‌കാർ ചടങ്ങിൽ സെലിബ്രിറ്റികൾക്കായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളിൽ ബാലരാമപുരം കൈത്തറിയെക്കൂടി പരിഗണിക്കുമെന്നും സഞ്​ജന അറിയിച്ചു. ഇതിന് മുന്നോടിയായി ഇവർ ബാലരാമപുത്തെ നെയ്ത്തുശാലകൾ സന്ദർശിക്കും.

ബാലരാമപുരം കൈത്തറിയിൽ സഞ്​ജനയുടെ സഹകരണം നൂറുകണക്കിന് ചെറുകിട നെയ്ത്തുകാർക്ക്​ ആത്മവീര്യം നൽകുമെന്ന് ഡോ. സി. സുരേഷ്കുമാർ അഭിപ്രായപ്പെട്ടു. ബാലരാമപുരം കൈത്തറി മേഖലയിൽ തൊഴിലെടുക്കുന്നവരുടെ മെച്ചപ്പെട്ട ഉപജീവനമാർഗത്തിനായി നൂതനവും ബൗദ്ധികവുമായ പദ്ധതികൾ സിസ്സയുടെ നേതൃത്വത്തിൽ തയാറാക്കി വരുന്നുണ്ട്. നബാർഡുമായി സഹകരിച്ച്, 500ഓളം കൈത്തറി നെയ്ത്തുകാരുമായി ഒരു കമ്പനി രൂപീകരിച്ച്, തകർന്ന കൈത്തറി നെയ്ത്ത് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടുകഴിഞ്ഞു. അതോടൊപ്പം സഞ്​ജന ജോണുമായുള്ള സഹകരണം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും ഡോ. സി. സുരേഷ് കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Balaramapuram handloomsanjana jon
News Summary - International designer arrives; Balaramapuram handloom face will be polished
Next Story