ട്രെൻഡാവുന്ന ബാറ്റ്വിങ് സ്ലീവ്
text_fieldsബാറ്റ്വിങ് (Batwing) അഥവാ ഡോൾമാൻ സ്ലീവ് വളരെ ട്രെൻഡി ആയ ഫാഷനാണ്. ചിറകു പോലെ വീതിയുള്ള നീളം കൂടിയ സ്ലീവാണിത്. വീതിയേറിയ ഷോൾഡറും ലൂസായ കൈയുമാണ് ഇതിന്‍റെ പ്രത്യേകത. ഈ സ്ലീവ് അവസാനിക്കുന്നത് കൈക്കുഴയുടെ ഭാഗത്താണ്.
കാർഗിഡൻ, കിമോനോ, പുൾഓവർ സ്വീറ്റേഴ്സ്, അബായ, ടർട്ടിൽ നെക്ക് തുടങ്ങിയ ഡ്രെസ്സുകളിലാണ് പൊതുവെ ബാറ്റ്വിങ് സ്ലീവ് കണ്ടുവരുന്നത്. വളരെ ലൂസ് ആയി കിടക്കുന്ന പാറ്റേൺ ആയതിനാൽ അരയിൽ ബെൽറ്റ് ഇടുന്നത് ബോഡി ഷേപ്പ് എടുത്തുകാണിക്കാൻ സഹായിക്കും.
ബാറ്റ്വിങ് സ്ലീവ് ഉള്ള ടോപ്പുകൾ ആണെങ്കിൽ സ്ക്കിന്നി ആയ ജീൻസ്, ലെഗ്ഗിങ്സ് തുടങ്ങിയ പാന്‍റ്സാണ് ധരിക്കേണ്ടത്. കൂടെ ബൂട്ട് അല്ലെങ്കിൽ കാൻവാസ് ഷൂ ധരിക്കാം.
ക്യാഷ്വൽ, സ്ട്രീറ്റ് സ്റ്റൈൽ ലുക്ക് കിട്ടാൻ ബാറ്റ്വിങ് സ്റ്റൈൽ ഉപയോഗിക്കാം. 1930കളിലും 1980കളിലുമാണ് ബാറ്റ്വിങ് സ്റ്റൈലിന് പ്രിയമേറുന്നത്. പിന്നീട് ഫാഷൻ ലോകത്ത് എക്കാലവും പ്രിയപ്പെട്ട സ്റ്റൈലായി ഇത് മാറി.
മോഡൽസ്: രമ്യ സജിത്ത്
ഫോട്ടോഗ്രാഫി: ശബ്ന അഷ്റഫ്
എഡിറ്റിങ് : റോഷിൻ അലാവിൽ
ഡിസൈനർ: ജാസ്മിൻ കാസിം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.