പ്രത്യേക ആഭരണ ശേഖരം പുറത്തിറക്കി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്
text_fieldsമനാമ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉത്സവകാലത്തിനു മുന്നോടിയായി ഫെസ്റ്റിവ് ജ്വല്ലറി കലക്ഷന്‍ അവതരിപ്പിച്ചു. സ്വർണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും അമൂല്യ രത്നാഭരണങ്ങളുടെയും പുതിയ ഡിസൈനുകളുടെ അതിമനോഹരമായ നിരയാണ് ഫെസ്റ്റിവ് ജ്വല്ലറി കലക്ഷനില്‍ ഉള്‍ക്കൊള്ളുന്നത്. മൈന്‍, ഇറ, പ്രെഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ എന്നിങ്ങനെയുള്ള ഉപബ്രാന്‍ഡുകളുടെ വിശാലമായ ശ്രേണിയിലുടനീളം പ്രത്യേക ഡിസൈനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
18 കാരറ്റ് സ്വർണ വിഭാഗത്തില്‍ സമകാലിക ഫാഷനില്‍ രൂപകല്പന ചെയ്ത മികച്ച ഡിസൈനുകളും അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ ഓരോ ആഘോഷങ്ങളുടെയും സാംസ്കാരിക പ്രസക്തി ഉൾക്കൊണ്ടാണ് ഫെസ്റ്റിവ് ജ്വല്ലറി കളക്ഷൻ ഒരുക്കിയതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.
സ്വർണാഭരണങ്ങൾ, വജ്രാഭരണങ്ങൾ, അമൂല്യ രത്നാഭരണങ്ങൾ എന്നിവയിലെ അതിമനോഹരമായ ഡിസൈനുകളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുള്ളത്. ഇതിലുപരിയായി ഉപഭോക്താക്കൾക്കുവേണ്ടി ആകർഷകമായ ഓഫറുകളും വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ഷംലാൽ അഹമ്മദ് വ്യക്തമാക്കി. പ്രത്യേക ശേഖരത്തിന് പുറമേ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നിലവിലുള്ള ലെജൻഡ്സ്-മെൻസ, ബെല്ല ശേഖരങ്ങളിൽ പുതിയ ഡിസൈനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസൈനർ സ്വർണാഭരണ ശ്രേണിയിൽ ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുന്ന 22K ഗോൾഡ് ജ്വല്ലറിയിൽ ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ആഭരണ നിരകളിൽ ഒന്നാണ് ബെല്ല ശേഖരം. ഉത്സവകാലം പ്രമാണിച്ച് കൂടുതൽ വ്യത്യസ്തമായ ഡിസൈനുകൾ ഉൾപ്പെടുത്തി ബെല്ല ശേഖരം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുനരവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.