മനം കവരും ഒായിസ്റ്റർ സ്റ്റിച്ച്
text_fields
മറ്റ് എംബ്രോയിഡറി സ്റ്റിച്ചുകൾപോലെ ഒന്നിനു പിറകെ മറ്റൊന്നായി തുടർച്ച ആവശ്യമില്ലെന്നതാണ് ഓയിസ്റ്റർ സ്റ്റിച്ചിന്റെ പ്രത്യേകത. ഇതു വാസ്തവത്തിൽ എളുപ്പമുള്ള ഒരു സ്റ്റിച്ചാണ്. ചെയിൻ (Chain) സ്റ്റിച്ചിനേക്കാൾ അൽപം വലുപ്പവും ഭംഗിയും ഈ സ്റ്റിച്ചിനെ വേറിട്ടതാക്കുന്നു.
ലേസി ഡെയ്സി (Laisy Daisy) സ്റ്റിച്ചിന്റെയും റോസെറ്റ് (Rosette) സ്റ്റിച്ചിന്റെയും സംയോജനമാണ് ഓയിസ്റ്റർ സ്റ്റിച്ച്. സ്റ്റിച്ച് ഇലകളും പെറ്റൽസും ഫ്രീ ഹാൻഡ് ഡിസൈനിലും (free hand design) ചെയ്യാൻ വളരെ എളുപ്പമാണ്.
Step 1 : സാധാരണ ഒരു ചെയിൻ സ്റ്റിച്ചിലാണ് തുടക്കം. പേക്ഷ, ത്രെഡ് തുടങ്ങുന്നതിന് അൽപം മുന്നിലേക്കായി വേണം സൂചി കുത്തി നിർത്തേണ്ടത്
Step 2 : ശേഷം ചെയിൻ സ്റ്റിച്ച് പോലെ തന്നെ നൂൽ സൂചിയെ ചുറ്റി വലിച്ചെടുക്കാം.
Step 3 : പിറകിൽ നീണ്ടുകിടക്കുന്ന ലൂപ്പിലൂടെ ത്രെഡ് വലിച്ചെടുക്കാം.
Step 4 : ത്രെഡ് വലിച്ചെടുത്ത ശേഷം ഇതുപോലെ ഉണ്ടാവും
Step 5 : ശേഷം ചിത്രത്തിൽ കാണുന്ന പോലെ സൂചി കുത്തി നിർത്തുക
Step6 : സൂചിക്കു മുകളിലൂടെ നൂൽ എടുക്കുക.
Step 7 : ശേഷം വലിച്ചെടുക്കുക.
Step 8 : മിച്ചം വന്ന നൂൽ ഫാബ്രിക്കിന്റെ അടിയിലേക്ക് പുൾ ചെയ്തു കുരുക്കിട്ട് അവസാനിപ്പിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.