ഒതുക്കത്തിന് പലാസോ
text_fieldsഎല്ലാ വസ്ത്രങ്ങളും മനോഹരമാണ്. ഒതുക്കത്തിന് പ്രാധാന്യം നൽകി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ ശരിയായ രീതിയിൽ ധരിക്കുകകൂടി ആയാൽ മനോഹാരിത മാത്രമല്ല, ആർക്കും ഇഷ്ടപ്പെടുന്ന സഭ്യതയും കൈവരും. അത്തരമൊരു വേഷമായ പലാസോ പാൻറുകളെ പരിചയപ്പെടാം. വസ്ത്ര സങ്കൽപങ്ങളിലേക്ക് ഈ പ്രശസ്ത സ്റ്റൈലിന്റെ തിരിച്ചുവരവ് ആളുകൾ സഹർഷം സ്വാഗതംചെയ്തിരിക്കുകയാണ്. പ്രത്യേകിച്ച് മൊഡസ്റ്റി ക്ലോത്തിങ് ഇഷ്ടപ്പെടുന്നവരുടെ പ്രിയ സ്റ്റൈലായി മാറി. പലാസോ പാൻറിന്റെ സ്റ്റൈലിൽ ഫാബ്രിക്, പ്രിൻറ്, കളർ, സ്റ്റൈലിെൻറ നിർവചനം എന്നിങ്ങനെ നിരവധി വ്യത്യാസങ്ങളുണ്ടാകും. ഓരോ ഡിസൈനറും അതിന് പുതു ലുക്ക് നൽകുമ്പോൾ െട്രൻഡായി മാറുകയും ചെയ്യും.
1930കളിൽ, പുതുമയാർന്ന ഫാഷനിൽ പ്രിയമുള്ള കാതറിൻ ഹെപ്ബേണിനെപ്പോലുള്ള വനിതകൾ വീതിയേറിയ ട്രൗസറുകൾ അണിഞ്ഞിരുന്നു. എന്നാൽ, '60കളുടെ അവസാനമാണ് പലാസോ പാൻറുകൾ വസ്ത്രലോകത്ത് അവതരിച്ചത്. ഇവയുടെ അവതരണത്തിനു പിന്നിൽ രസകരമായൊരു കഥയുമുണ്ട്. 1960കളിൽ, സഭ്യമായ വസ്ത്രമല്ലെന്ന് ആരോപിച്ച് ട്രൗസർ അണിഞ്ഞെത്തുന്ന സ്ത്രീകളെ ചില വൻകിട െറസ്റ്റാറൻറുകൾ തടഞ്ഞിരുന്നു. സ്കർട്ട് അണിയാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾക്ക് ഇത് പ്രശ്നമായി. ഇത് മറികടക്കാനായി ചില സ്ത്രീകൾ പലാസോ അണിഞ്ഞു തുടങ്ങുകയായിരുന്നു. വെയ്സ്റ്റ് ലൈനിൽ നിന്ന് വീതിയിൽ തുല്യമായി കിടക്കുന്ന പലാസോ, ട്രൗസറിന്റെ കട്ടുണ്ടെങ്കിലും കാണാൻ സ്കർട്ട് പോലെ ഇരിക്കുമെന്നത് ആണ് നിരോധനത്തെ മറികടക്കാൻ സഹായകമായത്.
പലാസോ സ്റ്റൈലിങ്
സോഫ്റ്റ് ഡെനിം ടോപ്പിനൊപ്പം വൈറ്റ് നിറത്തിലുള്ള പലാസോ മികച്ച കോംബിനേഷനാണ്. എപ്പോഴും െട്രൻഡിൽ നിറഞ്ഞുനിൽക്കുന്നതാണ് ഈ കൂട്ടുകെട്ട്. ഓഫിസ് വസ്ത്രങ്ങളിൽ പലാസോ ഉൾപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ സിംഗ്ൾ കളർ ലോങ് ഷർട്ടുകൾക്കൊപ്പം കോൺട്രാസ്റ്റിങ് കളർ പലാസോ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. വെർട്ടിക്കൽ സ്ട്രിപ്പുകളുടെ പാറ്റേണോടുകൂടിയ പലാസോ അണിയുന്നത് ഉയരം തോന്നിക്കാൻ സഹായിക്കും. പാസ്റ്റൽ ഷെയ്ഡുകളിലുള്ള ടോപ്പിനൊപ്പം വേണം അത്തരം പലാസോ അണിയാൻ.
ഷോർട്ട് ടോപ് ആണെങ്കിൽ പലാസോക്കൊപ്പം ലൈറ്റ് വെയ്റ്റ് കാർഡിഗൻ കൂടി ഉൾപ്പെടുത്തി ലുക്കിന് പൂർണത നൽകാം. പ്രിന്റഡ് കുർത്തിക്കൊപ്പം സോളിഡ് കളർ പലാസോ അണിയുന്നത് മികച്ച ലുക്ക് നൽകും. കൗമാരക്കാരുടെ പ്രിയ കോംബിനേഷനാണിത്. നീളമുള്ള സൽവാർ കമീസിനൊപ്പം പലാസോ അണിയുന്നത് മനോഹരമായൊരു സ്റ്റൈൽ ആണ് സമ്മാനിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വനിതകൾക്കും ചേരുന്ന സ്റ്റൈലാണ് പലാസോ നൽകുന്നത്. മൾട്ടിപ്ൾ പ്രിന്റഡ് സ്റ്റോൾകൂടി അണിഞ്ഞാൽ ഭംഗി കൂടുകയും ചെയ്യും.
കടപ്പാട്: റൂബി മുഹമ്മദ്, മോഡസ്റ്റ് ക്ലോത്തിങ്, ഡിസൈനർ, മെഹർ ഹിജാബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.