വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭങ്ങളും പൂക്കളും; വൈറലായി പാരീസ് ഫാഷൻ വീക്കിലെ മോഡൽ
text_fieldsഫാഷൻ ലോകം മനുഷ്യരെ എക്കാലത്തും വിസ്മയിപ്പിക്കുന്ന ഒന്നാണ്. ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രവുമായി പാരിസ് ഫാഷൻ വീക്ക് 2024 -ൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മോഡൽ. ഇതിനെ അഭിനന്ദിച്ചും വിമർശിച്ചും ഒരുപാട് പേരാണ് രംഗത്തെത്തിയത്. ലോകമെമ്പാടുമുള്ള ആളുകൾ ആവേശത്തോടെ കാത്തിരിക്കുന്ന സ്പ്രിംഗ്-സമ്മർ കളക്ഷനുകൾ പ്രദർശിപ്പിക്കുന്ന ആഗോള ഫാഷൻ കാർണിവലായ പാരീസ് ഫാഷൻ വീക്ക് സെപ്തംബർ 25 -നാണ് ആരംഭിച്ചത്. ഇതിലാണ് ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രം ധരിച്ചെത്തിയ മോഡൽ ശ്രദ്ധിക്കപ്പെട്ടത്.
അണ്ടർകവർ ക്രിയേറ്റീവ് ഡയറക്ടറായ ജുൻ തകഹാഷിയാണ് ശ്രദ്ധേയമായ വസ്ത്രം തയ്യാറാക്കിയത്. 'ഡീപ് മിസ്റ്റ്' എന്നാണ് ബ്രാൻഡ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഫാഷൻ വീക്കിലെ മൂന്നാമത്തെ ദിവസമാണ് തകഹാഷി ഈ വസ്ത്രം അവതരിപ്പിച്ചത്. അതിൽ മോഡലുകൾ എത്തിയത് ലാമ്പും പൂക്കളും ജീവനുള്ള ചിത്രശലഭങ്ങളും ഒക്കെയുള്ള വസ്ത്രങ്ങളുമായിട്ടാണ്.
വളരെ പെട്ടെന്ന് ഷോയുടെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. 'മാന്ത്രികത തോന്നിക്കുന്ന ഒന്ന്' എന്നാണ് മിക്കവരും ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്. എന്നാൽ, 'ജീവികൾ നിങ്ങൾക്ക് വസ്തുവൽക്കരിക്കാനുള്ളവയല്ല' എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, ചിത്രശലഭങ്ങളെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി വസ്ത്രത്തിന്റെ പിൻഭാഗത്ത് വാതിലുകളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.