കഥ പറയും കാന്ത
text_fields'കാന്ത എംബ്രോയ്ഡറി' 500 വർഷത്തിലേറെ പഴക്കമുള്ള ഒരു കലയാണ്. പശ്ചിമ ബംഗാളിലെ ഗ്രാമീണ സ്ത്രീകളാണ് അവരുടെ പഴയ സാരികൾ 6-7 അടുക്കുകളാക്കി വിരിച്ച് എല്ലാം ഒരുമിച്ചുകൂട്ടി തയ്ച് വീണ്ടും ഉപയോഗിക്കുക എന്ന ആശയം കൊണ്ടുവന്നത്. അവ തയ്ക്കാനുള്ള നൂല് സാരികളിലെ ഇഴകളിൽനിന്നുതന്നെ അവർ വേർതിരിെച്ചടുത്തിരുന്നു. കാന്ത വർക്ക്കൊണ്ട് എന്തെല്ലാം നിർമിക്കുന്നുവെന്നറിഞ്ഞാൽ അതിശയം തോന്നിപ്പോവും.
കനംകുറഞ്ഞ ബ്ലാങ്കറ്റ്, ബെഡ്സ്പ്രെഡ്, പില്ലോകവർ, ഹാൻഡ്ബാഗ്, പഴ്സ്, ക്വിൽട് (quilt) മുതലായ എല്ലാ വസ്തുക്കളും ഇവർ കാന്ത സ്റ്റിച്ച് ഉപയോഗിച്ച് നിർമിക്കുന്നു. ഇവരുടെ കഴിവുകൾ എന്തു കൊണ്ട് സാമ്പത്തികമായ ഉന്നമനത്തിനും അവരുടെ വളർച്ചക്കും വേണ്ടി ഉപയോഗിച്ചുകൂടാ എന്ന ചിന്ത ചില സോഷ്യൽ ആക്ടിവിസ്റ്റുകൾ മുന്നോട്ടുെവച്ചു. അവർ കാന്ത വർക്കിന്റെ വിപണന മാർഗങ്ങൾ ഉണ്ടാക്കി. തുടർന്ന് ചില ഇന്ത്യൻ ഫാഷൻ ഡിസൈനേഴ്സ് അവരുടേതായ ചില ട്വിസ്റ്റുകളിലൂടെ അവ പുറത്തിറക്കി. ഇത് ലോകശ്രദ്ധ പിടിച്ചുപറ്റി.
യു.കെ, ജപ്പാൻ എന്നിവിടങ്ങളിലെ ഡിസൈനേഴ്സ് അവരുടെ ഡിസൈനുകളിലും കാന്ത ഉപയോഗിച്ച് ഡിസൈൻസ് പരിചയപ്പെടുത്തി. ഇന്ന് പ്രൗഢിയുടെയും ഫാഷന്റെയും പര്യായമായി കാന്ത മാറിക്കഴിഞ്ഞു. ആദ്യകാലങ്ങളിൽ വെറും കോട്ടൺ, സിൽക്ക് മുതലായ തുണികളിൽ മാത്രമായിരുന്നു കാന്ത വർക്ക് ചെയ്തിരുന്നത്. എന്നാൽ, ഇന്ന് ജോർജെറ്റ്, ക്രെയ്പ് മുതലായ എല്ലാ ഫാബ്രിക്കിലും കാന്ത വർക്ക് നമുക്ക് കാണാൻ സാധിക്കും. പക്ഷി, മൃഗങ്ങൾ, പൂക്കൾ, ജോമെട്രിക് ഡിസൈൻസ്, ബംഗാളിന്റെ കഥ പറയുന്ന ചിത്രങ്ങൾ, പുരാണ ഹൈന്ദവ അവതാരങ്ങൾ എന്നിവയെല്ലാം കാന്ത വർക്കിന്റെ ഡിസൈൻസ് ആവാറുണ്ട്.
നമ്മുടെ ഭാവനക്കനുസരിച്ച് കാന്ത വർക്ക് നമ്മൾക്കും ചെയ്യാവുന്നതാണ്. കടുത്ത നിറങ്ങൾ ഒൗട്ട്ലൈൻ ആയി നൽകി ജോഡ് (jod) സ്റ്റിച്ച് ചെയ്താൽ എംബ്രോയ്ഡറി അൽപം കൂടി ആകർഷണീയമാകും. വെറുതെ റണ്ണിങ് സ്റ്റിച്ച് മാത്രമാണെങ്കിലും ഇവകൊണ്ട് ഉണ്ടാകുന്ന ചില ഡിസൈനുകൾ പ്രത്യേക പേരുകളുമുണ്ട്.
- നൂൽ തുണിയിൽ കോർക്കുക
- സൂചി ചിത്രത്തിൽ കാണുന്നപോലെ തുണിയിൽ കോർക്കുക
- കാന്ത സ്റ്റിച്ച് തയാറായി
- ഇതുപോലെ, പ്രത്യേകിച്ച് ഒരു ഓർഡറും ഇല്ലാതെ ചെയ്യുന്നതിന് ബെജോഡ് എന്നാണ് പറയുക
- താര ബുട്ടി (സ്റ്റാർ ഡിസൈൻ എന്നർഥം)
- ജോഡ് -ഒരുപോലെ അടുപ്പിച്ചുവരുന്ന സ്റ്റിച്ച്
- ഇതിൽ ഒൗട്ട്ലൈൻ ആയി ജോഡ്സ്റ്റിച്ച് ചെയ്തിരിക്കുന്നു.
- ടോപ് ഫുൾ ആയി എംബ്രോയ്ഡറി ചെയ്യുന്നതിനുമുമ്പുള്ള ദൃശ്യം
തയാറാക്കിയത്: ജാസ്മിൻ കാസിം, ഫാഷൻ ഡിസൈനർ, ദുബൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.