തിളങ്ങാം ഹിപ്പി സ്റ്റൈലിൽ
text_fields200 വർഷം പഴക്കമുള്ള ബൊഹേമിയൻ സ്റ്റൈൽ അഥവാ ബോഹോ ചിക് ഫാഷൻ ഇപ്പോഴും വളരെ പ്രചാരത്തിലുള്ള ഫാഷൻലൈഫ് സ്റ്റൈലാണ്. പിന്നീട് 1960കളിലെ ഹിപ്പി (hippie) സ്റ്റൈൽ ആയി ഇവ വീണ്ടും ഫാഷൻ ലോകം കീഴടക്കി.
പൊതുവെ ലൂസ് ആയതും ഒഴികികിടക്കുന്നതുമായ കോട്ടൺ പോലെയുള്ള നാച്ചുറൽ ഫാബ്രിക്സാണ് ഇവരുടെ ഫാഷന് വേണ്ടി ഉപയോഗിക്കാറുള്ളത്. പ്രത്യേകിച്ച് ഒരു തരത്തിലുമുള്ള നിയമങ്ങളും ഫാഷനിൽ ഇവർ പാലിക്കാറുമില്ല. ലൂസ് ആയി അഴിച്ചിട്ട ഹെയർസ്റ്റൈൽ അല്ലെങ്കിൽ അയഞ്ഞ സ്റ്റൈലിൽ മുടി കെട്ടി വയ്ക്കുന്ന രീതിയാണ് പൊതുവെ കണ്ടു വരുന്നത്.
കഴുത്തിനു ചുറ്റും ഡൈ ചെയ്ത സ്കാർഫ് ചുറ്റി ഇടുകയും ട്യൂണിക് ടോപ്സ്, ലൂസ് ട്രൗസേഴ്സ്, ബൂട്ട്, കളർഫുൾ ത്രെഡ് വർക്കുള്ള ചെരുപ്പ്, കിമോനോസ് തുടങ്ങിയവ ഇടുകയും ചെയ്യാം. പേർഷ്യ, ഇന്ത്യ, തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പരമ്പരാകത വസ്ത്രധാരണ രീതികളും ബോഹോചിക് സ്റ്റൈൽ പിന്തുടർന്ന് വരുന്നുണ്ട്.
എന്നാൽ, പ്രത്യേകിച്ച് ഒരു രീതിയും ഫോളോ ചെയ്യാതെയും ഈ ഫാഷൻ ഉപയോഗിക്കാം. ലെയറുകൾ ഉള്ള സ്കർട്ടും പരമ്പരാഗതമല്ലാത്ത മിക്സഡ് പ്രിന്റുകളും സ്ട്രിപ്സ് ഡിസൈനുകളും അത്ര പരിചിതമല്ലാത്ത കളർ കോംപിനേഷനും ഉപയോഗിക്കാറുണ്ട്. അധികം ചെലവില്ലാതെ ഇത്തരം ഫാഷൻ പിന്തുടരാൻ കഴിയും. എന്നിരുന്നാലും പ്രമുഖ ഫാഷൻ ഡിസൈനർമാർ ഇതേ രീതിയിലുള്ള വസ്ത്രങ്ങൾ വൻവിലയിൽ ഇവ വിപണിയിൽ എത്തിക്കുന്നുണ്ട്.
ഒന്നിൽകൂടുതൽ മുത്തുകളുടെ ഇഴകൾ ഉള്ള ആഭരണങ്ങൾ, പല തരത്തിലുള്ള ബ്രേസ്ലെറ്റ്സ്, കട്ടികൂടിയ ആഭരണങ്ങൾ, വലിയ മോതിരം, തൂങ്ങി കിടക്കുന്ന ആഭരണങ്ങൾ, വീതി കൂടിയ തൊപ്പി, പാച്ച്വർക്ക് ചെയ്ത വസ്ത്രങ്ങൾ, േഫ്ലാറൽ പ്രിന്റുള്ള തുണികൾ, ഫ്രില്ലുകൾ , ലേസ് അരികിൽ ചേർത്ത സ്ലീവ്സ് ഉള്ള വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം ഹിപ്പി സ്റ്റൈലിൽ വരുന്നു.
മോഡൽ ധരിച്ചിരിക്കുന്നത് ലോങ് ത്രഡ്വർക്കുള്ള വെള്ള ഗൗണാണ്. ഹെവി ലുക്ക് ലഭിക്കാൻ വലുപ്പമുള്ള പേൾ-റസ്റ്റി കമ്മറലുകളും സിംപിൾ ബെഡഡ് നെക്ലേസും ധരിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.