വൈറലായി മലബാര്‍ ഗോള്‍ഡിന്റെ പുതിയ പരസ്യചിത്രം
text_fieldsദുബൈ: ബ്രാന്‍ഡ് അംബാസഡര്‍മാരായ കരീന കപൂര്‍ ഖാനും ആലിയ ഭട്ടും ഒരുമിച്ചഭിനയിച്ച മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ടി.വി പരസ്യ ചിത്രമായ ‘സ്പീക്ക് യുവര്‍ ഹാര്‍ട്ട് വിത്ത് മൈന്‍ ഡയമണ്ട്സ്’ ഓണ്‍ലൈനില്‍ വൈറലായി. വിഡിയോ 23 ദിവസത്തിനുള്ളില്‍ എല്ലാ പ്ലാറ്റ്ഫോമുകളിലുമായി 100 ദശലക്ഷം പേരാണ് കണ്ടത്.
കരീന കപൂര്‍ ഖാനും ആലിയ ഭട്ടും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന വിഡിയോയില്‍ മലബാര്‍ ഗോള്‍ഡിന്റെ മൈന്‍ ഡയമണ്ട് ജ്വല്ലറി കലക്ഷനില്‍ നിന്നുള്ള അതിമനോഹരമായ ഡിസൈനുകളാണ് അവതരിപ്പിക്കുന്നത്. മികച്ച മൂല്യം നല്‍കുന്നതിനൊപ്പം, വിവിധ വികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഒരു സമ്പൂർണ ഗിഫ്റ്റെന്ന നിലയിലും ഡയമണ്ട് ആഭരണങ്ങളുടെ സവിശേഷതകള്‍ മികവോടെ കാഴ്ചക്കാരിലേക്കെത്തിക്കുന്നതാണ് ഈ വിഡിയോ. ബ്രാന്‍ഡിന്റെ മുഖങ്ങള്‍ എന്ന നിലയില്‍ കരീന കപൂര്‍ ഖാന്, ആലിയ ഭട്ട് എന്നിവര്‍ തങ്ങളുടെ സന്ദേശം മികച്ച രീതിയിലാണ് കാഴ്ചക്കാരിലേക്കെത്തിച്ചതെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
മിഡിലീസ്റ്റ്, ഫാര്‍ ഈസ്റ്റ്, ഇന്ത്യ, യു.എസ്, യു.കെ എന്നിവിടങ്ങളിലെ 11 രാജ്യങ്ങളിലായി 335ലധികം ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് നിലവില്‍ ആഗോളതലത്തിലെ ആറാമത്തെ വലിയ ജ്വല്ലറി ബ്രാന്‍ഡായി നിലകൊള്ളുന്നു. സിഗ്നേച്ചര്‍ മൈന്‍-ഡയമണ്ട് ജ്വല്ലറി കലക്ഷന്‍ പുറമേ, സ്വർണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ 25ലധികം എക്സ്ക്ലൂസിവ് ബ്രാന്‍ഡുകളും കലക്ഷനുകളും ബ്രാന്‍ഡ് വാഗ്ദാനംചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.