Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightവിൻററിൽ സ്​കിൻ കെയർ...

വിൻററിൽ സ്​കിൻ കെയർ മുഖ്യം...

text_fields
bookmark_border
sameerasahid
cancel
camera_alt

സമീറ സാഹിദ്​, മോഡസ്​റ്റ്​ ഫാഷൻ മോഡൽ, യൂ ട്യൂബർ

ഡ്രസിങ്​ പോലെ തന്നെ തണുപ്പ്കാലങ്ങളിൽ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യമാണ്​ ചർമ്മ സംരക്ഷണം. സ്കിൻ ഡ്രൈ ആകുന്നതും ചുണ്ട്​ വരണ്ട്​ പൊട്ടുന്നതുമെല്ലാം നമ്മുടെ ഫാഷൻ ലുക്കിനെ നന്നായി ബാധിക്കും.

ഇന്ന്​ നമുക്ക്​ കുറച്ച്​ സ്​കിൻ കെയർ ടിപ്പുകൾ നോക്കാം. കിടക്കുന്നതിന്​ മുൻപ്​ വെണ്ണ, നെയ്യ് അല്ലെങ്കിൽ വാസ്​ലിൻ ചുണ്ടിൽ പുരട്ടുന്നത്​ ചുണ്ട്​ വരളാതിരിക്കാൻ സഹായിക്കും. കുളികഴിഞ്ഞ ഉടൻ മോയ്സ്ചറൈസർ തേക്കുന്നത്​ ശരീരത്തിലെ ഡ്രൈനസ് ഒരുപരിധിവരെ കുറക്കും.

നാരങ്ങനീര്​ കൊണ്ട്​ കൈകൾ മസാജ്​ ചെയ്യുന്നതും നല്ലതാണ്. ചൂടുവെള്ളത്തിൽ ഷാംപൂ ഒഴിച്ച് അതിൽ അരമണിക്കൂർ കാൽഇട്ട്​ വെക്കുന്നത്​ കാലിലെ ഡ്രൈ​നെസ്സ്​ ഒഴിവാക്കാനും കാലിലെ ചർമ്മം പൊട്ടാതിരിക്കാനും സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞുകാലം ഒരിക്കലും വെല്ലുവിളിയാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - skin care in winter
Next Story