Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightഡ്രസിങ്ങിൽ...

ഡ്രസിങ്ങിൽ സംഭവിക്കുന്ന ചില അബദ്ധങ്ങൾ

text_fields
bookmark_border
sameera-sahid
cancel

ഫാ​ഷ​ന​ബി​ളാ​യി ഡ്ര​സ്​ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്​ ന​മ്മ​ളി​ൽ പ​ല​രും. പ​ക്ഷെ ഡ്ര​സി​ങ്ങി​ൽ ന​മ്മ​ൾ ശ്ര​ദ്ധി​ക്കാ​തെ സം​ഭ​വി​ക്കു​ന്ന ചി​ല അ​ബ​ദ്ധ​ങ്ങ​ൾ ന​മ്മു​ടെ മൊ​ത്ത​ത്തി​ലു​ള്ള ലു​ക്കി​നെ വ​ള​രെ മോ​ശ​മാ​യി ബാ​ധി​ക്കാ​റു​ണ്ട്. പൊ​തു​വേ ക​ണ്ടു​വ​രു​ന്ന ചി​ല അ​ബ​ദ്ധ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ ഇ​നി​മു​ത​ൽ അ​വ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യും.

1. ആ​ക്സ​സ​റീ​സ്​ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ശ്ര​ദ്ധ വേ​ണം:

എ​ത്ര ന​ന്നാ​യി വ​സ്ത്രം ധ​രി​ച്ചാ​ലും അ​തി​നോ​​ടൊ​പ്പ​മു​ള്ള ചി​ല ആ​ക്സ​സ​റീ​സ്​ ന​മ്മു​ടെ ലു​ക്ക്​ ന​ശി​പ്പി​ക്കും. ഡ്ര​സി​ന് ഇ​ണ​ങ്ങു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ എ​പ്പോ​ഴും സ്​​റ്റൈ​ലി​ഷ്​ ലു​ക്ക്​ ത​രു​മെ​ങ്കി​ലും തി​ര​ഞ്ഞെ​ടു​ക്കു​ന്ന നി​റം, സ്റ്റൈ​ൽ എ​ന്നി​വ ശ്ര​ദ്ധി​ക്ക​ണം. വ​സ്ത്ര​വു​മാ​യി മാ​ച്ച്​ ചെ​യ്യു​ന്ന ആ​ഭ​ര​ണ​മ​ല്ലെ​ങ്കി​ൽ ലു​ക്ക്​ ത​ന്നെ മാ​റി​പ്പോ​കും. മോ​ഡേ​ൺ ആ​യി ഡ്ര​സ്​ ധ​രി​ക്കു​മ്പോ​ൾ ട്ര​ഡീ​ഷ​ന​ലാ​യ ആ​ഭ​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. ധ​രി​ക്കു​ന്ന ഡ്ര​സി​ന്​ യോ​ജി​ക്കു​ന്ന​വ മാ​ത്ര​മേ തി​ര​ഞ്ഞെ​ടു​ക്കാ​വു.

2. ജീ​ൻ​സും ല​ഗി​ൻ​സും ഒ​ന്ന​ല്ല:

ജീ​ൻ​സി​നോ​ടൊ​പ്പം ഇ​റ​ക്കം കു​റ​ഞ്ഞ ടോ​പ്പു​ക​ൾ ധ​രി​ക്കു​ന്ന​ത്​ പോ​ലെ​യാ​ണ്​ പ​ല​രും ലെ​ഗി​ൻ​സി​നൊ​പ്പം ഇ​റ​ക്കം കു​റ​ഞ്ഞ ടോ​പ്പു​ക​ൾ ധ​രി​ക്കു​ന്ന​ത്. വ​ള​രെ മോ​ശം ലു​ക്ക്​ ത​രു​ന്ന കോ​മ്പി​നേ​ഷ​നാ​ണി​ത്. ഇ​റ​ക്കം കൂ​ടി​യ, സൈ​ഡി​ൽ പൊ​ളി​വി​ല്ലാ​ത്ത ടൈ​പ്പ്​ ടോ​പ്പു​ക​ൾ മാ​ത്ര​മേ ലെ​ഗ്ഗി​ൻ​സി​നോ​ടൊ​പ്പം ഉ​പ​യോ​ഗി​ക്കാ​വു. അ​താ​ണ് ഏ​ത്​ ശ​രീ​ര​ഘ​ട​ന​യി​ലു​ള്ള​വ​ർ​ക്കും ഭം​ഗി.

3. ഹെ​യ​ർ​സ്​​റ്റൈ​ൽ മു​ഖ്യം:

വ​സ്ത്ര​ത്തി​ന​നു​സ​രി​ച്ച്​ ഹെ​യ​ർ​സ്​​റ്റൈ​ൽ മാ​റ്റു​ന്ന​ത്​ ന​ല്ല​താ​യി​രി​ക്കും. എ​ല്ലാ ത​രം വ​സ്ത്ര​ങ്ങ​ൾ​ക്കും ഒ​രേ ടൈ​പ്പ്​ ഹെ​യ​ർ​സ്​​റ്റൈ​ൽ യോ​ജി​ക്കി​ല്ല. ധ​രി​ക്കു​ന്ന ഡ്ര​സി​ന​നു​സ​രി​ച്ച്​ ഹെ​യ​ർ സ്​​റ്റൈ​ലു​ക​ൾ ക​ണ്ടെ​ത്തേ​ണ്ട​ത്​ അ​ത്യാ​വ​ശ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dressingEmarat beats
News Summary - Some mistakes in dressing
Next Story