കുഞ്ഞുടുപ്പില്‍ പുത്തന്‍ ഡിസൈന്‍
text_fieldsഭാവനക്കനുസരിച്ച് ചെറിയ മിനുക്കു പണികളിലൂടെ കുഞ്ഞുടുപ്പുകൾ വ്യത്യസ്തമാക്കാം. ഇവിടെ ഇളംപച്ചയും നീലയും ചേർന്നു നൽകുന്ന അഴകുപോലെ...||

ആവശ്യമായ തുണി:
- കോട്ടൺ സിൽക്ക് - 180 സെ.മീറ്റർ ഇളംപച്ച
- കോട്ടൺ തുണി - 1/2 സെ.മീറ്റർ കരി നീല
ആവശ്യമായ അളവ്:
- ചെസ്റ്റ് വണ്ണം - + 4 ഇഞ്ച് ലൂസ്
- ഇടവണ്ണം - + 5 ഇഞ്ച് ലൂസ്
- സീറ്റ് വണ്ണം - + 4 ഇഞ്ച് ലൂസ്
- ഇറക്കം - ആവശ്യത്തിന്
കട്ട് ചെയ്യുന്നവിധം:
തുണി േനരെ നീളത്തിൽ നാലായി മടക്കുക. ഷോൾഡർ, ചെസ്റ്റ്, ഷേപ്, സീറ്റ് എന്നീ അളവുകൾ ചിത്രം ഒന്നിൽ കാണുന്നപോലെ അടയാളപ്പെടുത്തുക. കഴുത്ത് മൂന്ന് ഇഞ്ച് താഴ്ത്തി ബോട്ട് േഷപ്പി (bot shape)ൽ അടയാളപ്പെടുത്തുക. കൈക്കുഴി ഷോൾഡറിൽനിന്ന് ആറ് ഇഞ്ച് താഴ്ത്തി ആകൃതിയിൽ വരക്കുക. അസിെമട്രിക്കൽ പാറ്റേണിൽ നീല ഷോ ബട്ടൺസ് വെച്ച് ഒരു ചെറിയ സ്ലിറ്റും നൽകാം.

േകാട്ട്: ചിത്രം രണ്ടിൽ കാണുന്നതു പോലെ കോട്ട് ഷേപ്പിൽ വെട്ടി ഒരു വശം ഷോൾഡർ മാത്രം ബന്ധിപ്പിക്കാം. ബെൽറ്റ് പഴ്സിന്റെ ഷേപ്പിൽ വെട്ടിയ തുണി പിറകിലും തുന്നിച്ചേർക്കാം. ഇരുവശത്തും ഷോ ബട്ടൺ വെച്ച് ഭംഗിയാക്കുക.
തയാറാക്കിയത്: മിനി തോമസ്, പല്ലവ് ഡിസൈനേഴ്സ്, പാലാ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.