ട്രെന്‍ഡി ആവാന്‍ ബാന്ധനി
text_fieldsനൂറ്റാണ്ടുകൾക്കു മുമ്പ് ബാന്ധനി അഥവാ ടൈ ആൻഡ് ഡൈ നമ്മുടെ രാജ്യത്ത് പ്രചാരത്തിലുണ്ട്. ഗുജറാത്തിലെ ഖദ്രി വംശത്തിൽപെട്ടവർ ആയിരുന്നു കൂടുതലും ഇത് തയാറാക്കിയിരുന്നത്. ഭാവനക്കനുസരിച്ച് വൈവിധ്യമാർന്ന ഡിസൈനിങ്ങുകളിൽ ബാന്ധനി നമുക്ക് തയാറാക്കാൻ സാധിക്കും. രാജസ്ഥാനിൽ നിന്നുള്ള മിറർ വർക്കും ടൈ ആൻഡ് ഡൈയും കൂടി ആകുേമ്പാൾ ടീ ഷർട്ട് തികച്ചും കണ്ടമ്പററി സ്റ്റെൽ ആകുന്നു. ഫാബ്രിക് ഡൈ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന ബാന്ധനി എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ ഡിസൈൻ ചെയ്യാം എന്ന് കാണിച്ചുതരാം.
1. വെളുത്ത കോട്ടൺ ടീ ഷർട്ട്
3. ഫുൾ ആയി പ്ലീറ്റ് ചെയ്താൽ ഇതുപോലെ ഉണ്ടാകും
4. നാല് ഇഴയുള്ള തയ്യൽ നൂല് ഉപയോഗിച്ച് ബലത്തിൽ ചുറ്റിക്കെട്ടുക
5. കൃത്യമായ അകലത്തിൽ ഇതുപോലെ ടീ ഷർട്ട് മുഴുവനും കെട്ടുക
6. ഇനി ടീ ഷർട്ട് ഡൈ ചെയ്യണം. അതിനായി കടുത്ത നിറം ഉള്ള ഒരു ബോട്ടിൽ ഫാബ്രിക് പെയിൻറ്, വെള്ളം സ്പ്രേ ചെയ്യാൻ ഒരു ബോട്ടിൽ എന്നിവ ഉപയോഗിക്കുക. ഒരു ചെറിയ ബോട്ടിൽ ഫാബ്രിക് പെയിൻറ് ഒരു ടീസ്പൂൺ വെള്ളം ചേർത്ത് നേർപ്പിക്കുക, തുടർന്ന് ഉപയോഗിക്കാനുള്ള സൗകര്യത്തിനായി ഒരു ചെറിയ ബൗളിലേക്ക് മാറ്റാം. ഇനി വെള്ളം സ്പ്രേ ചെയ്ത് ടീ ഷർട്ട് നല്ലതുപോലെ നനക്കണം. എന്നാൽ, വെള്ളം അധികം ആവരുത്. ഒരുവശം നനഞ്ഞാൽ മറുവശവും ഇതുപോലെത്തന്നെ സ്പ്രേ ചെയ്തു നനക്കാം. ടേബിളിൽ വീണ വെള്ളം തുടച്ചുമാറ്റണം
7. ബ്രഷ് നമ്പർ 12 ഉപയോഗിച്ച് ടീഷർട്ട് പെയിൻറ് ചെയ്യുക. ആവശ്യത്തിന് അനുസരിച്ചും ഭംഗി നോക്കിയും വേണം ഇത് ചെയ്യാൻ. ഒരു വശം കഴിഞ്ഞാൽ മറുഭാഗവും ചെയ്യണം. അതിനുശേഷം ഡ്രൈ ആകാൻ െവക്കണം. തുടർന്ന് 12 മണിക്കൂർ കഴിഞ്ഞ് കെട്ടുകൾ അഴിച്ച ശേഷമേ ഹാങ്കറിൽ ഇടാവൂ.അയൺ ചെയ്യുേമ്പാൾ റിവേഴ്സിലേ ചെയ്യാവൂ.
തയാറാക്കിയത്: ജാസ്മിന് കാസിം, ഫാഷൻ ഡിസൈനർ, ദുബൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.