മുംബൈയിലെ ചേരിയിൽ നിന്ന് മേക്കപ്പിന്‍റെ അദ്ഭുത ലോകത്തേക്ക്; ഇത് പൂജ ഗുപ്തയുടെ വേറിട്ട കഥ
text_fieldsഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈ അവിടത്തെ ചേരികൾക്കും ഏറെ പ്രശസ്തമാണ്. ധാരാവി പോലുള്ള ഏഷ്യയിലെതന്നെ ഏറ്റവുംവലിയ ചേരി മുംബൈ നഗരത്തിലാണുള്ളത്. ഇത്തരമൊരു ചേരിയിൽ നിന്ന് ജീവിതം വെട്ടിപ്പിടിച്ച പെൺകുട്ടിയുടെ കഥ ഇപ്പോൾ വൈറലായിരിക്കുകയാണ്. പൂജ ഗുപ്ത എന്ന പെൺകുട്ടിയാണ് ഈ കഥയിലെ നായിക.
ചെറുപ്പത്തിൽതന്നെ മേക്കപ്പിന്‍റെ ലോകത്തേക്ക് എത്തിയ പൂജ 14ാം വയസിൽതന്നെ പ്രൊഫഷനൽ മേക്കപ്പിന്‍റെ വഴികളിൽ പ്രവേശിച്ചിരുന്നു. ‘ഡോൾഫിൻ ടാങ്കി’ എന്ന സംരംഭകത്വ മത്സരത്തിൽ പങ്കെടുത്തതാണ് പൂജയുടെ ജീവിതത്തിൽ വഴിത്തിരിവായത്. പുതിയ സംരംഭകരെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയാണ് ‘ഡോൾഫിൻ ടാങ്കി’. ഇതിൽ വിജയിച്ചതോടെയാണ് പൂജ മേക്കപ്പ് ലോകത്ത് ചുവടുറപ്പിച്ചത്. 40,000 രൂപ സമ്മാനത്തുകയും പൂജക്ക് ഈ ഷോ വിജയിച്ചതിലൂടെ ലഭിച്ചു.
10,000 രൂപ വരുമാനത്തിൽ നിന്നാണ് താൻ കരിയർ ആരംഭിച്ചതെന്ന് പൂജ പറയുന്നു. അത് ഇപ്പോൾ 1,00,000 രൂപയായി മാറിയിരിക്കുന്നു. ഈ വരുമാനം അവളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ സുഗമമാക്കുന്നതിനും കോളജ് ഫീസ് അടയ്ക്കുന്നതിനും ഉപയോഗിക്കുന്നതായി പൂജ പറഞ്ഞു..
തന്റെ മിടുക്ക് കൂടുതൽ മെച്ചപ്പെട്ട തലത്തിലേക്ക് ഉയർത്താനായി പൂജയുടെ പിന്നീടുള്ള ശ്രമം. 9-ാം ഗ്രേഡിൽ പഠിക്കുന്ന സമയത്ത് സ്‌കിൽസ് @സ്‌കൂൾ പ്രോഗ്രാമുമായി സലാം ബോംബെ ഫൗണ്ടേഷൻ അവളുടെ സഹായത്തിനെത്തി. അതുവഴി അവൾ കളർ തിയറിയിലും ഫേഷ്യൽ അനാട്ടമിയിലും തന്റെ കഴിവുകൾ പരിപോഷിപ്പിച്ചു.
ഭാവിയെപ്പറ്റിയും പൂജക്ക് കൃത്യമായ കാഴ്ച്ചപ്പാടുകളുണ്ട്. സ്വന്തമായി ഒരു മേക്കപ്പ് പാർലർ തുടങ്ങണമെന്നാണ് അവളുടെ ആഗ്രഹം. ‘ബാന്ദ്രയിൽ എന്റെ പേരിൽ ഒരു മേക്കപ്പ് സ്റ്റുഡിയോ ആരംഭിക്കുക എന്നത് സ്വപ്നമാണ്. അവിടെ, മേക്കപ്പ് സേവനങ്ങൾക്കൊപ്പം വളർന്നുവരുന്ന കലാകാരന്മാരെ മേക്കപ്പ് പഠിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും’-പൂജ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.